KSEBOA - KSEB Officers' Association

Monday
Jul 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അതിരപ്പിള്ളിക്ക് അനുമതി പാടില്ലെന്ന് മാധവ് ഗാഡ്ഗില്‍ സമിതി

അതിരപ്പിള്ളിക്ക് അനുമതി പാടില്ലെന്ന് മാധവ് ഗാഡ്ഗില്‍ സമിതി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
അതിരപ്പിള്ളിപശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2009-ല്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ സമിതി 06-09-2011നു അതിന്റെ സമഗ്രറിപ്പോര്‍ട്ടിന്റെ ആദ്യഭാഗം മന്ത്രി ജയന്തി നടരാജന് സമര്‍പ്പിച്ചു. കേരളത്തിന്റെ നിര്‍ദിഷ്ട അതിരപ്പിള്ളി പദ്ധതി പാടില്ലെന്നാണ് സമിതി നല്‍കിയ റിപ്പോര്‍ട്ട്. ഏറെ പാരിസ്ഥിതികപ്രാധാന്യമുള്ള ഒന്നാം മേഖലയിലാണ് പദ്ധതി വരിക എന്നതിനാലാണിത്. കര്‍ണാടകത്തിലെ ഗുണ്ടിയ ജലസേചന പദ്ധതിക്കും അനുമതി നിഷേധിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചാല്‍ അതിരപ്പിള്ളിക്കു പുറമെ കര്‍ണാടകത്തിലെ ഗുണ്ട്യാ ജലവൈദ്യുത പദ്ധതിയും തകിടം മറിയും. ജയറാം രമേശ് പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിക്കാന്‍ ഗാഡ്ഗില്‍ സമിതിയെ നിയോഗിച്ചത്. കേന്ദ്രം തുടക്കത്തില്‍ പരിസ്ഥിതി അനുമതി നല്‍കിയ അതിരപ്പിള്ളി പദ്ധതിയും ജയറാം രമേശ് പ്രത്യേക താല്‍പ്പര്യമെടുത്ത് ഗാഡ്ഗില്‍ സമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അതിരപ്പിള്ളി പദ്ധതി വരുന്നത് മേഖലയ്ക്ക് വലിയ തോതില്‍ പരിസ്ഥിതി നഷ്ടം വരുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പിള്ളിയിലെയും വാഴച്ചാലിലെയും പുഴയോരകാടുകളുടെ നിലനില്‍പ്പ് പദ്ധതി അപകടത്തിലാക്കും.

പശ്ചിമഘട്ട പരിസ്ഥിതിയെക്കുറിച്ചും പശ്ചിമഘട്ടസംരക്ഷണത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പരിസ്ഥിതി പ്രാധാന്യമനുസരിച്ച് മൂന്നു മേഖലകളായി പശ്ചിമഘട്ട പ്രദേശത്തെ തിരിച്ചിട്ടുണ്ട്. ആറു സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം കിടക്കുന്നത്. ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍ മുതല്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം, തമിഴ്‌നാട് വരെയുള്ള ആറു സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്.

ഇതിനകം ദേശീയോദ്യാനങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങളും നദികളുടെ ഉറവിടങ്ങളുമാണ് ഒന്നാം മേഖലയില്‍ വരുന്നത്. അതിരപ്പിള്ളിയും ഈ മേഖലയില്‍പ്പെടും. പദ്ധതി നടപ്പായാല്‍ ജൈവവൈവിധ്യം നശിപ്പിക്കപ്പെടുമെന്നും പുഴയോരക്കാടുകള്‍ നശിക്കുമെന്നും മറ്റുമുള്ള കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്.

ഒന്നാം മേഖല കൂടാതെ, രണ്ടും മൂന്നും മേഖലകളുണ്ട്. പാരിസ്ഥിതികപ്രാധാന്യമുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തിലെ 18 സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ മലിനീകരണമുണ്ടാക്കുന്ന പദ്ധതികള്‍ പാടില്ലെന്ന് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. പത്തു മെഗാവാട്ടിലധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ പാടില്ല. ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇവിടെ ഉത്പാദിപ്പിക്കരുത്. കീടനാശിനികളുടെ പ്രയോഗം ഘട്ടം ഘട്ടമായി നിര്‍ത്തണം-സമിതി നിര്‍ദേശിക്കുന്നു.

കേന്ദ്രപശ്ചിമഘട്ടപരിസ്ഥിതി അതോറിറ്റി രൂപവത്കരിക്കണം എന്നതാണ് മറ്റൊരു നിര്‍ദേശം. ഈ ആറുസംസ്ഥാനങ്ങളിലും സംസ്ഥാനതല അതോറിറ്റികളും വേണം.

ഒന്നാം മേഖലയില്‍ പുതിയ ഖനനപദ്ധതികള്‍ പഠനസമിതി തടഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള പദ്ധതികള്‍ തന്നെ 2016-ഓടെ ഘട്ടം ഘട്ടമായി അവസാനിപ്പിക്കേണ്ടി വരും. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയില്‍ കേരളത്തില്‍ നിന്ന് പ്രൊഫ.വി.എസ്.വിജയന്‍ ഉള്‍പ്പെടെ ഒമ്പതു പേരാണ് ഉണ്ടായിരുന്നത്. പശ്ചിമഘട്ടത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ പഠനമാണ് നടന്നതെന്ന് പ്രൊഫ. വിജയന്‍ പറഞ്ഞു.


Courtsey- Mathrubhumi

 

Add comment


Security code
Refresh

Related Articles

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2472
mod_vvisit_counterYesterday5322
mod_vvisit_counterThis Month126462
mod_vvisit_counterLast Month153396

Online Visitors: 61
IP: 23.20.193.33
,
Time: 12 : 10 : 45