KSEBOA - KSEB Officers' Association

Monday
May 01st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അട്ടപ്പാടി ആദിവാസി ഭൂമിയിലെ രണ്ടു കാറ്റാടി യന്ത്രങ്ങള്‍ ഏറ്റെടുക്കും

അട്ടപ്പാടി ആദിവാസി ഭൂമിയിലെ രണ്ടു കാറ്റാടി യന്ത്രങ്ങള്‍ ഏറ്റെടുക്കും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Windഅട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ സ്ഥാപിച്ച രണ്ടു കാറ്റാടി വൈദ്യുതയന്ത്രങ്ങള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാറ്റാടി കമ്പനി ആദിവാസികളുടെ 85.21 ഏക്കര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയെന്നും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി.

രണ്ടു സര്‍വേ നമ്പരുകളില്‍പ്പെട്ട ഭൂമിയിലാണു കാറ്റാടിയന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്കു തിരിച്ചുനല്‍കും. പട്ടയം ഉള്‍പ്പെടെ രേഖകള്‍ സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കും. ഉടമസ്ഥരായ ആദിവാസികളുടെ താല്‍പര്യപ്രകാരം ഈ കാറ്റാടിയന്ത്രങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു തീരുമാനിക്കും. അവ വൈദ്യുതി ബോര്‍ഡിനെ ഏല്‍പ്പിച്ചു ലാഭവിഹിതം ആദിവാസികള്‍ക്കു നല്‍കാനുള്ള പദ്ധതിയാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭൂമി ഉടമകളായ ആദിവാസികളുമായും അവരുടെ സംഘടനകളുമായും ചര്‍ച്ച ചെയ്തിട്ടാകും അന്തിമ തീരുമാനം.

ആദിവാസി ഭൂമി തട്ടിയെടുത്ത കേസ് കര്‍ശനമായി തുടരും. ഭൂമി കയ്യേറാന്‍ കൂട്ടു നിന്നതായി സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിലെ വിജിലന്‍സ് അന്വേഷണം തുടരും. കുറ്റക്കാരായി കാണുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. കാറ്റാടി യന്ത്രങ്ങള്‍ സംബന്ധിച്ചു വൈദ്യുതി ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവ് പൊതുവായ നയമാണ്. അത് ഒരു പ്രത്യേക സ്ഥലത്തിനു വേണ്ടിയല്ല. എന്നാല്‍ ഇപ്പോള്‍ അട്ടപ്പാടിയിലെ കാറ്റാടിയന്ത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതുമായി ഇതിനു ബന്ധമില്ല. രണ്ടും രണ്ടാണ്.

സര്‍ക്കാര്‍ ആദിവാസികളുടെ താല്‍പര്യം സംരക്ഷിക്കും. കാറ്റാടിയന്ത്രം പൊളിച്ചുകളയുന്ന നശീകരണ സ്വഭാവം യുഡിഎഫിനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്ളാച്ചിമട ട്രൈബ്യൂണല്‍ ബില്‍ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച സംശയത്തിനു മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Source - Manorama

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1673
mod_vvisit_counterYesterday5187
mod_vvisit_counterThis Month1673
mod_vvisit_counterLast Month152890

Online Visitors: 75
IP: 54.198.176.157
,
Time: 08 : 01 : 03