KSEBOA - KSEB Officers' Association

Monday
Apr 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബോര്‍ഡില്‍ മെമ്പര്‍ തസ്തികക്കും മനോഹരനെ ചെയര്‍മാനാക്കാനും ചരടുവലി

ബോര്‍ഡില്‍ മെമ്പര്‍ തസ്തികക്കും മനോഹരനെ ചെയര്‍മാനാക്കാനും ചരടുവലി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Boardവൈദ്യുതി ബോര്‍ഡില്‍ പുതിയൊരംഗത്തിന്റെ കൂടി തസ്തിക സൃഷ്ടിക്കാനും ആരോപണവിധേയനായ മുന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.എം. മനോഹരനെ വീണ്ടും ചെയര്‍മാനാക്കാനും ചരടുവലി നടക്കുന്നു എന്ന് മംഗളത്തിലും മനോരമയിലും വാര്‍ത്ത. സംഘടന മാറി കോണ്‍ഗ്രസ്‌ യൂണിയനില്‍ ചേര്‍ന്ന ചീഫ്‌ എന്‍ജിനീയര്‍ റാവുത്തറെയാണു ട്രാന്‍സ്‌മിഷന്‍ ആന്‍ഡ്‌ ജനറേഷന്‍ (ഓപ്പറേഷന്‍സ്‌ ആന്‍ഡ്‌ മെയിന്റനന്‍സ്‌) മെമ്പറാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ചരടുവലി നടക്കുന്നത്‌. മൂന്നുമാസം മുമ്പു ചീഫ്‌ എന്‍ജിനീയറായ ഇദ്ദേഹത്തെ രണ്ടുവര്‍ഷം സീനിയറായ ഒന്‍പതുപേരെ മറികടന്നാണു ബോര്‍ഡ്‌ അംഗമാക്കുന്നത്‌. ഇതിനായി നിലവിലുള്ള ബോര്‍ഡ്‌ അംഗത്തില്‍നിന്നു ജനറേഷന്‍ (ഓപ്പറേഷന്‍ ആന്‍ഡ്‌ മെയിന്റനസ്‌) എടുത്തുമാറ്റി പ്രോജക്‌ട് വിഭാഗം നല്‍കി. അടൂരില്‍ ജോലിചെയ്യവേ പെയിന്റ്‌ വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട്‌ ആരോപണവിധേയനായ വ്യക്‌തിയെയാണു പുതിയ ബോര്‍ഡ്‌ അംഗമാക്കുന്നത്‌.

പുതിയ തസ്തികയില്‍ ഏറ്റവും ജൂനിയറായ ചീഫ് എന്‍ജിനീയറെ നിയമിക്കാനാണു ഭരണതലത്തില്‍ ശ്രമിക്കുന്നത്. വൈദ്യുതി ബോര്‍ഡില്‍ ഇപ്പോള്‍ ധനം, പ്രസരണ വിതരണം, ഉല്‍പാദനം എന്നിവയ്ക്കുള്ള മുഴുവന്‍ സമയ അംഗങ്ങളും ചെയര്‍മാനുമാണുള്ളത്.

ഇതിനുപുറമെ, അനൌദ്യോഗിക അംഗം, ധന, ഊര്‍ജ സെക്രട്ടറിമാര്‍ എന്നിവര്‍ കൂടി ചേരുന്നതാണു സമ്പൂര്‍ണ ബോര്‍ഡ്. ബോര്‍ഡിലെ നിര്‍മാണ ജോലികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഒരംഗവും വൈദ്യുതി ഉല്‍പാദനത്തിന്റെ ചുമതലയ്ക്കായി മറ്റൊരംഗവും എന്ന പുതിയ ക്രമീകരണം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതു സാധിക്കുന്നില്ലെങ്കില്‍ പ്രസരണവും വിതരണവും രണ്ടുപേര്‍ക്കായി വീതിച്ചു പുതിയൊരംഗത്തെ കൂടി കൊണ്ടുവന്നേക്കും.

പുതുതായി സൃഷ്ടിക്കുന്ന തസ്തികയില്‍ ഏറ്റവും ജൂനിയറായ ചീഫ് എന്‍ജിനീയറെ നിയമിക്കാനുള്ള കരുനീക്കം മറ്റു ചീഫ് എന്‍ജിനീയര്‍മാര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

ഇതിനു പുറമേയാണു നിരവധി ആരോപണങ്ങള്‍ക്കു വിധേയനായ മുന്‍ ബോര്‍ഡ്‌ ചെയര്‍മാനും ഇപ്പോഴത്തെ ചീഫ്‌ ഫോറസ്‌റ്റ് കണ്‍സര്‍വേറ്ററുമായ ടി.എം. മനോഹരനെ വീണ്ടും ബോര്‍ഡ്‌ ചെയര്‍മാനാക്കാനുള്ള നീക്കം. മുഖ്യമന്ത്രിയെ മറികടന്നാണിത്‌.

ബോര്‍ഡ്‌ ചെയര്‍മാനെന്ന നിലയില്‍ ഇദ്ദേഹം ജീവനക്കാര്‍ക്കെതിരേ പ്രതികാരനടപടികള്‍ കൈക്കൊണ്ടതും വിവാദമായി. ബോര്‍ഡിലേക്ക്‌ അഞ്ചു ലിഫ്‌റ്റ് വാങ്ങാനുള്ള കരാര്‍ സ്വന്തക്കാരനു നല്‍കാത്തതിന്റെ പേരില്‍ 110 ജീവനക്കാരുടെ ഇന്‍ക്രിമെന്റ്‌ ഇദ്ദേഹം തടഞ്ഞു. തുടര്‍ന്ന്‌ സ്വാധീനമുപയോഗിച്ചു സ്വന്തക്കാരനുതന്നെ കരാര്‍ നല്‍കി.

എന്നാല്‍ ലിഫ്‌റ്റ് തകരാറിലായതോടെ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ബോര്‍ഡ്‌ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്‌. ചരിത്രത്തില്‍ ആദ്യമായി പി.എസ്‌.സി. വഴി നിയമിച്ച 118 അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍മാരെ പിരിച്ചുവിട്ടതും ഇദ്ദേഹം ബോര്‍ഡ്‌ ചെയര്‍മാനായിരിക്കേയാണ്‌.ജീവനക്കാരുടെ നാലു ഗഡു ഡി.എ. തടഞ്ഞതിനേത്തുടര്‍ന്നു വന്‍പ്രക്ഷോഭമാണു ബോര്‍ഡിലുണ്ടായത്‌.

മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ജീവനക്കാരെ സ്‌ഥലംമാറ്റുകയും ചട്ടം ലംഘിച്ചു പൊളിറ്റിക്കല്‍ അംഗത്തിനു വാഹനം നല്‍കാത്തതിന്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുത്തതും വിവാദമായി. വ്യാജരേഖകള്‍ ഹാജരാക്കിയ കൊച്ചിയിലെ റിലയന്‍സിന്റെ താപവൈദ്യുതി നിലയത്തിന്‌ ഓരോമാസവും കോടികള്‍ നല്‍കാന്‍ സഹായിച്ചെന്നും ശബരിഗിരി കരാറുകാരനു കോടികളുടെ നേട്ടമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചെന്നും ഇദ്ദേഹത്തിനെതിരേ ആരോപണമുയര്‍ന്നിരുന്നു.

ചെയര്‍മാനായിരിക്കേ അതിരപ്പിള്ളി പദ്ധതിക്കെതിരേ പ്രവര്‍ത്തിച്ചെന്നതാണു ഗുരുതരമായ ആരോപണം. ചെയര്‍മാന്‍ സ്‌ഥാനത്തുനിന്നു മാറിയശേഷം പദ്ധതിക്കെതിരേ കേന്ദ്രത്തിനു കത്തെഴുതുകയും ചെയ്‌തു. ഇങ്ങനെയുള്ളയാളെ വീണ്ടും ചെയര്‍മാനാക്കുന്നതിനെ രാഷ്‌ട്രീയഭേദമില്ലാതെ ബോര്‍ഡിലെ എല്ലാ യൂണിയനുകളും എതിര്‍ക്കുന്നു.

 

ആധാരം - മനോരമ, മംഗളം - 26-08-2011

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2818
mod_vvisit_counterYesterday3818
mod_vvisit_counterThis Month100334
mod_vvisit_counterLast Month123110

Online Visitors: 59
IP: 107.22.48.243
,
Time: 18 : 48 : 07