KSEBOA - KSEB Officers' Association

Monday
Mar 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയതായി ആര്യാടന്‍

വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയതായി ആര്യാടന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Aryadanമുല്ലപ്പെരിയാര്‍ അപകടഭീഷണിയുടെ പശ്‌ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പു കുറയ്‌ക്കാന്‍ ഇടുക്കിയില്‍ വൈദ്യുതോല്‍പാദനം കൂട്ടിയത്‌ വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. ഇപ്പോള്‍ വൈദ്യുതിക്ക് പൊതുവെ വില കുറവാണ്.മാര്‍ച്ചാകുമ്പോള്‍ വില ഉയരും. ഇടുക്കിയിലെ ജലം ഇപ്പോള്‍ ഉപയോഗിക്കുന്നതുമൂലം ഏപ്രില്‍ മുതല്‍ പ്രതിസന്ധി വരും. 750 മെഗാവാട്ടാണ് ഇവിടത്തെ ശേഷി. വന്‍ വില കൊടുത്ത് വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധി മറികടക്കാനാകൂ. ഇങ്ങനെ വാങ്ങിയാല്‍ ലോഡ്ഷെഡിങ്ങും പവര്‍കട്ടും വേണ്ടിവരില്ല. നിയന്ത്രണം ഒഴിവാക്കുമ്പോള്‍ അതിനുള്ള പണം എങ്ങനെ കണ്ടെത്തണമെന്ന് മന്ത്രിസഭ തീരുമാനിക്കും.ഏപ്രിലോടെ വൈദ്യുതി നിയന്ത്രണം അനിവാര്യമായിത്തീരുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

വൈദ്യുതോല്‍പാദനത്തില്‍ 250 ദശലക്ഷം വാട്ടിന്റെ കുറവുവരും. സംസ്‌ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 40 ശതമാനമേ ഇവിടെ ഉല്‍പാദിപ്പിക്കുന്നുള്ളൂ. 3200 മെഗാവാട്ട്‌ വൈദ്യുതിയാണാവശ്യം.

ഓരോ വര്‍ഷവും 15 ശതമാനം ഉപയോഗം വര്‍ധിക്കുന്നു. ഇടുക്കി ഡാമിന്റെ സംഭരണശേഷി 74 ടി.എം.സിയാണ്‌. നാലുദിവസംമുമ്പ്‌ 59 ടി.എം.സിയായിരുന്നു ജലനിരപ്പ്‌. 1982ലും 1992ലും 70.5 ടി.എം.സി. ആയപ്പോഴേക്കും വെള്ളംതുറന്നുവിട്ടു. ഇത്തവണ സംഭരണത്തോത്‌ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ കുറവാണ്‌. അതിനാല്‍ ഉല്‍പ്പാദനത്തിലും കുറവുണ്ടാകും.

ഇടുക്കിയില്‍ ഉല്‍പാദനം കൂട്ടിയതോടെ ബോര്‍ഡിന്‌ അടുത്തവര്‍ഷം 1400 കോടി രൂപ വരെ നഷ്‌ടമുണ്ടാവും. അടുത്ത വേനലില്‍ പവര്‍കട്ടോ ചാര്‍ജ്‌ വര്‍ധനയോ വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി പുറമേനിന്ന്‌ വാങ്ങേണ്ടിവരും.

പുറമേനിന്നു 12 രൂപയ്‌ക്കു വാങ്ങുന്ന വൈദ്യുതി ശരാശരി 3.40 രൂപയ്‌ക്കാണു വിതരണംചെയ്യുന്നത്‌. കേന്ദ്രപൂളില്‍നിന്ന്‌് 1134 മെഗാവാട്ടിനു പകരം 900-മാണു കിട്ടുന്നത്‌. ബാക്കിയുള്ളത്‌ പുറമേനിന്നു വാങ്ങേണ്ടിവരും. ഇതിനു പണമില്ല. വൈദ്യുതിചാര്‍ജ്‌ കൂട്ടണമോയെന്നു മന്ത്രിസഭ തീരുമാനിക്കും. വരുമാനക്കുറവു നോക്കി വൈദ്യുതിനിരക്കു നിശ്‌ചയിക്കേണ്ടത്‌ റഗുലേറ്ററി കമ്മിഷനാണ്‌. വൈദ്യുതി ലൈനുകളില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ വേണ്ടപോലെ നടത്താത്തതു പ്രസരണനഷ്‌ടത്തിനിടയാക്കിയെന്നും ആര്യാടന്‍ പറഞ്ഞു.

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday740
mod_vvisit_counterYesterday4192
mod_vvisit_counterThis Month125882
mod_vvisit_counterLast Month108586

Online Visitors: 43
IP: 54.205.60.171
,
Time: 03 : 59 : 32