KSEBOA - KSEB Officers' Association

Sunday
Apr 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കണ്ണൂരില്‍ എന്‍ജിനിയര്‍മാര്‍ക്ക് അന്യായ സ്ഥലംമാറ്റം

കണ്ണൂരില്‍ എന്‍ജിനിയര്‍മാര്‍ക്ക് അന്യായ സ്ഥലംമാറ്റം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ട്രാൻസ്ഫർകണ്ണൂര്‍ ജില്ലയിലെ വൈദ്യുതി ഓഫീസുകളുടെ പ്രവര്‍ത്തനവും  മലയോരമേഖലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും താളംതെറ്റിച്ച് എന്‍ജിനിയര്‍മാര്‍ക്ക്  അന്യായ സ്ഥലംമാറ്റം. പ്രത്യേക ഉത്തരവിലൂടെ മട്ടന്നൂര്‍  അസി. എന്‍ജിനിയര്‍ വി പി മഹീബിനെയും ഇരിട്ടി അസി. എന്‍ജിനിയര്‍ പി ജയപ്രകാശനെയും വ്യാഴാഴ്ച സ്ഥലംമാറ്റി. അന്യായമായി സ്ഥലംമാറ്റി വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നതിലും പദ്ധതികള്‍ക്ക് തുരങ്കംവയ്ക്കുന്നതിലും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസം കെഎസ്ഇബി വെള്ളൂര്‍ സെക്ഷനിലെ സബ്എന്‍ജിനിയര്‍ സുധീറിനെ മാറ്റിയിരുന്നു.  2011 ഫിബ്രവരി 28നു ഉത്ഘാടനം ചെയ്ത  ശിവപുരം സെക്ഷനിലെ ബില്ലിങ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചതാണ് മട്ടന്നൂര്‍ അസി. എന്‍ജിനിയറെ മാറ്റാനിടയാക്കിയതെന്നറിയുന്നു. പ്രാദേശിക കോണ്‍ഗ്രസുകാരുടെയും കോണ്‍ഗ്രസ് അനുകൂലസംഘടനയുടെയും താല്‍പര്യപ്രകാരം അനധികൃത നിയമനം നടത്താന്‍ വിസമ്മതിച്ചതിനാലാണ്  ഇരിട്ടി അസി. എന്‍ജിനിയറെ മാറ്റിയത്. വൈദ്യുതി ബോഡ് ചെയര്‍മാന്‍ സ്ഥലംമാറ്റ ഉത്തരവിനു  ശ്രീകണ്ഡാപുരം ഡപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഫെബ്രുവരിയില്‍ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത ശിവപുരം ബില്ലിങ് സെക്ഷന്‍ വീണ്ടും മന്ത്രിയെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ശിവപുരം സെക്ഷന്‍ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ ഏറെ ദൂരംതാണ്ടി മട്ടന്നൂര്‍ ഓഫീസിലാണ് ബില്ല് അടക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ജീവനക്കാരെയും കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങളും ലഭ്യമാക്കി ബില്ലിങ് സെക്ഷന്‍ പ്രവര്‍ത്തനം ഒന്ന് മുതല്‍ ആരംഭിക്കാന്‍ മഹീബ് ശ്രമിച്ചിരുന്നു. മന്ത്രി ഉദ്ഘാടനംചെയ്ത ശേഷമേ ബില്ലിങ് പ്രവര്‍ത്തനം നടത്താവൂവെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിലുളള ചിലര്‍ ശാഠ്യംപിടിച്ചു. 

സ്ഥലംമാറ്റപ്പെട്ട ഇരിട്ടി അസി. എന്‍ജിനിയര്‍ പി ജയപ്രകാശ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ്.  കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍  കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം  മലയോരമേഖലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് ഉത്തരവ് വന്നത്. തങ്ങള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കരാര്‍ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ജിനിയറെ സമീപിച്ചിരുന്നു. പ്രവര്‍ത്തനപരിചയമില്ലാത്തവരെ നിയമിക്കുന്നതിനോട് അദ്ദേഹം വിയോജിച്ചു. ഇതാണ് സ്ഥലംമാറ്റത്തിന് കാരണമെന്ന് കരുതുന്നു. 

Source- Deshabhimani
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday859
mod_vvisit_counterYesterday4127
mod_vvisit_counterThis Month120842
mod_vvisit_counterLast Month142377

Online Visitors: 46
IP: 54.224.207.13
,
Time: 05 : 13 : 17