KSEBOA - KSEB Officers' Association

Thursday
Jun 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വനിതാ എന്‍ജിനിയര്‍മാരടക്കം ഉള്ളവരെ അനാവശ്യമായി സ്ഥലം മാറ്റുന്നു

വനിതാ എന്‍ജിനിയര്‍മാരടക്കം ഉള്ളവരെ അനാവശ്യമായി സ്ഥലം മാറ്റുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
വന്‍തോതില്‍ മാനദണ്ഡ ലംഘനം നടത്തിക്കൊണ്ടാണ് വൈദ്യുതി ബോര്‍ഡില്‍ ഓഫീസര്‍മാരുടെ സ്ഥലംമാറ്റഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. വൈദ്യുതി ബോര്‍ഡിലെ സംഘടനകളുമായി 13.06.2011 -ല്‍ നടത്തിയ ചര്‍ച്ചയില്‍ എത്തിച്ചേര്‍ന്നിരുന്ന ധാരണകളില്‍ പോലും മാറ്റം വരുത്തിക്കൊണ്ട് ധാരാളം ഓഫീസര്‍മാരെ അനാവശ്യമായി സ്ഥലം മാറ്റിയിരിക്കുകയാണ്. ക്യാന്‍സര്‍ ബാധിതര്‍ക്കും, മാനസിക അസോസ്ഥ്യം ഉള്ളവര്‍ക്കും നല്‍കിവന്നിരുന്ന പരിഗണനയും സംരക്ഷണവും പോലും നല്‍കാതെയാണ് ഓഫീസര്‍മാരുടെ വിവിധ സ്ഥലംമാറ്റ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സീനിയോരിറ്റി ലംഘിച്ചുകൊണ്ട് KSEBവനിതാ അസിസ്റന്റ് എക്സി. എന്‍ജിനീയര്‍മാരെയടക്കം വിദൂര പ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി. സീനിയര്‍ സൂപ്രണ്ടുമാരായ വനിതാ ഓഫീസര്‍മാരെ ആവശ്യത്തില്‍ കൂടുതല്‍ സ്ഥലം മാറ്റിയിരിക്കുന്നത് അവര്‍ക്കെത്തിപ്പെടാന്‍ പോലും കഴിയാത്ത വിദൂര പ്രദേശങ്ങളിലേക്കാണ്. ഒഴിവുകള്‍ ഉണ്ടായിരുന്നിട്ടുപോലും അര്‍ഹതയുള്ള ഓഫീസര്‍മാര്‍ക്ക് അവര്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം നല്‍കാത്ത പരാതിയും നിലവിലുണ്ട്. സ്ഥലംമാറ്റപ്പെടാന്‍ സാധ്യതയുള്ള ഓഫീസര്‍മാരുടെ സീനിയോരിറ്റി ലിസ്റും സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്ന ഓഫീസര്‍മാരുടെ ലിസ്റും വൈദ്യുതി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ഓഫീസര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവുകള്‍ എച്ച്.ആര്‍ .എം. വിഭാഗം പുറപ്പെടുവിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ അനാവശ്യമായി സ്ഥലംമാറ്റപ്പെട്ട വനിതാഓഫീസര്‍മാരെ സമീപിച്ചുകൊണ്ട് സൌകര്യപ്രദമായ സ്ഥലങ്ങളിലേക്ക് തിരികെ സ്ഥലംമാറ്റം ശരിയാക്കിത്തരും എന്ന വാഗ്ദാനവുമായി ദല്ലാള്‍മാര്‍ ചില സംഘടനകളുടെ പേരില്‍ രംഗത്തുവന്നിട്ടുണ്ട്. വൈദ്യുതി ബോര്‍ഡില്‍ സ്ഥലം മാറ്റത്തില്‍ അഴിമതി വീണ്ടും കൊണ്ടുവരുവാനുള്ള ആസൂത്രിതമായ ഗൂഢ നീക്കത്തിന്റെ ശ്രമമാണ് ഇതിലൂടെ ആരംഭിച്ചിട്ടുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ സ്ഥലം മാറ്റത്തിലെ ന്യായമായ പരാതികള്‍ പരിഹരിക്കണമെന്നും, അനാവശ്യമായി സ്ഥലംമാറ്റപ്പെട്ട ഓഫീസര്‍മാരുടെ ഉത്തരവുകള്‍ ഉടനടി റദ്ദുചെയ്യണമെന്നും കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം തന്നെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും അടിയന്തിരമായി ഇടപെട്ടുകൊണ്ട് വൈദ്യുതി ബോര്‍ഡില്‍ സ്ഥലമാറ്റത്തില്‍ അഴിമതി വീണ്ടും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടക്കത്തില്‍ തന്നെ തടയണമെന്നും ഗവണ്‍മെന്റിനോടും, ബോര്‍ഡ് മാനേജ്മെന്റിനോടും ആഭ്യര്‍ത്ഥിക്കുന്നു.


ബി.പ്രദീപ്

ജനറല്‍ സെക്രട്ടറി, KSEBOA

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2672
mod_vvisit_counterYesterday5858
mod_vvisit_counterThis Month145538
mod_vvisit_counterLast Month149108

Online Visitors: 75
IP: 54.167.242.107
,
Time: 12 : 40 : 32