KSEBOA - KSEB Officers' Association

Sunday
Jun 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി - വേണുഗോപാല്‍

സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി - വേണുഗോപാല്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KC Venugopalസംസ്ഥാന സര്‍ക്കാരിനു കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാലിന്‍റെ വിമര്‍ശനം. വൈദ്യുതി മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി വേണുഗോപാല്‍. പ്രധാനമായും ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായി വൈദ്യുതി എത്തിക്കുന്ന രാജീവ് ഗാന്ധി വിദ്യുത് യോജന പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 252 ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കേണ്ടിടത്ത് ഒരു വര്‍ഷത്തിനിടെ മൂന്ന് എണ്ണം പോലും സ്ഥാപിച്ചിട്ടില്ല. കരാറുകാരാണു വീഴ്ചവരുത്തിയതെങ്കില്‍ അവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ലെന്നു മന്ത്രി ആരോപിച്ചു. കേന്ദ്രം പദ്ധതികള്‍ പ്രഖ്യാപിക്കാതിരുന്നിട്ടോ വൈദ്യുതി നല്‍കാതിരുന്നിട്ടോ അല്ല പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചകളും മേല്‍നോട്ടമില്ലായ്മയുമാണു പല പദ്ധതികളും ലക്ഷ്യം വരിക്കാത്തതിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി വിദ്യുത് യോജന പദ്ധതിയുമായി ബന്ധപ്പെട്ട റിവ്യൂ മീറ്റിങ്ങിനാണു മന്ത്രി കോഴിക്കോട് എത്തിയത്.

നിയമസഭയുടെ ബജറ്റ്‌ സമ്മേളനത്തിന്‌ തുടക്കംക്കുറിച്ച് ഗവര്‍ണര്‍ എച്ച്‌ ആര്‍ ഭരദ്വാജ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍കാല വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5046
mod_vvisit_counterYesterday5953
mod_vvisit_counterThis Month125170
mod_vvisit_counterLast Month149108

Online Visitors: 72
IP: 54.198.205.145
,
Time: 19 : 19 : 39