KSEBOA - KSEB Officers' Association

Wednesday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സൗജന്യ വൈദ്യുതി കണക്ഷന്‍ പരിമിതപ്പെടുത്തി ബോര്‍ഡിന്റെ ഉത്തരവ്

സൗജന്യ വൈദ്യുതി കണക്ഷന്‍ പരിമിതപ്പെടുത്തി ബോര്‍ഡിന്റെ ഉത്തരവ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power connectionസൗജന്യവൈദ്യുതികണക്ഷന്‍ പരിമിതപ്പെടുത്തിക്കൊണ്ട് വൈദ്യുതിബോര്‍ഡ് ഉത്തരവായി. സര്‍ക്കാര്‍ ഏജന്‍സികളോ തദ്ദേശസ്ഥാപനങ്ങളോ മുന്‍കൂര്‍ പണം നല്‍കിയാലേ ഭൂരിഭാഗത്തിനും ഇനി സൗജന്യവൈദ്യുതി കണക്ഷന്‍ ലഭിക്കൂ. രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇനി സൗജന്യവൈദ്യുതി കണക്ഷന് അര്‍ഹതയുണ്ടായിരിക്കുക. 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡിന് അപേക്ഷിക്കുന്ന ദാരിദ്ര്യരേഖയില്‍ താഴെയുള്ള കുടുംബങ്ങളാണ് ഇതില്‍ ഒരു വിഭാഗം. ആയിരം വാട്ടില്‍ താഴെയുള്ള കണക്ഷന് അപേക്ഷിക്കുന്ന പട്ടികജാതി-വര്‍ഗ കുടുംബങ്ങളാണ് രണ്ടാമത്തെ വിഭാഗക്കാര്‍. ഇവയൊഴികെ മറ്റേതെങ്കിലും വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യകണക്ഷന്‍ ലഭിക്കണമെങ്കില്‍ കേന്ദ്ര,സംസ്ഥാന പദ്ധതികളില്‍നിന്നോ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നോ എം.പി.-എം.എല്‍.എ ഫണ്ടില്‍ നിന്നോ വൈദ്യുതി ബോര്‍ഡിന് മുന്‍കൂര്‍ പണം ലഭിക്കണം. സൗജന്യ കണക്ഷന്‍ നല്‍കാന്‍ ബോര്‍ഡിന് വേണമെങ്കില്‍ പ്രത്യേക സ്‌കീം തയ്യാറാക്കാം. എന്നാലിതിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം വേണം.

ഇത്തരത്തിലുള്ള പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്കെല്ലാം റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച നിരക്ക് നല്‍കിയാലേ കണക്ഷന്‍ ലഭിക്കൂ. റഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ബോര്‍ഡ് കണക്ഷന്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവായത്.

ഇതിനുമുമ്പ് സാധാരണം, ഒ.വൈ.ഇ.സി, ഔട്ട് ഓഫ് ടേണ്‍ പ്രയോറിറ്റി, മിനിമം ഗ്യാരണ്ടി സ്‌കീം എന്നീ നാലുവിഭാഗങ്ങളിലാണ് കണക്ഷന്‍ നല്‍കിയിരുന്നത്. സാധാരണ വിഭാഗത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് കണക്ഷന് പണം നല്‍കേണ്ടിയിരുന്നില്ല. ഒ.വൈ.ഇ.സിയില്‍ പണം നല്‍കിയാല്‍ പെട്ടെന്ന് കണക്ഷന്‍ കിട്ടുമായിരുന്നു. ഇനി മുതല്‍ സാധാരണം, ഒ.വൈ.ഇ.സി എന്നിങ്ങനെ വേര്‍തിരിവുണ്ടാകില്ല.

എന്നാല്‍, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ബോര്‍ഡില്‍നിന്ന് വിരമിച്ചവര്‍ക്കും പൊതുവായ മുന്‍ഗണന പാലിക്കാതെ പ്രത്യേക പരിഗണന നല്‍കി കണക്ഷന്‍ നല്‍കുന്നത് തുടരും. ഇവര്‍ക്കായി പ്രത്യേക മുന്‍ഗണനാപട്ടിക തയ്യാറാക്കും. ഇവര്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനുള്ള ചെലവ് ബോര്‍ഡിന്റെ വികസനഫണ്ടില്‍ നിന്ന് വഹിക്കും.

Source- mathrubhumi

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3557
mod_vvisit_counterYesterday4710
mod_vvisit_counterThis Month112845
mod_vvisit_counterLast Month152890

Online Visitors: 73
IP: 23.20.157.174
,
Time: 17 : 13 : 07