KSEBOA - KSEB Officers' Association

Saturday
Dec 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ തെലുങ്കാന സമരം കേരളത്തെയും ബാധിക്കുന്നു

തെലുങ്കാന സമരം കേരളത്തെയും ബാധിക്കുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Telangana strikeപ്രത്യേക തെലുങ്കാന സംസ്ഥാനം ആവശ്യപ്പെട്ട് ആന്ധ്രപ്രദേശിലെ തെലുങ്കാന മേഖലയില്‍ മൂന്നു ദിവസമായി നടക്കുന്ന പൊതു പണിമുടക്ക് കേരളത്തെയും ബാധിക്കുന്നു. പണിമുടക്ക് കാരണം എന്‍.ടി.പി.സി.യുടെ രാമഗുണ്ടം വൈദ്യുതിനിലയത്തിലെ രണ്ട് യൂണിറ്റുകള്‍ 15-09-2011 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിയതാണ് കാരണം. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്ന യൂണിറ്റുകളാണ് അടച്ചുപൂട്ടിയത്.

ഇതുമൂലം 700 മെഗാവാട്ട് വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിലച്ചു. ആന്ധ്രയില്‍ വ്യാഴാഴ്ച മുതല്‍ പകല്‍ രണ്ട് മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്ങ്  ഏര്‍പ്പെടുത്തി.കേന്ദ്രവിഹിതത്തില്‍ ഇന്നലെ മുതല്‍ നേരിയ കുറവുണ്ടായി. ഇതുമൂലം പീക്ക്‌ലോഡ്‌ സമയത്തു പ്രതിസന്ധിയുണ്ടാക്കാതിരിക്കാന്‍ ബോര്‍ഡ്‌ ശ്രമിക്കുന്നുണ്ട്‌. രാമഗുണ്ടം കല്‍ക്കരി നിലയത്തില്‍ നിന്നുള്ള 150 മെഗാവാട്ടിന്റെയാണു കുറവുള്ളത്‌. ഇന്ധന ലഭ്യതക്കുറവാണു കാരണം. ഇന്നുകമ്മിഷന്‍ ചെയ്യുന്ന സിംഹാദ്രി താപനിലയത്തില്‍നിന്നു കേരളത്തിന്‌ അര്‍ഹമായ 44 മെഗാവാട്ട്‌ അധികമായി കിട്ടുന്നതിനാല്‍ കാര്യമായി ബാധിക്കില്ല. ഇതോടെ കേന്ദ്രവിഹിതം 952 മെഗാവാട്ടായി ഉയരും. എങ്കിലും ഉത്തരകേരളത്തില്‍ ഏതാനും ദിവസം ചെറിയ നിയന്ത്രണമുണ്ടാകും.

അതുകൊണ്ടാണു തൃശൂര്‍ മാടക്കത്തറ 400 കെ.വി. സബ്‌സ്റ്റേഷനിലെ അറ്റകുറ്റപ്പണി നേരത്തെയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. അടുത്ത തിങ്കളാഴ്‌ച മുതല്‍ നടത്താനിരുന്ന പണി ഇന്നു തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പണി തീര്‍ന്നേക്കും. ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തിയതിനാല്‍ പകല്‍ കേന്ദ്രവിഹിതം കുറച്ചാണു സംസ്‌ഥാനം ഉപയോഗിക്കുന്നത്‌.

കല്‍ക്കരിഖനികളെയും പണിമുടക്ക് ബാധിച്ചതിനാല്‍ നിലയത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കല്‍ക്കരി ലഭിക്കാത്തതാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം. സിംഗരേണി ഖനിയുടെ തെലുങ്കാനയിലെ അഡിലാബാദ്, കരിംനഗര്‍, വാറങ്കല്‍, ഖമ്മം ഖനികളില്‍ മൂന്ന് ദിവസമായി ഉത്പാദനം നടക്കുന്നില്ല.

രാമഗുണ്ടം വൈദ്യുതിനിലയത്തിനാവശ്യമായ കല്‍ക്കരി മുഴുവന്‍ എത്തിക്കുന്നത് സിംഗരേണി ഖനികളില്‍നിന്നാണ്. രണ്ട് ദിവസത്തേക്കുള്ള കല്‍ക്കരിമാത്രമേ എന്‍.ടി.പി.സി. യുടെ പക്കലുള്ളൂ. കല്‍ക്കരി ഉടന്‍ ലഭ്യമായില്ലെങ്കില്‍ 2400 മെഗാവാട്ട് ഉത്പാദനശേഷിയുള്ള നിലയം പൂര്‍ണമായും അടച്ചിടേണ്ടിവരും. ഹൈദരാബാദിലും ഒമ്പത് തെലുങ്കാന സംസ്ഥാനങ്ങളിലുമായി 400,000 സര്‍ക്കാര്‍ ജീവനക്കാരാണ് അനിശ്ചിതകാലപണിമുടക്ക് നടത്തുന്നത്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday479
mod_vvisit_counterYesterday4737
mod_vvisit_counterThis Month74560
mod_vvisit_counterLast Month130619

Online Visitors: 68
IP: 54.163.209.109
,
Time: 02 : 16 : 37