KSEBOA - KSEB Officers' Association

Monday
Sep 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഗാഡ്ഗില്‍ കമ്മിറ്റി തീരുമാനത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം- എ കെ ബാലന്‍

ഗാഡ്ഗില്‍ കമ്മിറ്റി തീരുമാനത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം- എ കെ ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanഅതിരപ്പിള്ളി പദ്ധതിക്ക് അനുമതി നിഷേധിച്ച ഗാഡ്ഗില്‍ കമ്മിറ്റി തീരുമാനത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയുടെ പരിസ്ഥിതി പ്രശ്നത്തില്‍ വിദഗ്ധ അഭിപ്രായത്തിന് ഗാഡ്ഗില്‍ കമ്മിറ്റിക്ക് മുമ്പാകെ അയച്ചത് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷാണ്. ഇതിന്റെ വിധി എന്തായിരിക്കുമെന്ന് നേരത്തെ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.

മൂന്നു തവണ അനുമതി ലഭിച്ച പദ്ധതിയാണ് ഗാഡ്ഗില്‍ കമ്മിറ്റി ശരിയല്ലെന്ന് പറഞ്ഞിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ തീരുമാനം ശരിവയ്ക്കുകയാണെങ്കില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് പിരിച്ചുവിടണം. പിണറായി വിജയനും ആര്യാടന്‍ മുഹമ്മദും മുമ്പ് മന്ത്രിയായിരുന്ന അവസരത്തിലും കഴിഞ്ഞ തവണ താന്‍ മന്ത്രിയായിരുന്ന അവസരത്തിലുമാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി ലഭിച്ചത്.

എല്ലാ കടമ്പകളും കടന്ന് പദ്ധതിയുടെ ടെന്‍ഡര്‍ നടപടിപൂര്‍ത്തിയാക്കി കരാര്‍ നല്‍കിയശേഷമാണ് ഇല്ലാത്ത പരിസ്ഥിതി പ്രശ്നം കൃത്രിമമായി ഉണ്ടാക്കി പദ്ധതിയെ അട്ടിമറിക്കാന്‍ ഗൂഢശ്രമം നടത്തിയത്. ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് പോലും ദുരുപയോഗം ചെയ്തു. ഇതാണ് സമീപനമെങ്കില്‍ കേരളത്തില്‍ ഒരു ജലവൈദ്യുത പദ്ധതിപോലും ഉണ്ടാവില്ല. നിര്‍ദ്ദിഷ്ട പദ്ധതി പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുമെങ്കില്‍ അവിടെ നിലവിലുള്ള അപ്പര്‍ ഷോളയാര്‍ , ലോവര്‍ ഷോളയാര്‍ , പെരിങ്ങല്‍കുത്ത് പദ്ധതികള്‍ പൊളിക്കേണ്ടിവരും. ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനമാണ് ഈ നടപടിയിലൂടെ പാഴായിപ്പോവുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

Courtsey- Deshabhimani

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2041
mod_vvisit_counterYesterday4156
mod_vvisit_counterThis Month108944
mod_vvisit_counterLast Month148586

Online Visitors: 57
IP: 54.156.93.60
,
Time: 11 : 41 : 01