KSEBOA - KSEB Officers' Association

Wednesday
Mar 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേരളം ഏപ്രില്‍ മുതല്‍ ഇരുട്ടിലാകും

കേരളം ഏപ്രില്‍ മുതല്‍ ഇരുട്ടിലാകും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Darknessതമിഴ്‌നാടിന്റെ ഉടമസ്‌ഥതയിലുള്ള മുല്ലപ്പെരിയാര്‍ ഡാം സൃഷ്‌ടിച്ച സംഭ്രമജനകമായ അവസ്‌ഥയ്‌ക്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളും അടുത്ത വര്‍ഷം വന്‍വില നല്‍കേണ്ടിവരും. ഈ വര്‍ഷമുണ്ടാകുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഫലമായി അടുത്ത വര്‍ഷം വൈദ്യുതി നിരക്ക്‌ കുത്തനെ ഉയരും. ഡാം തകരുമെന്ന ഭീഷണിയുണ്ടായതിനെ തുടര്‍ന്ന്‌ ഇടുക്കി ഡാമില്‍ നിന്നും വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതുകാരണം ഡാമിന്റെ സംഭരണശേഷി ഗണ്യമായി കുറഞ്ഞു. മൂന്നര മാസം കഴിഞ്ഞാല്‍ ഉല്‍പാദനത്തിന്‌ വെള്ളമില്ലാതെ കേരളം കൂരിരുട്ടിലേക്ക്‌ നീങ്ങും.

ഈ സാഹചര്യം ഒഴിവാക്കാന്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങണം. ഇതിനു വേണ്ടിവരുന്ന കോടികളുടെ അധിക ചെലവ്‌ അടുത്ത വര്‍ഷം ഉപയോക്‌താക്കള്‍ നല്‍കേണ്ടിവരും.

മുല്ലപ്പെരിയാര്‍ പ്രശ്‌നമുണ്ടായശേഷം അമിതമായ തോതില്‍ ഇടുക്കിയില്‍ നിന്നും വെള്ളം തുറന്നുവിടുകയാണ്‌. 725.6 മീറ്റര്‍ വെള്ളം മാത്രമേ ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളൂ. അതായത്‌ ആകെ സംഭരണശേഷിയുടെ 74 ശതമാനം മാത്രമാണിത്‌. 2200 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം കഴിഞ്ഞ വര്‍ഷം ഈ സമയത്തുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 1600 ദശലക്ഷം യൂണിറ്റ്‌ ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേയുള്ളൂ. വൈദ്യുതി ബോര്‍ഡിന്റെ ഏറ്റവും വലിയ സംഭരണ ഡാമാണ്‌ ഇടുക്കിയിലേത്‌.

വേനല്‍ക്കാലത്ത്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി വെള്ളം സംഭരിക്കുന്നത്‌ ഇടുക്കി, ഇടമലയാര്‍, ശബരിഗിരി എന്നീ ഡാമുകളിലാണ്‌. മാര്‍ച്ച്‌ മുതലുള്ള മാസങ്ങളില്‍ മാത്രമേ ഈ ഡാമുകളില്‍ നിന്ന്‌ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയുള്ളൂ. ഈ മാസങ്ങളില്‍ മറ്റ്‌ ഡാമുകളില്‍ വെള്ളമുണ്ടാകില്ല എന്നതിനാലാണിത്‌. ബോര്‍ഡിന്റെ സംഭരണശേഷിയുടെ 83 ശതമാനവും ഇടുക്കിയിലാണ്‌.

സാധാരണയായി ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ പ്രതിദിനം 4 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി വരെ മാത്രമേ ഇടുക്കിയില്‍ നിന്ന്‌ ഉല്‍പ്പാദിപ്പിക്കുകയുള്ളൂ. ബാക്കി ജലം കരുതലായി മാറ്റിവയ്‌ക്കുകയാണ്‌ ചെയ്യുക. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നമുണ്ടായ ശേഷം ഇടുക്കിയുടെ സംഭരണശേഷി കുറയ്‌ക്കാനായി പ്രതിദിനം 14 ദശലക്ഷം യൂണിറ്റ്‌ വരെ ഉല്‍പ്പാദിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പത്ത്‌ ദശലക്ഷം യൂണിറ്റ്‌ വരെ അധികമായി ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഈ നില തുടര്‍ന്നാല്‍ 114 ദിവസത്തേക്കുള്ള വെള്ളം മാത്രമേ ഇടുക്കിയിലുണ്ടാകു. അസാധാരണമായി മഴ ലഭിച്ചില്ലെങ്കില്‍ ജൂണ്‍ മാസം വരെ കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലാകും.

ഇത്‌ മറികടക്കണമെങ്കില്‍ ഉയര്‍ന്ന വിലയ്‌ക്ക് പുറത്തു നിന്നും വൈദ്യുതി വാങ്ങേണ്ടിവരും. വേനല്‍ രൂക്ഷമാകുന്നതോടെ മറ്റ്‌ സംസ്‌ഥാനങ്ങളും പുറത്തു നിന്ന്‌ വൈദ്യുതി വാങ്ങും. അതിനാല്‍ ഈ സമയത്ത്‌ വൈദ്യുതിക്ക്‌ ഉയര്‍ന്ന വിലയായിരിക്കും.

കോടിക്കണക്കിന്‌ രൂപ ഇതിനായി വൈദ്യുതി ബോര്‍ഡിന്‌ ചെലവാക്കേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട വൈദ്യുതി ബോര്‍ഡിന്‌ ഇതിന്‌ കഴിയുമോയെന്നാണ്‌ ആശങ്ക.

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങി കുറഞ്ഞ വിലയ്‌ക്ക് വിതരണം ചെയ്യുന്നതിലൂടെ ഈ വര്‍ഷമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ബോര്‍ഡ്‌ അടുത്ത വരവ്‌-ചെലവ്‌ കണക്കില്‍ ഉള്‍പ്പെടുത്തും.

ഈ നഷ്‌ടം പരിഹരിക്കാനായി ഉയര്‍ന്ന തോതിലുള്ള നിരക്ക്‌ വര്‍ധനയ്‌ക്കാകും ബോര്‍ഡ്‌ ശിപാര്‍ശ ചെയ്യുക. കണക്കുകള്‍ പരിശോധിക്കുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇതിന്‌ അനുമതി നല്‍കിയാല്‍ സംസ്‌ഥാനത്തെ എല്ലാ ഉപയോക്‌താക്കളും അടുത്ത വര്‍ഷം ഉയര്‍ന്ന നിരക്ക്‌ നല്‍കേണ്ടിവരും.

Source- Mangalam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2087
mod_vvisit_counterYesterday3671
mod_vvisit_counterThis Month130900
mod_vvisit_counterLast Month108586

Online Visitors: 72
IP: 54.158.99.141
,
Time: 12 : 38 : 52