KSEBOA - KSEB Officers' Association

Wednesday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ചീമേനി : പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി വീണ്ടും ശ്രമം തുടങ്ങി

ചീമേനി : പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി വീണ്ടും ശ്രമം തുടങ്ങി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Cheemeniചീമേനി താപവൈദ്യുത നിലയത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിനേടുന്നതിന് സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷന്‍ വീണ്ടും നടപടിതുടങ്ങി. അനുമതിക്കായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപക്വമാണെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. പദ്ധതിക്കാവശ്യമായ പ്രകൃതിവാതകം ലഭിക്കുന്നത് സംബന്ധിച്ച് ധാരണാപത്രം ഇല്ലെന്ന കാരണത്താലാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള രാംകി എന്‍വെയറോ എന്‍ജിനിയേഴ്‌സ് തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി ആഘാതപഠനസമിതി വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവെച്ചത്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം സംബന്ധിച്ചുള്ള മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ അതിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ചീമേനി താപനി ലയത്തിന് പ്രകൃതിവാതകം നല്‍കുന്നതിന് ഗെയില്‍ അധികൃതര്‍ പച്ചക്കൊടി കാണിച്ചതായാണ് അറിയുന്നത്. എന്നാല്‍ പാരിസ്ഥിതിക ആഘാതം സംബന്ധിച്ചുള്ള അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ വാതകലഭ്യത സംബന്ധിച്ച ധാരണാപത്രംവേണമെന്ന് പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇന്ധനലഭ്യത സംബന്ധിച്ച് വ്യക്തമായതീരുമാനം ഡിസംബര്‍ രണ്ടാംവാരത്തില്‍ നടക്കുന്ന താപനിലയം സ്റ്റിയറിങ് കമ്മിറ്റിയോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ അംഗീകാരംനേടി പുറത്തുവന്നിട്ടില്ല. പുറത്തുവരാത്ത റിപ്പോര്‍ട്ട് പരിസ്ഥിതിമന്ത്രാലയം തന്നെ പരിശോധിക്കുന്നതാണ് ഉചിതമെന്നാണ് താപനിലയാധികൃതരുടെ നിലപാട്. അതേസമയം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന പൈതല്‍മലയുള്‍പ്പെടെയുള്ള സംരക്ഷിതമേഖലകള്‍ ചീമേനിയില്‍നിന്ന് 20 കിലോമീറ്ററിലേറെ ദൂരത്താണെന്നും പരിസ്ഥിതി മന്ത്രാലയത്തിനയച്ച കത്തില്‍ അവര്‍ വ്യക്തമാക്കുന്നു.

1200 മെഗാവാട്ടിന്റെ പ്രകൃതിവാതകാധിഷ്ഠിത താപവൈദ്യുതനിലയമാണ് ചീമേനിയില്‍ സ്ഥാപിക്കുന്നത്. 4756.37 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയിലുള്‍പ്പെട്ട കൊച്ചി മംഗലാപുരം (ഗെയില്‍) ലൈനില്‍നിന്ന് ഇന്ധനം ലഭ്യമാക്കാനാണ് പദ്ധതി. പ്രതിദിനം 5.11 ദശലക്ഷം ക്യുബിക് മീറ്റര്‍ (511കോടി ലിറ്റര്‍) വാതകമാണ് പദ്ധതിക്ക് ആവശ്യം. തേജസ്വിനിക്ക് തടയണകെട്ടിയാണ് പദ്ധതിക്കാവശ്യമായ വെള്ളം എത്തിക്കുക. പ്രതിദിനം 3480 ക്യൂബിക് മീറ്റര്‍ (34,80,000 ലിറ്റര്‍) വെള്ളം ലഭ്യമാക്കാമെന്ന് കേരളവാട്ടര്‍ അതോറിറ്റി ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1923
mod_vvisit_counterYesterday4710
mod_vvisit_counterThis Month111211
mod_vvisit_counterLast Month152890

Online Visitors: 75
IP: 54.196.107.247
,
Time: 09 : 42 : 55