KSEBOA - KSEB Officers' Association

Saturday
Dec 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കാറ്റ് വില്‍ക്കാന്‍ ആദിവാസിയെ അനുവദിക്കണം -എ.കെ. ബാലന്‍

കാറ്റ് വില്‍ക്കാന്‍ ആദിവാസിയെ അനുവദിക്കണം -എ.കെ. ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanആകാശത്തിലൂടെ വെറുതെ അടിച്ചു പോകുന്ന കാറ്റ് വില്‍ക്കാനെങ്കിലും ആദിവാസികളെ അനുവദിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ. ബാലന്‍ എം.എല്‍.എ. യു.ഡി.എഫ് സര്‍ക്കാറിന്റെ അട്ടപ്പാടി പാക്കേജിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍മന്ത്രി കൂടിയായ ബാലന്‍. കാറ്റാടികമ്പനി കെ.എസ്.ഇ.ബിക്ക് നല്‍കുന്ന വൈദ്യുതിയുടെ പ്രതിഫലത്തില്‍ ഒരു പങ്ക് ആദിവാസിക്ക് കിട്ടിയാല്‍ ലാഭമല്ലേ? കാറ്റ് വില്‍ക്കാന്‍ പോലും ആദിവാസിക്ക് അവകാശമില്ലെന്ന നിലപാടിലേക്കാണോ നാം പോകുന്നത്? നമ്മുടെയൊക്കെ വീടിനടുത്ത് വൈദ്യുതി പോസ്റ്റുകളും ലൈനുകളുമില്ലേ? ആര്‍ക്കെങ്കിലും വാടക കിട്ടുന്നുണ്ടോ? കാറ്റ് വിറ്റിട്ട് ആദിവാസിക്ക് ഭൂമി വാടക കിട്ടിയാല്‍ നല്ലതല്ലേ- ബാലന്‍ ചോദിച്ചു.

കാറ്റാടികള്‍ പൊളിച്ചു മാറ്റാന്‍ ആദിവാസികള്‍ പറഞ്ഞാല്‍ അപ്രകാരം ചെയ്യണം. എന്നാല്‍, ഒരു ആദിവാസിയും അങ്ങനെ പറയുമെന്ന ധാരണ തനിക്കില്ല. ഭൂമി നഷ്ടപ്പെട്ട ഒറ്റ ആദിവാസിയും അട്ടപ്പാടിയില്‍ നടക്കുന്ന സമരത്തിലില്ല. യു.ഡി.എഫ് കൊണ്ടുവന്ന പാക്കേജ് എല്‍.ഡി.എഫ് ഭരണത്തിലിരുന്നപ്പോള്‍ ആലോചിച്ചിരുന്നതാണ്. മാധ്യമങ്ങള്‍ അതിനെ വാഴ്ത്തുമെന്നു കരുതിയാണ് യു.ഡി.എഫ് സ്വന്തം പാക്കേജായി അവതരിപ്പിച്ചത്.

മാധ്യമങ്ങള്‍ എതിര്‍ത്തതോടെ യു.ഡി.എഫ് പ്രതിരോധത്തിലായി. കാറ്റാടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നത് പ്രായോഗികമല്ല. ആറും ഏഴും പേരുടെ കൈമറിഞ്ഞതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന ഭൂമി.

പതിനായിരത്തിനോ ഇരുപതിനായിരത്തിനോ അല്ല, ഏഴ് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമൊക്കെയാണ് ഇവിടെ രജിസ്‌ട്രേഷന്‍ നടന്നിട്ടുള്ളത്. ഈയിനത്തിലും സര്‍ക്കാറിന് നല്ല വരുമാനം കിട്ടിയിട്ടുണ്ട്.അദ്ദേഹം പറഞ്ഞു.


Courtsey- madhyamam

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday490
mod_vvisit_counterYesterday4737
mod_vvisit_counterThis Month74571
mod_vvisit_counterLast Month130619

Online Visitors: 78
IP: 54.163.209.109
,
Time: 02 : 19 : 13