KSEBOA - KSEB Officers' Association

Friday
Oct 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ചില കേന്ദ്രമന്ത്രിമാരും പരിസ്ഥിതി പ്രവര്‍ത്തകരും വൈദ്യുതി വികസനത്തിന് തടസ്സം: ആര്യാടന്‍

ചില കേന്ദ്രമന്ത്രിമാരും പരിസ്ഥിതി പ്രവര്‍ത്തകരും വൈദ്യുതി വികസനത്തിന് തടസ്സം: ആര്യാടന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Aryadanകേന്ദ്രം സഹായിച്ചില്ലെങ്കില്‍ സംസ്ഥാനം ഇരുട്ടിലാവുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പല്ലശ്ശന 33 കെവി സബ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയില്‍ 41% മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. 59% വൈദ്യുതി പുറത്തു നിന്നാണു ലഭിക്കുന്നത്. നിലവില്‍ കേന്ദ്രം തരുന്ന 944 മെഗാവാട്ട് ഇല്ലാതായാല്‍ സംസ്ഥാനം ഇരുട്ടിലാവും.

ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ സര്‍ക്കാരുകള്‍ നടത്തുന്ന നീക്കങ്ങള്‍ കക്ഷത്തു ബാഗുമായി ഇറങ്ങുന്ന ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിലെ ചില തലതിരിഞ്ഞ മന്ത്രിമാരും പദ്ധതിക്ക് എതിരു നില്‍ക്കുന്നുണ്ട്. അനുമതി ലഭിച്ചാല്‍ തന്നെ അതിനെതിരെ കോടതി നടപടികളുമായി തുരങ്കം വയ്ക്കുന്ന സ്ഥിതിയും ഉണ്ട്. പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ ഗുണവും ദോഷവും ഉണ്ടാകും. ദോഷം കുറച്ചു കൊണ്ടു വന്നു പദ്ധതി നടപ്പാക്കുന്നതിനു ശ്രമം നടത്തുകയാണു വേണ്ടത്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നതു മുഴുവന്‍ തെറ്റാണെന്നുള്ള അഭിപ്രായം തനിക്കില്ലെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

നാലു രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 3.38നാണ് വില്‍ക്കുന്നത്. ഇതിനായി 75 കോടി രൂപയുടെ നഷ്ടം സഹിക്കുന്നു. ഇൌ സാഹചര്യത്തിലും രാജ്യത്ത് വൈദ്യുതി നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്ന് മന്ത്രി പറഞ്ഞു. 2020 ആകുമ്പോഴേക്കും 6000 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരും. അതിനു മുന്‍പ് പ്രതിസന്ധി തരണം ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ വന്‍പ്രതിസന്ധി നേരിടും. വി.ചെന്താമരാക്ഷന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.അച്യുതന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

മുന്‍ എംഎല്‍എ കെ.എ.ചന്ദ്രന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഗീത, പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, ജില്ലാ പഞ്ചായത്തംഗം സി.വല്‍സല, കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ആന്‍ഡ് ജനറേഷന്‍ ഓപ്പറേഷന്‍ മെംബര്‍ മുഹമ്മദലി റാവുത്തര്‍, കെഎസ്ഇബി നോര്‍ത്ത് ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ ഒ.അശോകന്‍, പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍.ഗായത്രി നായര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സഹകരണ സൊസൈറ്റി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.

Courtsey- manorama

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4833
mod_vvisit_counterYesterday3990
mod_vvisit_counterThis Month90341
mod_vvisit_counterLast Month134230

Online Visitors: 80
IP: 54.224.197.86
,
Time: 23 : 28 : 21