KSEBOA - KSEB Officers' Association

Saturday
Nov 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കാറ്റഗറി വാദികളെ ഒറ്റപ്പെടുത്തുക

കാറ്റഗറി വാദികളെ ഒറ്റപ്പെടുത്തുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEBEAകാറ്റഗറി വാദത്തിന് വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. 1957-ല്‍ ബോര്‍ഡ് നിലവില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ജീവനക്കാരുടെയിടയില്‍ കാറ്റഗറിക്കതീതമായി ഒരു പൊതു സംഘടന വേണമെന്ന ചിന്താഗതി ഉയര്‍ന്നുവരുന്നത്. വിവിധ കാറ്റഗറികളില്‍ സംഘടനകള്‍ വിഘടിച്ചുനില്‍ക്കുന്നത് സ്ഥാപനത്തിന്റെ താല്പര്യത്തിന് പൊതുവായും ജീവനക്കാരുടെ താല്പര്യത്തിന് പ്രത്യേകിച്ചും ഗുണകരമല്ല എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊതുസംഘടന രൂപം കൊള്ളുന്നത്.

ജീവനക്കാര്‍ക്കിടയില്‍ കാറ്റഗറിക്കതീതമായി പൊതുസംഘടനകള്‍ നിലവില്‍ വന്നതിനുശേഷവും ഓഫീസര്‍മാര്‍ വിവിധ കാറ്റഗറികളിലായി വിഘടിച്ചു നില്‍ക്കുകയായിരുന്നു. സിവിലെന്നും, ഇലക്ട്രിക്കലെന്നും, മിനിസ്റീരിയലെന്നും, അക്കൌണ്ട്സെന്നും മറ്റുമൊക്കെ. സ്ഥാപനത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി സ്വന്തം കാറ്റഗറിയുടെ താല്പര്യം മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഒരേ വിഷയത്തില്‍ അതതു കാറ്റഗറിക്കു അനുകൂലമായി മാത്രം ചിന്തിക്കുകയും, സ്ഥാപനത്തിന്റെ അവസ്ഥ എങ്ങിനെ ആയി തീര്‍ന്നാലും കാര്യമില്ല, മറ്റ് കാറ്റഗറികള്‍ക്ക് ഒരു കാരണവശാലും ഗുണകരമായ തീരുമാനമുണ്ടാകാന്‍ പാടില്ല എന്ന കുടില തന്ത്രവുമൊക്കെ അരങ്ങുതകര്‍ത്ത കാലങ്ങളായിരുന്നു അന്ന്.
ശമ്പള പരിഷ്കരണവുമായും മറ്റും ബന്ധപ്പെട്ട് ഓഫീസര്‍മാരുടെ താല്പര്യമോ അഭിപ്രായമോ പരിഗണിക്കാതെ ബോര്‍ഡ് മാനേജ്മെന്റിന്റെ തന്നിഷ്ടപ്രകാരം എന്തെങ്കിലുമൊക്കെ ഓഫീസര്‍മാര്‍ക്ക് തരുകയും അതൊക്കെ ഏറാന്‍ മൂളികളായി നിന്ന് വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്ത ഓഫീസര്‍മാരുടെ ദുര്‍ഗതി വെളിപ്പെട്ടിരുന്ന കാലവുമായിരുന്നു അത്. വിവിധ കാറ്റഗറികളില്‍പ്പെട്ടവരുടെ കുതികാല്‍ വെട്ടും പാരവയ്പ്പുമൊക്കെ അനുസ്യൂതം തുടര്‍ന്നു. പലപ്പോഴും ബോര്‍ഡിന്റെ താല്പര്യങ്ങള്‍ ഹനിക്കുന്ന അവസ്ഥ പോലും സംജാതമായിരുന്നു.

ഇത്തരും സാഹചര്യങ്ങള്‍ അമൂര്‍ത്തമായപ്പോഴാണ് ഓഫീസര്‍മാരുടെയിടയിലും കാറ്റഗറിക്കതീതമായി പൊതു സംഘടന വേണമെന്ന ചിന്ത പ്രബലമാകുന്നത്. അങ്ങിനെയാണ് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ 1990ല്‍ നിലവില്‍ വരുന്നത്. അന്ന് തൊട്ട് ഇന്നു വരെയുള്ള ഇരുപത്തി ഒന്നുവര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിലെ ഓഫീസര്‍മാരെയും ബോര്‍ഡിനെയും മുന്നേറ്റത്തിലേക്ക് നയിച്ചിട്ടുണ്ട് എന്ന് ഏവര്‍ക്കും മനസ്സിലാകുന്നതാണ്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ക്രിയാത്മകമായി ഇടപെടാനും, ദിശാബോധത്തോടെയുള്ള ബോര്‍ഡിന്റെ മുന്നോട്ട് പോക്കിനെ എപ്പോഴും സഹായിച്ച ചരിത്രവുമാണ് ഓഫീസേഴ്സ് അസോസിയേഷനുള്ളത്.

1996ല്‍ സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതിക്ഷാമം അനുഭവപ്പെട്ടിരുന്നകാലത്ത് ബോര്‍ഡിന്റെ ഉല്പാദനശേഷിയില്‍ വലിയതോതിലുള്ള വര്‍ദ്ധനവ് വരുത്തുവാന്‍ പ്രതിജ്ഞാബദ്ധമായ വിധത്തില്‍ ബോര്‍ഡിലെ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം സംഘടിപ്പിച്ചതും 2000ല്‍ വൈദ്യുതി ബില്‍ അവതരിപ്പിച്ച സമയം മുതല്‍ രാജ്യത്തെ വൈദ്യുതി മേഖലയുടെയും ജനങ്ങളുടെയും ജീവനക്കാരുടെയും താല്പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന തിരിച്ചറിവോടെ അതിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭ പ്രചാരണങ്ങളുടെ മുന്‍പന്തിയില്‍ വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരെ ഒറ്റക്കെട്ടായി അണിനിരത്തിയതും, 2003ല്‍ വൈദ്യുതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതു മുതല്‍ ഈ നിയമത്തിന്റെ മറവില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കെട്ടഴിക്കലിനും സ്വകാര്യവല്‍കരണത്തിനും എതിരെ ശക്തമായ നിലപാടെടുത്തതും ഓഫീസേഴ്സ് അസോസിയേഷനാണ്.

മേല്‍പറഞ്ഞ കാര്യങ്ങളിലൊക്കെ സംഘടന എടുത്ത നിലപാടുകള്‍ ബോര്‍ഡിനും ജീവനക്കാര്‍ക്കും നമ്മുടെ സംസ്ഥാനത്തിനും ഗുണകരമായിരുന്നു എന്ന് ഇന്ന് കാലം തെളിയിക്കുകയാണ്. ഓരോ വിഷയത്തിലും സംഘടനക്ക് വിജയം നേടാന്‍ കഴിഞ്ഞത് കാറ്റഗറിക്കതീതമായി ഓഫീസര്‍മാരെയാകെ ഒരു പോലെ ഏകോപിപ്പിച്ച് കൊണ്ട് പോകാന്‍ കഴിഞ്ഞതിനാലാണ് എന്ന് വ്യക്തമായി മനസ്സിലാക്കാം. കാറ്റഗറിപരമായ താല്പര്യങ്ങള്‍ ബോര്‍ഡിന്റെയും ജീവനക്കാരുടെയും സംസ്ഥാനത്തിന്റെയും താല്പര്യത്തിനുവേണ്ടി വഴിമാറി കൊടുക്കുകയായിരുന്നു. അതിന്റെ ഗുണഫലം കിട്ടിയത് സ്ഥാപനത്തിനും ജീവനക്കാര്‍ക്കും ജനത്തിനുമാണ്.

അതോടൊപ്പം തന്നെ കാണേണ്ട ഒന്നാണ് ശമ്പള പരിഷ്കരണ വേളകളില്‍ ഓഫീസര്‍മാരുടെ അഭിപ്രായംകൂടി പരിഗണിക്കുന്ന രീതി ബോര്‍ഡ് അവലംബിക്കേണ്ടി വരുന്നത്. വര്‍ഷങ്ങളായി ഓഫീസര്‍മാരുടെ ശമ്പളപരിഷ്കരണം ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന പതിവ് ഏര്‍പ്പാടിന് സുല്ലിടാന്‍ ഓഫീസേഴ്സ് അസോസിയേഷന്‍ അടക്കമുള്ള കാറ്റഗറിക്കതീതമായ സംഘടനകള്‍ക്കായി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

കാറ്റഗറിക്കതീതമായി ജീവനക്കാര്‍ സംഘടിക്കുന്നതിന്റെ പ്രയോജനഫലങ്ങള്‍ ബോര്‍ഡിനും നാടിനും ജീവനക്കാര്‍ക്കും കിട്ടിയിട്ടുള്ളതിന്റെ ധാരാളം വിവരങ്ങള്‍ ഇനിയും ചൂണ്ടിക്കാട്ടാനുണ്ട്. വിസ്താരഭയത്താല്‍ അതിനുമുതിരുന്നില്ല. വിശദാംശങ്ങളിലേക്ക് പോകാതെ ഏതാനും ചില കാര്യങ്ങള്‍ ആമുഖമായി സൂചിപ്പിച്ചതിന് ഇപ്പോള്‍ പ്രത്യേക കാരണമുണ്ട്. ബോര്‍ഡിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ കുത്തക ഏറ്റെടുത്തു എന്ന് അവകാശപ്പെടുന്ന ഒരു കാറ്റഗറി സംഘടനയുടെ ഈയിടെയിറങ്ങിയ മാസികയിലെ ചില ലേഖനങ്ങളും പരാമര്‍ശങ്ങളും കണ്ടപ്പോഴാണ് ‘കാറ്റഗറി തിമിരം' ബാധിച്ച ചിലരെങ്കിലും വംശനാശം സംഭവിക്കാതെ ഇവിടെ നില്‍പ്പുണ്ട് എന്ന് മനസ്സിലാകുന്നത്.
പുതിയ സര്‍ക്കാര്‍ വന്നതോടെ ഭരണവര്‍ഗമേല്‍വിലാസം ചുളുവില്‍ അടിച്ചെടുക്കാനുള്ള ആ സംഘടനയുടെ തന്ത്രപ്പാടായി മാത്രമേ ഇതിനെ കാണേണ്ടതുള്ളു.

വൈദ്യുതി നിയമം വന്നപ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡിനെ പിരിച്ചുവിട്ട് കമ്പനികളും അതിനുകീഴില്‍ വിവിധ ഉപകമ്പനികളും രൂപീകരിക്കാനുള്ള വിദഗ്ധോപദേശം അന്നത്തെ കൊല്ലത്തുകാരന്‍ മന്ത്രിക്കു നല്‍കിയതും കുഞ്ഞാടുകളായ അസിസ്റന്റ് എഞ്ചിനീയര്‍മാരെ വിളിച്ചു കൂട്ടി അംബാനിയുടെയും ടാറ്റായുടെയും കീഴില്‍ മാനേജര്‍മാരായി ‘സ്യൂട്ടും കോട്ടും ടൈയുമിട്ട്' വിലസി നടക്കാന്‍ പറ്റിയ അവസരമാണ് വരുന്നത്െറ്ഴത ഓതിക്കൊടുത്ത കഥകള്‍ ഇപ്പോഴും ആരും മറന്നിട്ടുണ്ടാവില്ല. എങ്കിലും, പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് ആ കഥകളൊന്നും അറിയാനിടയില്ല.

കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ്, പുതുതായി സര്‍വീസില്‍ പ്രവേശിച്ച അസിസ്റന്റ് എഞ്ചിനീയര്‍മാരെ സംഘടനയില്‍ ചേര്‍ക്കാന്‍ വേണ്ടി തീവ്രവും മൌലികവുമായ കാറ്റഗറിവാദം അച്ചടിച്ച് നിരത്തുന്നതിന്റെ യുക്തി ഇനിയും മനസ്സിലാകുന്നില്ല. തീവ്രപരിസ്ഥിതി വാദികള്‍ ഉയര്‍ത്തിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ തടസ്സപ്പെട്ടുപോയ അതിരപ്പിള്ളി പദ്ധതിയുടെ അവസ്ഥ തന്നെയാകും തീവ്ര കാറ്റഗറിവാദം ഉയര്‍ത്തി ജീവനക്കാരുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കിയാലുള്ള അവസ്ഥ. കുഞ്ഞുമനസ്സില്‍ കാറ്റഗറി വിഷം കുത്തിവെച്ച് അവരെ പാട്ടിലാക്കിയെടുക്കാനുള്ള വ്യഥാശ്രമം വൈദ്യുതി ബോര്‍ഡിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും എന്നതില്‍ സംശയമില്ല.

ബോര്‍ഡിലെ ഓഫീസ് അറ്റന്‍ഡര്‍ മുതല്‍ ഫൈനാന്‍സ് ഓഫീസര്‍ വരെയും ഇലക്ട്രിസിറ്റി വര്‍ക്കര്‍ മുതല്‍ ചീഫ് എഞ്ചിനീയര്‍ വരെയുമുള്ള എല്ലാ കാറ്റഗറിയില്‍ പെട്ടവരും ഒരു ചങ്ങലയിലെ കണ്ണി പോലെ തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിലേതെങ്കിലും ഒരു കണ്ണിക്ക് ബലക്ഷയം സംഭവിച്ചാല്‍ അത്രയും നഷ്ടം ബോര്‍ഡിനായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാവേണ്ടതില്ല.

ഒരു സെക്ഷന്‍ ഓഫീസില്‍ അസിസ്റന്റ് എഞ്ചിനീയര്‍ക്കുള്ള ഉത്തരവാദിത്തംപോലെ പ്രധാനമാണ് സീനിയര്‍ സൂപ്രണ്ടുമാര്‍ക്കും. സെക്ഷനുകളുടെ കീഴിലെ വിവിധ പ്രവര്‍ത്തികളിലും ഉപഭോക്തൃ സേവനങ്ങളിലും അസിസ്റന്റ് എഞ്ചിനീയര്‍മാര്‍ ശ്രദ്ധിക്കുമ്പോള്‍ അവിടുത്തെ റവന്യൂ സംബന്ധിയായ കാര്യങ്ങള്‍ സീനിയര്‍ സൂപ്രണ്ടുമാരുടെ ഉത്തരവാദിത്തമാണ്. ഇതില്‍ ഏതു ഭാഗത്തു നിന്ന് വീഴ്ചയുണ്ടായാലും അതിന്റെ പരിണിത ഫലം ബോര്‍ഡിന്റെ പിന്നോട്ടടിയായിരിക്കും. ഇത് ഒരു ചെറിയ ഉദാഹരണമായി ചൂണ്ടിക്കാട്ടിയെന്നുമാത്രം.

ഇതൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്തവരാണ് ആ സംഘടനയുടെ നേതൃസ്ഥാനത്തുള്ളവര്‍ എന്ന് പറയാന്‍ കഴിയില്ല. എന്നാലും ഇപ്പോള്‍ പ്രത്യേകമായി കാറ്റഗറി വാദം ഉയര്‍ത്തിക്കൊണ്ടുവരാനുള്ളതിന്റെ അന്തര്‍നാടകം നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ ഭരണപക്ഷ സംഘടനയുടെ മേല്‍വിലാസം അടിച്ചെടുക്കാനുള്ള ശ്രമവും പുതുതായി സര്‍വീസില്‍ വന്ന അസിസ്റന്റ് എഞ്ചിനീയര്‍മാരില്‍ കാറ്റഗറി വിഷം കുത്തിവെക്കാനുള്ള നീച നീക്കവുമല്ലാതെ മറ്റെന്താകും.

വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം സിവില്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍ ബോര്‍ഡ് മെംബറായത് ഇതുവരെ ഈ കാറ്റഗറിവാദികള്‍ക്ക് ദഹിച്ചിട്ടില്ല. വൈദ്യുതി ബോര്‍ഡിലെ ആദ്യ വനിതാ മെംബറുടെ അധികാരപരിധി എങ്ങിനെ കുറയ്ക്കാനാകുമെന്നാണ് അവര്‍ അണിയറയില്‍ ചര്‍ച്ച നടത്തുന്നത്. ജനറേഷന്‍ മെംബറെന്നാല്‍ പുതിയ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം മാത്രം നോക്കിനടത്തിയാല്‍ മതിയെന്നും ബാക്കി ഉല്പാദനക്കാര്യങ്ങളൊക്കെ നോക്കാന്‍ ഞങ്ങള്‍ ഇലക്ട്രിക്കലുകാര്‍ മാത്രം മതിയെന്ന പുതിയ വാദവും ഉയര്‍ത്തിയാണ് കടന്നുവരുന്നത്. ഇതു മണത്തറിഞ്ഞ സിവില്‍ വിഭാഗക്കാര്‍ മാത്രമടങ്ങുന്ന സംഘടന ഇതിനെ ചെറുക്കാനുള്ള ഉഷാര്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഒത്തുചേരലും സ്വീകരണവും ഒക്കെ സംഘടിപ്പിച്ചു കഴിഞ്ഞെന്നാണ് അറിയുന്നത്.

സംഘടനയെ ശക്തിപ്പെടുത്താന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെ ആരെങ്കിലും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത്തരത്തില്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ സ്ഥാപനത്തിന്റെയും രാജ്യത്തിന്റെയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സിവിലായാലും ഇലക്ട്രിക്കലായാലും മിനിസ്റീരിയലായാലും ഏവരും കാറ്റഗറി ചിന്തകള്‍ക്കതീതമായി പൊതുധാരയില്‍ ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളു എന്നതില്‍ സംശയമുണ്ടാവേണ്ടതില്ല. ജീവനക്കാരുടെ ഇടയിലെ ഐക്യം തകര്‍ക്കാതിരിക്കാനും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഇനിയും മുന്നോട്ട് കൊണ്ടുപോകാനും നാം ഓരോരുത്തരും അതീവ ജാഗ്രതയോടെ ഇരിക്കുകയാണ് വേണ്ടത്. മറിച്ചുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
 

Add comment


Security code
Refresh

Related Articles


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2708
mod_vvisit_counterYesterday4293
mod_vvisit_counterThis Month106155
mod_vvisit_counterLast Month157088

Online Visitors: 68
IP: 54.224.18.114
,
Time: 16 : 31 : 42