KSEBOA - KSEB Officers' Association

Tuesday
Aug 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അപ്രഖ്യാപിത ലോഡ് ഷെഡിങ് - ആസൂത്രണക്കുറവെന്ന് വിമര്‍ശനം

അപ്രഖ്യാപിത ലോഡ് ഷെഡിങ് - ആസൂത്രണക്കുറവെന്ന് വിമര്‍ശനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kerala Assemblyസംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ലോഡ് ഷെഡിങ് വേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. വൈദ്യുതി ലഭിക്കാത്ത സാഹചര്യം വന്നാല്‍ കേരളത്തില്‍ വൈദ്യുതിക്ഷാമം രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം അപ്രഖ്യാപിത ലോഡ് ഷെഡിങ് നിലനില്‍ക്കുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ആസൂത്രണക്കുറവാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കെ എസ് സലീഖ, സി ദിവാകരന്‍ , കെ കെ നാരായണന്‍ , എ എം ആരീഫ്, ബി ഡി ദേവസി തുടങ്ങിയവര്‍ പറഞ്ഞു.

 നമുക്ക് 3000 മുതല്‍ 3300 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമുണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. എന്നാല്‍ 1500 മെഗാവാട്ട് മാത്രമാണ് ഉത്പാദനം. ബാക്കി ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നാണു വാങ്ങുന്നത്. അതു ലഭിക്കാത്ത സാഹചര്യം വന്നാല്‍ വൈദ്യുത ക്ഷാമം രൂക്ഷമാകും.

2020ആകുമ്പോഴേക്കും സംസ്ഥാനത്തെ ആവശ്യം 6000 മെഗാവാട്ടായി വര്‍ധിക്കും. നിലവിലുള്ള 1500 മെഗാവാട്ടിനു പുറമെ 1000 മെഗാവാട്ടിന്‍റെ വൈതരണി കോള്‍ പദ്ധതി 1200 മെഗാവാട്ടിന്‍റെ ചീമേനി ഗ്യാസ് പ്ലാന്‍റ് എല്‍എന്‍ജി ഉപയോഗിച്ച് പുതുവായ്പില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന 1200 മെഗാവാട്ട് പ്ലാന്‍റ്, കായംകുളത്തു എല്‍എന്‍ജി പദ്ധതിയില്‍ 1150 മെഗാവാട്ട് വര്‍ധന എന്നീ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയാല്‍ ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷ. 2011 മെയ്മുതല്‍ 2012 ഫെബ്രുവരിവരെ കേന്ദ്രപൂളില്‍നിന്നും 6771.3 ദശലക്ഷം വൈദ്യുതി ലഭിച്ചതായും മന്ത്രി അറിയിച്ചു

ആപ്രഖ്യാപിത പവര്‍കട്ട് ഇല്ല. മറ്റു സംസ്ഥാനങ്ങളില്‍ എട്ടു മണിക്കൂറോളം പവര്‍ കട്ടുള്ളപ്പോള്‍ പവര്‍കട്ടില്ലാത്ത ഏക സംസ്ഥാനമാണു കേരളം. യന്ത്ര സംവിധാനങ്ങളിലുണ്ടാകുന്ന തകരാറു മൂലം വൈദ്യുതി തടസം നേരിടാറുണ്ട്.

പിന്നാക്കക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തിയെന്ന വാദം ശരിയല്ല. 500 വാട്സിന് താഴെ ഉപയോഗിക്കുന്ന ബി.പി.എല്‍ വിഭാഗങ്ങള്‍ക്കും 1000 വാട്സിന് താഴെ ഉപയോഗിക്കുന്ന പട്ടിക വിഭാഗങ്ങള്‍ക്കും വൈദ്യുതി സൗജന്യമാണ്.

ഈ സര്‍ക്കാരിന്‍റെ കാലത്ത് തെലുങ്കാന സമരംമൂലം സിജിഎസില്‍നിന്നും കിട്ടേണ്ട വൈദ്യുതി മുടങ്ങിയതിനാല്‍ മൂന്ന് ദിവസം ലോഡ് ഷെഡിങ് വേണ്ടിവന്നു. പള്ളിവാസല്‍, ചെങ്കുളം പദ്ധതി പുനരുദ്ധാരണം മൂലം ഒരു മെഗാവാട്ട് വൈദ്യുതി ഉത്പ്പാദനം പോലും കൂടിയില്ലെന്നും മന്ത്രി അറിയിച്ചു. കാറ്റില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് വ്യാപകമാക്കാന്‍ നടപടി കൈക്കൊണ്ടു വരുന്നു. പാലക്കാടിന്‍റെ ചൂടും കാറ്റും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യം പരിഗണിക്കും.

പൈലറ്റ് പ്രോജക്റ്റായി ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2012 ഫെബ്രുവരി 16നു റാന്നി-പെരുനാട് ചെറുകിട വൈദ്യുതപദ്ധതി പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്തു. പൂഴിത്തോട് ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള വൈദ്യുതി ഉത്പ്പാദനം 2011 ജൂണില്‍ ആരംഭിച്ചു. ഇതുകൂടാതെ പെരുന്തേനരുവി, ചിമ്മിനി, പെരിങ്ങല്‍ക്കൂത്ത് എന്നിവിടങ്ങളില്‍ മൂന്ന് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. വെള്ളത്തൂവല്‍ ചെറുകിട വൈദ്യുത പദ്ധതിയുടെ നിര്‍മാണജോലികള്‍ക്കുള്ള കരാര്‍ നല്‍കിയിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, കുറ്റ്യാടി, ഇടുക്കി ഒന്നാംഘട്ട പദ്ധതികള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. പള്ളിവാസല്‍ എക്സറ്റന്‍ഷന്‍ സ്കീം ടണലിന്‍റെ നിര്‍മാണം 2013 ഡിസംബറില്‍ പൂര്‍ത്തിയാവുമെന്നുംതട്ടിയാര്‍ ജലവൈദ്യുത പദ്ധതി 2014ല്‍ പൂര്‍ത്തിയാക്കി വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി സഭയില്‍ വെളിപ്പെടുത്തി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1098
mod_vvisit_counterYesterday2960
mod_vvisit_counterThis Month108519
mod_vvisit_counterLast Month165538

Online Visitors: 59
IP: 107.22.52.86
,
Time: 08 : 56 : 23