KSEBOA - KSEB Officers' Association

Friday
Aug 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ലോകം മുഴുവന്‍ പണിമുടക്കങ്ങള്‍

ലോകം മുഴുവന്‍ പണിമുടക്കങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Strikeലോകം മുഴുവനും, വിമോചന പോരാട്ടങ്ങളും പണിമുടക്കുകളും കണ്ട ഒരു മാസമാണ് കടന്നുപോകുന്നത്. വരാന്‍ പോകുന്നതും അത്തരത്തിലുള്ള ദിനങ്ങള്‍ തന്നെയാണെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതും. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം തുടരുമ്പോള്‍ തന്നെ ഇംഗ്ളണ്ടിലും ഗ്രീസിലും ഇസ്രയേലിലും പ്രക്ഷോഭങ്ങളും പണിമുടക്കങ്ങളും നടന്നുവരുന്നു.
അമേരിക്കയുടെ അമ്പത്തിരണ്ടാമത്തെ സ്റേറ്റ് എന്ന് പരക്കെ അറിയപ്പെടുന്ന ഇസ്രയേലില്‍ പോലും തൊഴിലാളികള്‍ പണിമുടക്കി രാജ്യത്തെ സ്തംഭിപ്പിച്ചിരിക്കുന്നു; അഞ്ച് ലക്ഷം തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്ക് സംയുക്ത ട്രേഡ് യൂണിയനുകളാണ് സംഘടിപ്പിച്ചത്. പണിമുടക്കിനെ തുടര്‍ന്ന് റോഡ്, റയില്‍, വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെടുകയും - ബാങ്ക് ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ സ്തംഭിക്കുകയും ചെയ്തു.
ഇസ്രയേലിലെ ലക്ഷക്കണക്കിന് വരുന്ന കരാര്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. രാജ്യം സ്തംഭനാവസ്ഥയിലേക്ക് നീളുമ്പോഴും പ്രശ്നം പരിഹരിക്കാന്‍ തന്റെ കയ്യില്‍ മാന്ത്രിക വടിയൊന്നുമില്ലെന്നാണ് പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്.
ഇതേ നാളുകളില്‍ തന്നെ ഗ്രീസിലും നാല്‍പ്പത്തിയെട്ടുമണിക്കൂര്‍ പണിമുടക്കും തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും നടന്നു കഴിഞ്ഞു. പണിമുടക്കില്‍ ഇസ്രയേലിലെ പോലെതന്നെ ഗ്രീസും സ്തംഭിക്കുകയുണ്ടായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാറ്റൊലി ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ രാജ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഗ്രീസ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക അച്ചടക്ക നടപടികള്‍ നടപ്പിലാക്കി വരുന്ന ഗ്രീസ്സില്‍ ഇതെഴുതുമ്പോഴും പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് മേല്‍ കടുത്ത സാമ്പത്തിക ഭാരം കെട്ടിവെയ്ക്കുന്ന നടപടികള്‍ക്കെതിരെ പടുകൂറ്റന്‍ പ്രകടനമാണ് ഏതന്‍സില്‍ അരങ്ങേറിയത്.
കടുത്ത നടപടികള്‍ക്ക് പാര്‍ലമെന്റ് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതന്‍സ് നഗരം സ്തംഭിക്കുകയായിരുന്നു.
പൊതുമേഖലയില്‍ 15000 തൊഴിലാളികള്‍ വെട്ടിച്ചുരുക്കല്‍, തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കല്‍, കുറഞ്ഞ വേതനം കുറയ്ക്കല്‍ തുടങ്ങിയവയാണ് പുതിയ സാമ്പത്തിക പാക്കേജില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4531
mod_vvisit_counterYesterday4832
mod_vvisit_counterThis Month95034
mod_vvisit_counterLast Month165538

Online Visitors: 114
IP: 54.225.16.58
,
Time: 21 : 56 : 29