KSEBOA - KSEB Officers' Association

Saturday
Apr 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ടി.എം. മനോഹരന്‍ വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍

ടി.എം. മനോഹരന്‍ വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ടി.എം. മനോഹരന്‍വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാനായി ടി.എം. മനോഹരനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടാം തവണയാണ്‌ അദ്ദേഹം ബോര്‍ഡ്‌ ചെയര്‍മാനാകുന്നത്‌. നിലവില്‍ പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്‌റ്റ് കണ്‍സര്‍വേറ്ററും ഫോറസ്‌റ്റ് ഫോഴ്‌സ് മേധാവിയുമാണ്‌. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എഫ്.എസ് ഓഫീസറാണ്. 1976 ല്‍ ഐ.എഫ്‌.എസ്‌. നേടിയ ശേഷം ഡി.എഫ്‌.ഒയായി റാന്നി ഡിവിഷനിലാണു മനോഹരന്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്‌.

കോട്ടയത്തും നിക്ഷിപ്‌ത വനത്തിന്റെ കസ്‌റ്റോഡിയനായും സേവനം അനുഷ്‌ഠിച്ചു. തുടര്‍ന്ന്‌ കെ.എസ്‌.ഡി.സി. മാനേജിംഗ്‌ ഡയറക്‌ടര്‍, വിജിലന്‍സ്‌ സി.സി.എഫ്‌., അഡ്‌മിനിസ്‌ട്രേഷന്‍ സി.സി.എഫ്‌. എന്നീ ചുമതലകള്‍ വഹിച്ചശേഷം 2001 ല്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാനായി.

2008 ജനുവരി ഒന്നു വരെ ഈ സ്‌ഥാനത്തു തുടര്‍ന്നു. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനു ശേഷമാണ്‌ അദ്ദേഹം വനംവകുപ്പിലേക്കു തിരികെ എത്തിയത്‌. ഇതാദ്യമായാണ്‌ ഒരാള്‍ രണ്ടാം തവണ വൈദ്യുതി ബോര്‍ഡിന്റെ ചെയര്‍മാനാകുന്നതെന്ന പ്രത്യേകതയുമുണ്ട്‌. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജരാജവര്‍മയെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റായി നിയമിച്ചു.

Courtsey- Mangalam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4217
mod_vvisit_counterYesterday5168
mod_vvisit_counterThis Month147177
mod_vvisit_counterLast Month142377

Online Visitors: 63
IP: 54.80.54.2
,
Time: 21 : 02 : 44