KSEBOA - KSEB Officers' Association

Friday
Apr 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കൂടംകുളം നിലയം, പവര്‍ ഹൈവേ പ്രക്ഷോഭങ്ങള്‍ :കേരളത്തിന്റെ സ്വപ്‌നപദ്ധതികളുടെ ഫ്യൂസ്‌ ഊരുന്നു

കൂടംകുളം നിലയം, പവര്‍ ഹൈവേ പ്രക്ഷോഭങ്ങള്‍ :കേരളത്തിന്റെ സ്വപ്‌നപദ്ധതികളുടെ ഫ്യൂസ്‌ ഊരുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Smart Cityകൂടംകുളം പവര്‍ ഹൈവേയുടെ പേരില്‍ സംസ്‌ഥാനത്തും ആണവനിലയത്തിനെതിരേ തമിഴ്‌നാട്ടിലും പ്രക്ഷോഭം ശക്‌തമായതോടെ സ്‌മാര്‍ട്‌ സിറ്റി അടക്കമുള്ള കേരളത്തിന്റെ ഒരുപിടി സ്വപ്‌ന പദ്ധതികളുടെ ഭാവി ഇരുളടയുന്നു. കൂടംകുളം ആണവ നിലയത്തിന്റെ പേരില്‍ നാട്ടുകാര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചെങ്കിലും ജനങ്ങളുടെ ആശങ്ക നീളുംവരെ പണി നിര്‍ത്തിവയ്‌ക്കാനാണ്‌ തമിഴ്‌നാട്‌ നിയമസഭ ഇന്നലെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഇതോടെ ഇന്ത്യറഷ്യന്‍ സംയുക്‌ത സംരംഭമായ ആണവനിലയം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനുള്ള സാധ്യതയും കുറഞ്ഞു.

ഇതിനിടെ കൂടംകുളം 400 കെ.വി പവര്‍ഹൈവേക്കെതിരേ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ റീസര്‍വേ നടത്താനുള്ള ഏഴംഗ സമിതിയുടെ നിര്‍ദേശവും കേരളത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്‌. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസനം, വിഴിഞ്ഞം തുറമുഖം, കഞ്ചിക്കോട്‌ റെയില്‍വേ കോച്ച്‌ ഫാക്‌ടറി, ആലപ്പുഴ വാഗണ്‍ നിര്‍മാണ യൂണിറ്റ്‌, കൊച്ചി സ്‌മാര്‍ട്‌ സിറ്റി എന്നിവയുടെ ഭാവിയേയും ഇതു ബാധിച്ചേക്കാം.കേന്ദ്രവിഹിതവും സ്വകാര്യമേഖലയില്‍നിന്നുള്ള ലഭ്യതയും ചേര്‍ത്താല്‍ കേരളത്തിന്റെ പ്രതിദിന വൈദ്യുതി ഉപയോഗം നിലവില്‍ 50.72 ദശലക്ഷം യൂണിറ്റാണ്‌.

ശക്‌തമായ മഴയില്‍ ജലസംഭരണികള്‍ നിറഞ്ഞതിനാല്‍ സംസ്‌ഥാനത്തിന്റെ വൈദ്യുതി ഉല്‍പാദനം 27 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്‌. എങ്കിലും 20 ദശലക്ഷം യൂണിറ്റ്‌ കേന്ദ്രവിഹിതം അടക്കം 23 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഇപ്പോള്‍ പുറത്തുനിന്നു വാങ്ങിയാണ്‌ കേരളം നിത്യോപയോഗം നടത്തിവരുന്നത്‌. വേനല്‍ക്കാലമായാല്‍ ഇവിടത്തെ വൈദ്യുതി ഉല്‍പാദനം 23 ദശലക്ഷം യൂണിറ്റായി കുറയുമെന്നാണു വിലയിരുത്തല്‍. ഇപ്പോഴത്തെ അവസ്‌ഥയില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ കുറഞ്ഞത്‌ അഞ്ചുദശലക്ഷം യൂണിറ്റ്‌ വൈദ്യുതികൂടി പ്രതിദിനം കണ്ടെത്തേണ്ടിവരും.

സംസ്‌ഥാനത്തിന്റെ പ്രതീക്ഷക്കുമേല്‍ ഇരുള്‍പരത്തി ആയിരം മെഗാവാട്ടിന്റെ 'ഒറീസാ വൈതരണി കല്‍ക്കരി പദ്ധതി' രണ്ടുവര്‍ഷം മുമ്പ്‌ അസ്‌തമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു ചീമേനിയില്‍ പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്‌. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ ഈ പദ്ധതിയും അവസാനിച്ചു.

ഇപ്പോള്‍ വൈതരണി കല്‍ക്കരി പാടം ഉപയോഗിച്ച്‌ ഒറീസയിലോ ആന്‌ധ്രാപ്രദേശിലോ എന്‍.ടി.പി.സിയുടെ സഹകരണത്തോടെ കല്‍ക്കരി നിലയം സ്‌ഥാപിക്കുന്നതിന്റെ സാധ്യത ആരായാന്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും ചെയര്‍മാന്‍ ജി. മനോഹരനും മെമ്പര്‍ മുഹമ്മദാലി റാവുത്തരും അടങ്ങുന്ന സംഘം ഡല്‍ഹിയിലേക്ക്‌ പോയിരിക്കുകയാണ്‌.

163 മെഗാവാട്ടിന്റെ ആതിരപ്പള്ളി പദ്ധതി അനിശ്‌ചിതമായി തുടരുന്നു. പാത്രക്കടവ്‌ പദ്ധതി അപ്രായോഗിക നിര്‍ദേശങ്ങളിലും പരിസ്‌ഥിതി പ്രവര്‍ത്തകരുടെ തടസവാദങ്ങളിലുംപെട്ട്‌ നിശ്‌ചലമായി. 210 മെഗാവാട്ടിന്റെ പൂയംകുട്ടി പദ്ധതിക്കും പരിസ്‌ഥിതി വാദികളുടെ എതിര്‍പ്പാണു തടസം. 540 മെഗാവാട്ട്‌ ശേഷിയുള്ള നിര്‍ദിഷ്‌ട കേരള പാണ്ടിയാര്‍, ചേലാത്തിപുഴ, മാനന്തവാടി, ഭവാനി പദ്ധതികളുടെ ഭാവി അന്തര്‍സംസ്‌ഥാന തര്‍ക്കങ്ങളില്‍ കുരുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി.

മണിയാര്‍ ടെയില്‍ റോഡ്‌, പശുകടവ്‌, പൂഴിത്തോട്‌, വിലങ്ങാട്ട്‌, ആനക്കയം, പൊയില്‍, ചാത്തങ്കോട്ടുനട2, പെരുന്തേനരുവി, ചിമ്മിനി, പീച്ചി, പത്താംകയം, കണ്ടപ്പന്‍ചാല്‍, ബാരാപോള്‍, കക്കടാംപൊയില്‍, മര്‍മ്മല, ചെങ്കുളം ടെയില്‍റേസ്‌, കക്കടാം പൊയില്‍2 എന്നീ ചെറുകിട പദ്ധതികളില്‍നിന്ന്‌ അടുത്തവര്‍ഷം 116.40 മെഗാവാട്ട്‌ വൈദ്യുതി ലഭിക്കുമെന്നാണു പ്രതീക്ഷയെങ്കിലും ഈ പദ്ധതികളും ഇഴയുകയാണ്‌.

കൂടംകുളം പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിധിവരെ പരിഹാരമാകുമെന്നിരിക്കെ കേരളത്തിന്റെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടാണ്‌ ഇപ്പോള്‍ പദ്ധതിക്കെതിരേ പ്രക്ഷോഭം ശക്‌തിപ്പെട്ടിട്ടുള്ളത്‌.

Source- Mangalam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4710
mod_vvisit_counterYesterday4370
mod_vvisit_counterThis Month86994
mod_vvisit_counterLast Month123110

Online Visitors: 117
IP: 54.81.117.119
,
Time: 21 : 33 : 06