KSEBOA - KSEB Officers' Association

Thursday
Jun 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കാലവര്‍ഷം ശക്‌തമായി തുടരുന്നു; ഡാമുകള്‍ തുറക്കേണ്ടിവരും

കാലവര്‍ഷം ശക്‌തമായി തുടരുന്നു; ഡാമുകള്‍ തുറക്കേണ്ടിവരും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Idukkiതെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്‌തമായതോടെ സംസ്‌ഥാന വൈദ്യുതി ബോര്‍ഡിന്റെ ജലസംഭരണികള്‍ നിറയുന്നു. സംഭരണികളിലേക്കുള്ള നീരൊഴുക്കു കൂടിയതിനാല്‍ ആകെ ശേഷിയുടെ 89% വെള്ളം ലഭിച്ചു. 3671 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിക്കുള്ള വെള്ളമാണ്‌ ഇപ്പോഴുള്ളത്‌. മഴ നീണ്ടുനില്‍ക്കുകയും ഒരുമാസത്തിനകം തുലാവര്‍ഷമെത്തുകയും ചെയ്‌താല്‍ ഇടുക്കിയുള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവരും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 30 വരെ നീളുമെന്നാണു പ്രതീക്ഷ. അടുത്തമാസം പതിനഞ്ചോടെ കേരളത്തില്‍ തുലാവര്‍ഷമെത്തും.

ഇടുക്കി അണക്കെട്ടില്‍ 2392.38 അടിയും ഇടമലയാറില്‍ 544.55 അടിയും കല്ലടയില്‍ 373.85 അടിയും ഷോളയാര്‍, കുണ്ടള, മാട്ടുപ്പെട്ടി, പെരിങ്ങല്‍ക്കുത്ത്‌ അണക്കെട്ടുകളില്‍ 100 ശതമാനവുമാണ്‌ ഇപ്പോഴുള്ള ജലനിരപ്പ്‌. ഇടുക്കി റിസര്‍വോയറില്‍ 88% വെള്ളം ഇപ്പോഴുണ്ട്‌. 1926 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഇവിടെനിന്നു മാത്രം ഉല്‍പ്പാദിപ്പിക്കാനാകും. ഇടമലയാറില്‍ 95% വെള്ളവും (240 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി) ശബരിഗിരിയില്‍ 85% വെള്ളവുമുണ്ട്‌ (781 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി). ഇടുക്കിയില്‍ ആകെ സംഭരിക്കാവുന്നതു 2190 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിക്കുള്ള വെള്ളമാണ്‌.കഴിഞ്ഞ ചൊവ്വാഴ്‌ച മാത്രം ഇടുക്കിയില്‍നിന്ന്‌ 7.775 മെഗായൂണിറ്റ്‌ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചെന്നാണു ബോര്‍ഡിന്റെ കണക്ക്‌. കഴിഞ്ഞവര്‍ഷം ഇതേദിവസം 1.98 മെഗായൂണിറ്റ്‌ വൈദ്യുതി മാത്രമാണ്‌ ഇടുക്കിയില്‍നിന്ന്‌ ഉല്‍പ്പാദിപ്പിച്ചത്‌.

കഴിഞ്ഞവര്‍ഷം ഇതേസമയം 65% വെള്ളം ലഭിച്ചയിടത്താണ്‌ ഇപ്പോള്‍ 88 ശതമാനമായി വര്‍ധിച്ചത്‌. 2403 അടി സംഭരണശേഷിയിലെത്തിയാല്‍ അണക്കെട്ടു തുറക്കേണ്ടിവരും. വെള്ളം കൂടിയതിനാല്‍ ഈ മാസം അവസാനത്തോടെ മറ്റൊരു ജനറേറ്റര്‍ കൂടി ഇടുക്കി അണക്കെട്ടില്‍ പ്രവര്‍ത്തിപ്പിക്കാനാണു ബോര്‍ഡിന്റെ തീരുമാനം. ജലനിരപ്പ്‌ 11 അടികൂടി ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ സ്‌പില്‍വേകള്‍ തുറന്നുവിടേണ്ടിവരും. കഴിഞ്ഞവര്‍ഷം ഈ അണക്കെട്ടു തുറന്നതു തുലാവര്‍ഷത്തിലാണ്‌.

ഇത്തവണ കാലവര്‍ഷത്തില്‍തന്നെ സംഭരണി നിറഞ്ഞു. കല്ലാര്‍കുട്ടി466.40 മീറ്റര്‍, ചെങ്കുളം 847.05 മീറ്റര്‍, പൊന്മുടി 707.60 മീറ്റര്‍, ആനയിറങ്കല്‍ 1201.41 മീറ്റര്‍, മാട്ടുപ്പെട്ടി 1597.20 മീറ്റര്‍, കുണ്ടള 1758.70 മീറ്റര്‍ എന്നിങ്ങനെയാണു മറ്റു ഡാമുകളിലെ ജലനിരപ്പ്‌. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 2007ലാണു തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ ശക്‌തിപ്പെട്ടത്‌. അതുകഴിഞ്ഞാല്‍ ഈ വര്‍ഷമാണു കനത്ത മഴ ലഭിച്ചത്‌.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദിവസങ്ങളായി കേരളത്തിലെ ജില്ലകളില്‍ ശക്‌തമാണ്‌. ലഭിക്കേണ്ട ശരാശരി മഴയേക്കാള്‍ 13% ഈവര്‍ഷം കൂടുതല്‍ കിട്ടിയെന്നു കാലാവസ്‌ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

തളിപ്പറമ്പിലാണു കൂടുതല്‍ മഴ ലഭിച്ചത്‌, എട്ടു സെ.മീ. ഒക്‌ടോബര്‍ 15നു ശേഷമേ തുലാവര്‍ഷം കേരളത്തില്‍ എത്തുകയുള്ളൂ.അടുത്ത രണ്ടുദിവസം കേരളത്തില്‍ ശക്‌തമായ മഴ ലഭിക്കുമെന്നും കാലാവസ്‌ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

Source- Mangalam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3098
mod_vvisit_counterYesterday5858
mod_vvisit_counterThis Month145964
mod_vvisit_counterLast Month149108

Online Visitors: 79
IP: 54.224.121.93
,
Time: 14 : 34 : 55