KSEBOA - KSEB Officers' Association

Saturday
Nov 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്

കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power shortageആസൂത്രണത്തിന്റെ അഭാവവും തെറ്റായ നയ സമീപനവും കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. സംഭരണ ശേഷിയുടെ 52% മാത്രമാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിന്റെ പേരു പറഞ്ഞ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് അന്ന് അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിയത്.

കടുത്ത വേനല്‍ ഉണ്ടാകുമെന്ന് കലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ച സാഹചര്യത്തില്‍ അണക്കെട്ടില്‍ ഇപ്പോഴുള്ള ജലനിരപ്പ് പ്രതീക്ഷ നല്‍കുന്നതല്ല. 2358.52 അടി അഥവാ അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പകുതി മാത്രമാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 16 അടി ജലനിരപ്പ് കുറവാണ്.

2280 അടിവരെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി താഴ്ന്നിട്ടുള്ളത്. 13.45 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോഴത്തെ ശരാശരി ഉല്‍പാദനം. ഇങ്ങനെ തുടര്‍ന്നാല്‍ ഏപ്രില്‍ ആദ്യവാരത്തോടെ കേരളം ഇരുട്ടിലാകും. ജില്ലയിലെ ചെറിയ അണക്കെട്ടുകളുടെ കാര്യവും വ്യത്യസ്തമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 113.3 അടിയായി താഴ്ന്നത് മാത്രമാണ് കേരളത്തിന് ആശ്വാസം നല്‍കുന്ന വാര്‍ത്ത. അതേ സമയം ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ലഭിച്ച മഴ അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം ഉണ്ടാക്കിയിട്ടില്ല.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1791
mod_vvisit_counterYesterday4293
mod_vvisit_counterThis Month105238
mod_vvisit_counterLast Month157088

Online Visitors: 63
IP: 54.198.2.110
,
Time: 11 : 07 : 33