KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതിരംഗത്തെ ബദല്‍നയം തകര്‍ക്കരുത്: സിപിഐ എം

വൈദ്യുതിരംഗത്തെ ബദല്‍നയം തകര്‍ക്കരുത്: സിപിഐ എം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanഇടതുപക്ഷ സര്‍ക്കാര്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ ബദല്‍ നയങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ചെറുക്കാന്‍ സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നവഉദാരനയങ്ങള്‍ ചെറുത്ത് വൈദ്യുതി മേഖലയില്‍ വലിയ നേട്ടം കൈവരിക്കാന്‍ ഇടതുപക്ഷസര്‍ക്കാരുകള്‍ക്കായി. എന്നാല്‍ , ബദല്‍ വികസന മാതൃകകള്‍ തകര്‍ത്ത് വൈദ്യുതി മേഖലയില്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുകയാണ് യുഡിഎഫ്. വൈദ്യുതി ബോര്‍ഡുകള്‍ വിഭജിച്ചും സാധാരണക്കാര്‍ക്കും കാര്‍ഷികമേഖലയ്ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭ്യമാകുന്ന ക്രോസ് സബ്സിഡി സംവിധാനം പരിമിതപ്പെടുത്തിയുമാണ് പരിഷ്കരണം മുന്നേറുന്നത്. ഉല്‍പ്പാദന-പ്രസരണ-വിതരണമേഖലകള്‍ കമ്പോളശക്തികളുടെ പൂര്‍ണനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുമാണ് കേന്ദ്രവും വൈദ്യുതി റെഗുലേറ്ററി കമീഷനുകളും ശ്രമിക്കുന്നത്.

രണ്ടു ദശാബ്ദമായി ഇത്തരം പരിഷ്കരണങ്ങള്‍ രാജ്യത്തെ കടുത്ത വൈദ്യുതി കമ്മിയിലേക്കും ഉയര്‍ന്ന വൈദ്യുതി നിരക്കിലേക്കും കൊണ്ടെത്തിക്കുന്നു. ഫലപ്രദമായ ഏതെങ്കിലും മേന്മ ഇതുകൊണ്ട് ഉണ്ടായെന്ന് ആരും അവകാശപ്പെടില്ല. റിലയന്‍സ്, ടാറ്റ, മിത്തല്‍ തുടങ്ങിയ കുത്തകകള്‍ ഈ മേഖല കൈയടക്കുന്ന സ്ഥിതിയുണ്ടായി. കേന്ദ്രസമ്മര്‍ദം അതിജീവിച്ച് ബോര്‍ഡിനെ വിഭജിക്കാതെ പൊതുമേഖലയില്‍ ഒറ്റസ്ഥാപനമായി നിലനിര്‍ത്താനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകളിലും പുരോഗതി കൈവരിച്ചു. 1996-2001ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് വൈദ്യുതി ഉല്‍പ്പാദനമേഖലയില്‍ കൈവരിച്ച നേട്ടമാണ് ഇന്നും വൈദ്യുതി ലഭ്യതയില്‍ വലിയ പ്രതിസന്ധിയില്ലാതെ പോകാന്‍ സഹായിക്കുന്നത്.

കേന്ദ്ര പദ്ധതിയായ ആര്‍ജിജിവിവൈ പ്രകാരം സഹായം ലഭ്യമാകാതിരുന്നിട്ടും പ്രാദേശിക വിഭവസമാഹരണത്തിലൂടെ കഴിഞ്ഞ സര്‍ക്കാര്‍ രൂപംനല്‍കിയ സമ്പൂര്‍ണ വൈദ്യുതീകരണ നടപടിയുടെ ഭാഗമായി പാലക്കാട് രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി. തൃശൂര്‍ , എറണാകുളം, ആലപ്പുഴ ജില്ലകളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. 85 മണ്ഡലം കഴിഞ്ഞ സര്‍ക്കാര്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. അഞ്ചുവര്‍ഷത്തില്‍ കെഎസ്ഇബി 22.7 ലക്ഷം പുതിയ കണക്ഷന്‍ നല്‍കി. 13,525 കിലോമീറ്റര്‍ 11 കെ.വി ലൈന്‍ 20199 ട്രാന്‍സ്ഫോര്‍മര്‍ 37,515 കി.മി എല്‍ടി ലൈന്‍ എന്നിവ സ്ഥാപിച്ചു. 2006ല്‍ ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം 39 ദശലക്ഷം യൂണിറ്റില്‍ നിന്ന് 2011 ഓടെ 55 ദശലക്ഷം യൂണിറ്റായിട്ടും പവര്‍കട്ടും ലോഡ്ഷെഡിങ്ങുമില്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കി. ബോര്‍ഡിന്റെ കടം 2005-06ല്‍ 4541 കോടിയായിരുന്നത് 2011 മാര്‍ച്ചോടെ 1066 കോടിയായി കുറഞ്ഞു. നിരക്കില്‍ വര്‍ധന വരുത്താതെയായിരുന്നു ഇത്.

ഈ ബദല്‍ വികസന മാതൃക തകര്‍ക്കുകയാണ് ഇപ്പോള്‍ . സൗജന്യ കണക്ഷനുകള്‍ നിര്‍ത്തലാക്കിയതോടെ സമ്പൂര്‍ണ വൈദ്യുതീകരണം സ്തംഭിച്ചു. മഴക്കാലത്തും ലോഡ്ഷെഡിങ് നടപ്പായി. സാധാരണക്കാര്‍ക്ക് കടുത്ത ബാധ്യത വരുത്തുന്ന താരിഫ് പരിഷ്കരണമാകും ഇതിന്റെ ഫലം. ഉല്‍പ്പാദന, പ്രസരണ, വിതരണമേഖലകളിലെ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചു. സര്‍ചാര്‍ജിന്റെ പേരില്‍ തുടര്‍ച്ചയായി അധിക സാമ്പത്തിക ബാധ്യത ഉപയോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുന്നു. ഇടുക്കി ഡാമില്‍ വേനല്‍ക്കാലത്ത് വൈദ്യുതി ഉണ്ടാക്കാന്‍ കരുതിവച്ച വെള്ളത്തിന്റെ ദുരുപയോഗം കടുത്ത ഊര്‍ജപ്രതിസന്ധി ക്ഷണിച്ചു വരുത്തും. കേരളം പിന്തുടരുന്ന സാമൂഹ്യനീതിയിലൂന്നിയ വൈദ്യുതി വികസനനയം ദേശീയ വൈദ്യുതി നയത്തിന്റെയും താരിഫ് നയത്തിന്റെയും അടിസ്ഥാനത്തില്‍ അട്ടിമറിക്കാനാണ് നീക്കം. എല്‍ഡിഎഫ് പിന്തുടര്‍ന്ന ബദല്‍ തകര്‍ക്കാനും വൈദ്യുതിമേഖലയെ പ്രതിസന്ധിയിലാക്കാനുമുള്ള യുഡിഎഫ് നീക്കം പ്രതിരോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4789
mod_vvisit_counterYesterday5105
mod_vvisit_counterThis Month109146
mod_vvisit_counterLast Month141147

Online Visitors: 79
IP: 54.159.91.117
,
Time: 22 : 10 : 34