KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പകല്‍ സമയത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

പകല്‍ സമയത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power restrictionസംസ്‌ഥാനത്ത്‌ പകല്‍ സമയത്തും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം കെ.എസ്‌.ഇ.ബി പിന്‍വലിച്ചു. എന്നാല്‍ വൈകുന്നേരം 6.30 മുതല്‍ 10.30 വരെയുള്ള നിയന്ത്രണം തുടരും. കേന്ദ്ര വൈദ്യുതിവിഹിതം കുറഞ്ഞതും ഇടുക്കി, ശബരിഗിരി നിലയങ്ങളിലെ നാലു ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതുമാണു സംസ്‌ഥാനത്തെ വൈദ്യുതിക്ഷാമത്തിനു കാരണം. കേരളത്തിനു നേരത്തേ പ്രതിദിനം 950 മെഗാവാട്ട്‌ കേന്ദ്ര വൈദ്യുതി ലഭിച്ചിരുന്നു. വ്യാഴാഴ്‌ച മുതല്‍ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ 250 മെഗാവാട്ടിന്റെ കുറവുണ്ടായി. ഇന്നലെ മാത്രം 400 മെഗാവാട്ട്‌ കൂടി കുറഞ്ഞിരുന്നു.

അതേസമയം, കേന്ദ്രവിഹിതത്തില്‍ നിന്നു 150 മെഗാവാട്ട് വൈദ്യുതി ഇന്നു മുതല്‍ ലഭ്യമാകുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി വേണുഗോപാല്‍ അറിയിച്ചു.

ഇടുക്കി, ശബരിഗിരി അണക്കെട്ടുകളില്‍ 90 ശതമാനം വെള്ളമുണ്ടെങ്കിലും ജനറേറ്ററുകള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്‌ഥിതിഗതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതിനിയന്ത്രണം തുടരുകയല്ലാതെ മാര്‍ഗമില്ലെന്നു വൈദ്യുതിബോര്‍ഡ്‌ യോഗം വിലയിരുത്തി. സംസ്‌ഥാനത്തിന്റെ വൈദ്യുതിവിഹിതത്തില്‍ കുറവുവരുത്തില്ലെന്നും ഇന്നലെ മുതല്‍ 180 മെഗാവാട്ട്‌ അധികവൈദ്യുതി കേന്ദ്രപൂളില്‍ നിന്നു ലഭ്യമാക്കുമെന്നും കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചതിനു തൊട്ടുപിന്നാലെയാണു വടക്കന്‍ ജില്ലകളില്‍ പകല്‍ ലോഡ്‌ ഷെഡിംഗ്‌ ഏര്‍പ്പെടുത്തിയത്‌. ആന്ധ്രാപ്രദേശിലെ തെലുങ്കാന പ്രക്ഷോഭം കാരണം താപനിലയങ്ങളിലേക്കുള്ള കല്‍ക്കരി നീക്കം കുറഞ്ഞതിനെത്തുടര്‍ന്നാണു കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായത്‌. ഇതു പരിഹരിക്കാനായി സംസ്‌ഥാനത്തു ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനും കഴിയില്ല. ഇടുക്കിയിലെയും ശബരിഗിരിയിലെയും രണ്ടുവീതം ജനറേറ്ററുകള്‍ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി മാറ്റിവച്ചിരിക്കുകയാണ്‌. ദൈനംദിന വൈദ്യുതി ഉപയോഗത്തിലും വന്‍വര്‍ധനയുണ്ടായി. പ്രതിദിനം 51 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയില്‍ കൂടുതല്‍ ഇപ്പോള്‍ സംസ്‌ഥാനത്തിനു വേണ്ടിവരുന്നുണ്ട്‌. നിലവിലുള്ള ഉപയോഗത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ പുറത്തുനിന്നുള്ള വൈദ്യുതിയാണ്‌. കായംകുളം എന്‍.ടി.പി.സിയില്‍നിന്നു 150 മെഗാവാട്ട്‌ വീതം വൈദ്യുതി വാങ്ങിക്കാന്‍ ബോര്‍ഡ്‌ ആലോചിക്കുന്നുണ്ട്‌. യൂണിറ്റിനു പത്തു രൂപ വിലയായതിനാല്‍ ഇവിടെനിന്നുള്ള വൈദ്യുതി കേരളവും തമിഴ്‌നാടും ഇതുവരെ വാങ്ങിച്ചിരുന്നില്ല.

ഇവിടെനിന്നും വൈദ്യൂതി വാങ്ങി വിതരണം ചെയ്യുന്നതിലൂടെ പ്രതിദിനം 4.5 കോടിരൂപയുടെ നഷ്‌ടമുണ്ടാകുമെന്നും ബോര്‍ഡ്‌ യോഗം വിലയിരുത്തി. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ബോര്‍ഡിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. ബോര്‍ഡിന്റെ ആസൂത്രണത്തില്‍ വന്ന വീഴ്‌ചയാണു പ്രതിസന്ധിക്കു കാരണമെന്നും ആരോപണമുണ്ട്‌. മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറിയുണ്ടായതിനാല്‍ അഞ്ചാം മ്പര്‍ ജനറേറ്ററില്‍ ഉല്‍പാദനം നടക്കുന്നില്ല.

ഇതിനു പുറമേ ശബരിഗിരി, ഇടുക്കി ജനറേറ്ററുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഒരേസമയം മാറ്റിവച്ചത്‌ ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടാക്കി.


Source - Mangalam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1477
mod_vvisit_counterYesterday5545
mod_vvisit_counterThis Month133379
mod_vvisit_counterLast Month149108

Online Visitors: 74
IP: 54.92.133.186
,
Time: 07 : 28 : 56