KSEBOA - KSEB Officers' Association

Tuesday
Nov 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡിലെ ഒഴിവുകള്‍ മുക്കുന്നു

വൈദ്യുതി ബോര്‍ഡിലെ ഒഴിവുകള്‍ മുക്കുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
No Vacancy in KSEBമാര്‍ച്ച് വരെ ലഭ്യമായ ഒഴിവുകള്‍ മുഴുവന്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വൈദ്യുതി ബോര്‍ഡ് അവഗണിക്കുന്നു. എന്‍ട്രി കേഡറില്‍ നിലവിലുള്ള 2278 ഒഴിവുകള്‍ ബോര്‍ഡ് ഇപ്പോള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ബോര്‍ഡിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തേണ്ടതില്ലെന്ന് ബോര്‍ഡ് നേതൃത്വം നേരത്തെ സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായി മാറിയിരുന്നു.

ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ 2265 തസ്തികകള്‍ ഉള്ളതില്‍ 2032 എണ്ണം മാത്രമാണ് നികത്തിയിട്ടുള്ളത്. ഇതുപോലെ സിവില്‍ അസിസ്റ്റന്റ് എനജിനീയറുടെ 330 തസ്തികകള്‍ ഉള്ളതില്‍ 209 എണ്ണത്തിലേ ആളുള്ളൂ. അങ്ങനെ വരുമ്പോള്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ മാത്രം 354 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

3246 ഇലക്ട്രിക്കല്‍ സബ് എന്‍ജിനീയര്‍ വേണ്ട ബോര്‍ഡില്‍ ഇപ്പോഴുള്ളത് 2752 പേര്‍ മാത്രമാണ്. സിവില്‍ സബ് എന്‍ജിനീയറുടെ 471 തസ്തികകളുള്ളതില്‍ 457 എണ്ണം നികത്തിയിട്ടുണ്ട്. മീറ്റര്‍ റീഡര്‍ വിഭാഗത്തില്‍ ഇപ്പോള്‍ ബോര്‍ഡിലുള്ളവരെക്കാളധികം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. 1721 മീറ്റര്‍ റീഡര്‍മാര്‍ വേണ്ട സ്ഥാനത്ത് 799 പേരാണുള്ളത്. 922 ഒഴിവുകള്‍ ഈ വിഭാഗത്തില്‍ നിലനില്‍ക്കുന്നു. ജൂനിയര്‍ അസിസ്റ്റന്റ് - കാഷ്യര്‍ തസ്തികയില്‍ 304 ഒഴിവുകളാണ് ബോര്‍ഡിലുള്ളത്. ഈ വിഭാഗത്തില്‍ 1387 പേര്‍ക്ക് ജോലി സാധ്യതയുള്ളപ്പോള്‍ 1083 പേരേയുള്ളൂ. ഡ്രൈവര്‍മാരുടെ 499 തസ്തികകളാണ് നിലവിലുള്ളത്.ഇതില്‍ 308 പേര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു.

ഇവയ്ക്കു പുറമെ വര്‍ക്കര്‍മാരുടെ 1033 ഒഴിവുകള്‍ കൂടിയുണ്ട്. ആകെ 4901 വര്‍ക്കര്‍മാരെ ആവശ്യമുള്ളതില്‍ 3868 പേരാണ് ഇപ്പോഴുള്ളത്. ഈ വിഭാഗത്തിലെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ ബോര്‍ഡ് തുടങ്ങിയിട്ടുണ്ട്. 1033 ഒഴിവുകളില്‍ 200 എണ്ണം ഇപ്പോള്‍ ബോര്‍ഡില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കായി നീക്കിവെച്ചിട്ടുമുണ്ട്.

എന്‍ട്രി കേഡറിലുള്ള തസ്തികകള്‍ക്കു പുറമെ ആയിരത്തിലേറെ പ്രൊമോഷന്‍ തസ്തികകളും ബോര്‍ഡില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍-3, ഇലക്ട്രിക്കല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ -1, ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ -61, സിവില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ -1, ഇലക്ട്രിക്കല്‍ ഓവര്‍സീയര്‍ -305, സിവില്‍ ഓവര്‍സീയര്‍ -46, ലൈന്‍മാന്‍ -120, ഫിനാന്‍സ് ഓഫീസര്‍ -4, അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസര്‍ -2, ഡിവിഷണല്‍ അക്കൗണ്ടന്റ് -59, സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ -1, അക്കൗണ്ട്‌സ് ഓഫീസര്‍ -19, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ -8, സീനിയര്‍ സൂപ്രണ്ട് -33, സീനിയര്‍ അസിസ്റ്റന്റ് -317, ഫെയര്‍ കോപ്പി അസിസ്റ്റന്റ് -60 എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകള്‍.

അതേസമയം, ഓഫീസ് അസിസ്റ്റന്റുമാരുടെ അനുവദനീയ തസ്തികകളില്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ബോര്‍ഡിലുണ്ട്. ആകെയുള്ളത് 402 ഓഫീസ് അസിസ്റ്റന്റ് തസ്തികകളാണെങ്കില്‍ ഇപ്പോള്‍ 428 പേര്‍ ജോലി ചെയ്യുന്നു. കമ്പനിവത്കരണത്തിന്റെ പേരിലാണ് ബോര്‍ഡിലെ നിയമനങ്ങള്‍ ഇപ്പോള്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ഇത് നൂറുകണക്കിന് തൊഴിലന്വേഷകരുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നുണ്ട്.


Source- Mathrubhumi

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1961
mod_vvisit_counterYesterday4047
mod_vvisit_counterThis Month88192
mod_vvisit_counterLast Month157088

Online Visitors: 77
IP: 54.80.146.251
,
Time: 11 : 39 : 51