KSEBOA - KSEB Officers' Association

Tuesday
Nov 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കക്ഷത്തില്‍ സഞ്ചിയുമായി ഇറങ്ങിയവര്‍ വൈദ്യുതി മേഖലയ്ക്ക് ചെയ്യുന്ന ദ്രോഹം ഏറെ: മന്ത്രി ആര്യാടന്‍

കക്ഷത്തില്‍ സഞ്ചിയുമായി ഇറങ്ങിയവര്‍ വൈദ്യുതി മേഖലയ്ക്ക് ചെയ്യുന്ന ദ്രോഹം ഏറെ: മന്ത്രി ആര്യാടന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Aryadanകക്ഷത്തില്‍ സഞ്ചിയുമായി ഇറങ്ങിത്തിരിക്കുന്നവര്‍ വൈദ്യുതി മേഖലയ്ക്ക് ചെയ്യുന്ന ദ്രോഹം ഏറെയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പരിസ്ഥിതി പ്രശ്നങ്ങള്‍ കുറച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍പ്പോലും അനുവദിക്കാത്ത സാഹചര്യമാണ്. ചീമേനി വൈദ്യുതി നിലയത്തിനെതിരെ സമരം നടത്തുന്നവരില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഐക്യമാണ്. നമ്മുടെ നാട്ടില്‍ മാത്രമേ ഇത് നടക്കൂവെന്നും ഈ ചിന്താഗതി മാറിയാലേ സംസ്ഥാനം രക്ഷപ്പെടുകയുള്ളൂവെന്നും ആര്യാടന്‍ പറഞ്ഞു. മലപ്പുറം വെസ്റ്റ് വൈദ്യുതി സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസഹായംകൊണ്ടു മാത്രമാണ് കേരളം ഇരുട്ടിലാകാതെ കഴിയുന്നത്. 2021ല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ടായി ഉയരും. കാറ്റില്‍ മരം വീണും മറ്റുമുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങളുടെ പേരില്‍ കെഎസ്ഇബി ഒാഫിസുകളിലേക്ക് മാര്‍ച്ച് നടത്തുന്നതിനുപകരം ജീവനക്കാരുമായി സഹകരിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു.

വൈദ്യുതി വകുപ്പില്‍ ജീവനക്കാരുടെ കുറവുണ്ട്. ഭൂരിപക്ഷം ജീവനക്കാരും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണ്. വൈദ്യുതി വിതരണപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എസ്എംഎസ് സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു. ഭൂഗര്‍ഭ കേബിള്‍ യാഥാര്‍ഥ്യമാകുന്നതോടെ കാറ്റടിച്ചാല്‍ കറന്റുപോകുന്ന സ്ഥിതി മാറും. ഇതിനായി 1000 കോടി രൂപയോളം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ വൈദ്യുതി കണക്ഷന്‍ ഇതിനകം നല്‍കിക്കഴിഞ്ഞതായും നൂറുദിന പരിപാടികളില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയതായും ആര്യാടന്‍ പറഞ്ഞു.

Source- manorama

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2003
mod_vvisit_counterYesterday4047
mod_vvisit_counterThis Month88234
mod_vvisit_counterLast Month157088

Online Visitors: 65
IP: 54.80.146.251
,
Time: 11 : 52 : 28