KSEBOA - KSEB Officers' Association

Thursday
Aug 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പിറവത്തിനു ശേഷം പവര്‍കട്ടും ലോഡ് ഷെഡിഗും

പിറവത്തിനു ശേഷം പവര്‍കട്ടും ലോഡ് ഷെഡിഗും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Piravam electionപിറവം ഉപതിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ പവര്‍കട്ടും ലോഡ് ഷെഡിഗും ഏര്‍പ്പെടുത്തും. വേനല്‍ കടുത്തതോടെ വൈദ്യുതിയുടെ ഉപഭോഗം കൂടിയതും ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നതുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബോര്‍ഡിനെ നിര്‍ബന്ധിതമാക്കുന്നത്. ഉപഭോഗം കൂടിയതിനെ തുടര്‍ന്ന് മൂലമറ്റത്ത് വൈദ്യുതോത്പാദനം വര്‍ദ്ധിപ്പിച്ചത് കഴിഞ്ഞ ദിവസം തീപിടിത്തത്തിന് ഇടയാക്കിയിരുന്നു. ജനറേറ്ററിലെ ഇന്‍സുലേഷന്‍ കേബിളിലാണ് തീപിടിത്തമുണ്ടായത്. അമിത ലോഡ് വേണ്ടിവരുമ്പോഴെല്ളാം സാധാരണയായി ഇത് സംഭവിക്കാറുള്ളതാണെന്ന് മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നു. പവര്‍ക്കട്ടിന് മുന്നോടിയായി അപ്രഖ്യാപിത ലോഡ് ഷെഡിംഗ് തുടങ്ങിക്കഴിഞ്ഞു.

ശരാശരി 300 മെഗാവാട്ടിന്റെ കുറവ്‌ പ്രതിദിനമുണ്ട്‌. കായംകുളം വൈദ്യുതികൊണ്ടാണു പിടിച്ചുനില്‍ക്കുന്നത്‌. ഈമാസം ഒന്‍പതുവരെ കായംകുളത്തുനിന്നു വൈദ്യുതി വാങ്ങാനുള്ള തീരുമാനം തുടരാനാണു സാധ്യത.ശനിയാഴ്‌ച കേരളം 59.78 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉപയോഗിച്ചു. ഇതില്‍ 27.5 ദശലക്ഷം കേന്ദ്രവിഹിതമാണ്‌. ചൂടു തുടര്‍ന്നാല്‍ ഉപയോഗം 60 ദശലക്ഷം യൂണിറ്റ്‌ കവിയും. ജലസംഭരണികളില്‍ 2225 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണുള്ളത്‌. സംഭരണശേഷിയുടെ 53.5%. പ്രതിദിനം 22 ദശലക്ഷം യൂണിറ്റ്‌ വീതം ഉല്‍പാദിപ്പിച്ചാല്‍ ഇതു 100 ദിവസത്തേക്കു തികയും. എന്നാല്‍ കേന്ദ്രവിഹിതത്തിലെ ഏറ്റക്കുറച്ചില്‍ മൂലം മിക്ക ദിവസവും ഇതില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കേണ്ടിവരും. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 47% വെള്ളമാണുള്ളത്‌. ഇതുകൊണ്ട്‌ 1025 ദശലക്ഷം യൂണിറ്റ്‌ ഉല്‍പാദിപ്പിക്കാനാകും. നിലവില്‍ ശരാശരി 10 ദശലക്ഷം യൂണിറ്റ്‌ വീതമാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌. ഈ നില തുടരാനായാല്‍ 100 ദിവസത്തേക്കു തികയും. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ പരിധിക്കുമേല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടിവന്നു. ഉപയോഗം ഉയരുന്നതു സ്‌ഥിതി വഷളാക്കും.

ഇതിന് പരിഹാരം ലോഡ് കുറയ്ക്കുക മാത്രമാണ്. ഇതുസംബന്ധിച്ച ആവശ്യം മൂലമറ്റം ജനറേഷന്‍ സര്‍ക്കിളില്‍ നിന്നു ഉണ്ടായെങ്കിലും പിറവം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു കാരണവശാലും പവര്‍ക്കട്ടോ, ലോഡ്ഷെഡിംഗോ പാടില്ളെന്ന കര്‍ശന നിലപാടാണ് വൈദ്യുതി വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇതുമൂലം പവര്‍ഹൌസിലെ ആറു ജനറേറ്ററുകളെല്ളാം പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇടുക്കി അണക്കെട്ടില്‍ 78 ദിവസത്തേക്കു വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. പ്രതിദിനം ഒന്നര മണിക്കൂര്‍ പവര്‍ക്കട്ടും അരമണിക്കൂര്‍ ലോഡ് ഷെഡിംഗും ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയെ നേരിടാനാവൂവെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്.
തുടര്‍ന്നാണ് ബോര്‍ഡ് അപ്രഖ്യാപിത ലോഡ് ഷെഡിംഗുമായി രംഗത്തെത്തിയത്. വിതരണ മേഖലയെ എ, ബി, സി എന്നിങ്ങനെ തരംതിരിച്ച് നഗരങ്ങളേയും വി.ഐ.പി മേഖലകളേയും ഒഴിവാക്കിയാണ് അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Source- Kerala Kaumudi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday127
mod_vvisit_counterYesterday4832
mod_vvisit_counterThis Month90630
mod_vvisit_counterLast Month165538

Online Visitors: 52
IP: 107.22.52.86
,
Time: 00 : 45 : 36