KSEBOA - KSEB Officers' Association

Friday
Nov 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വാട്ടര്‍ അതോറിറ്റിയുടെ 'ഫ്യൂസ്' വൈദ്യുതി ബോര്‍ഡ് ഊരി

വാട്ടര്‍ അതോറിറ്റിയുടെ 'ഫ്യൂസ്' വൈദ്യുതി ബോര്‍ഡ് ഊരി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KWAനെയ്യാറ്റിന്‍കര ഡിവിഷനു കീഴിലുള്ള പമ്പ് ഹൌസുകളിലെ കുടിശികയായ വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തതിനാല്‍ വാട്ടര്‍അതോറിറ്റി ഓഫിസുകളിലെ ഫ്യൂസ് ഊരി. നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫിസ്, സബ്ഡിവിഷന്‍ , നെല്ലിക്കാക്കുഴിയിലെ അസിറ്റന്റ് എന്‍ജിനീയര്‍ ഓഫിസ് എന്നിവിടങ്ങളിലാണു രണ്ടാഴ്ചയായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിവിഷനു കീഴിലുള്ള പമ്പ് ഹൌസുകളിലെ വൈദ്യുതി ചാര്‍ജിനത്തില്‍ മൂന്നുകോടിയിലേറെ രൂപ അടയ്ക്കാത്തതിനാലാണു വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

വൈദ്യുതി വിച്ഛേദിച്ചയുടന്‍ ഓഫീസ് അധികൃതര്‍ മേലധികാരികളെ വിവരമറിയിച്ചെങ്കിലും പുന:സ്ഥാപിക്കാനുള്ള നടപടിയുണ്ടായില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പ്രവര്‍ത്തനം മുറ്റത്തേക്ക് മാറ്റിയത്. വൈദ്യുത ബന്ധം പുന:സ്ഥാപിക്കും വരെ ഓഫീസിന്റെ പ്രവര്‍ത്തനം മുറ്റത്തായിരിക്കുമെന്നും പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും ജീവനക്കാര്‍ പറഞ്ഞു

പമ്പ് ഹൌസുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാല്‍ പമ്പിങ് മുടങ്ങും. ഇതു നാട്ടുകാരെ പ്രക്ഷോഭത്തിനു പ്രേരിപ്പിക്കും. ഇതറിയാവുന്നതിനാലാണ് ഓഫിസുകളില്‍ കറന്റ് കട്ട്ചെയ്തത്. കഴിഞ്ഞ ഏഴിനാണു ഫ്യൂസ് ഊരിയത്. ആഴ്ച രണ്ടുകഴിഞ്ഞിട്ടും പ്രശ്നപരിഹാരമുണ്ടായില്ല.

കുടിശിക തുക അടയ്ക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും നടക്കാതെ വന്നപ്പോഴാണ് ഓഫിസുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചതെന്നു ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയവിനിമയം നടന്നെങ്കിലും ഓഫിസുകളില്‍ വെളിച്ചമെത്തിയില്ല. പമ്പ് ഹൌസുകളിലെ വൈദ്യുതി ചാര്‍ജ് അടയ്ക്കേണ്ടത് അതോറിറ്റിയുടെ ഹെഡ് ഓഫിസില്‍ ധനകാര്യ വിഭാഗമാണെന്നു വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

വൈദ്യുതി ബോര്‍ഡ് അധികൃതരുടെ നടപടിയില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. കറന്റ് ഇല്ലാത്തതിനാല്‍ നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി ചോദ്യേങ്ങള്‍ക്കുള്ള മറുപടി അയയ്ക്കാന്‍പോലും കഴിയുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. കറന്റില്ലാതെ തങ്ങള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയാറാവില്ലെന്നാണു ഭൂരിപക്ഷം ജീവനക്കാരുടെയും നിലപാട്. അതേസമയം, നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഡിവിഷനുകളില്‍നിന്നായി ആറരക്കോടിയിലേറെ രൂപ വൈദ്യുതി ചാര്‍ജിനത്തില്‍ ബോര്‍ഡിനു ലഭിക്കാനുണ്ടെന്നു വൈദ്യുതിബോര്‍ഡ് ഡപ്യൂട്ടിചീഫ് എന്‍ജിനീയര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവിഷനില്‍നിന്നുമാത്രം മൂന്നുകോടിയിലേറെ രൂപ ലഭിക്കണം. ഇതേത്തുടര്‍ന്നാണു വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

പമ്പ് ഹൌസുകളിലെ വൈദ്യുതി ചാര്‍ജ് കുടിശിക വന്നാല്‍ ബന്ധപ്പെട്ട ഓഫിസുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനു കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നേരത്തേ ധാരണയായിരുന്നു. മാത്രമല്ല,ബോര്‍ഡിന്റെ ഉത്തരവും നിലവിലുണ്ട്. ഇതാണ് ഓഫിസുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കാരണമെന്നു ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

Source - Manorama, kaumudi

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2516
mod_vvisit_counterYesterday4273
mod_vvisit_counterThis Month101670
mod_vvisit_counterLast Month157088

Online Visitors: 74
IP: 54.80.146.251
,
Time: 14 : 49 : 02