KSEBOA - KSEB Officers' Association

Thursday
Oct 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ റാന്നി-പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതി പമ്പാ നദീതടത്തില്‍ ഒരു പദ്ധതി കൂടി

റാന്നി-പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതി പമ്പാ നദീതടത്തില്‍ ഒരു പദ്ധതി കൂടി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
 ranni perunadകേരളത്തിലെ ഊര്‍ജ്ജ ഉത്പാദന മേഖലയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള പ്രദേശമാണ് പത്തനംതിട്ട ജില്ല. നാലു പ്രധാന നദികള്‍ ഈ ജില്ലയില്‍ കൂടി ഒഴുകുന്നുവെങ്കിലും വൈദ്യുതോത്പാദന സാധ്യത നിലനില്‍ക്കുന്നത് പ്രധാനമായും പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ആണ്.
പമ്പാ നദിയിലെ പ്രധാന ഡാമുകളില്‍ ശേഖരിക്കപ്പെടുന്ന ജലം ഉപയോഗിച്ച് മൂഴിയാറിലുള്ള ശബരിഗിരി പവ്വര്‍ഹൌസില്‍ 335 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു. ഇവിടെ നിന്നും കക്കാട് ആറിലേയ്ക്ക് നിര്‍ഗമിക്കുന്ന ജലം യഥാക്രമം കക്കാട് (50 മെഗാ വാട്ട്), അള്ളുങ്കല്‍ (7 മെഗാ വാട്ട്), കാരിക്കയം (15 മെഗാ വാട്ട്), മണിയാര്‍ കാര്‍ബോറാണ്ടം (12 മെഗാ വാട്ട്), എന്നീ പവര്‍ഹൌസുകളില്‍ ഉത്പാദനം നടത്തുന്നു. ഇവയില്‍ അള്ളുങ്കള്‍, കാരിക്കയം, മണിയാര്‍ എന്നിവ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കാരിക്കയം പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.
മണിയാര്‍ പദ്ധതിയില്‍ നിന്നും പുറന്തുള്ളുന്ന വെള്ളം ഉപയോഗിച്ച് ഉത്പാദനം നടത്തുവാന്‍ വിഭാവനം ചെയ്തിട്ടുള്ള ഒരു ജലവൈദ്യുത പദ്ധതിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെട്ട റാന്നി-പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതി
(4 മെഗാ വാട്ട്). പദ്ധതിക്കായി 129 മീറ്റര്‍ നീളവും 7 മീറ്റര്‍ ഉയരവുമുള്ള ഒരു കോണ്‍ക്രീറ്റ് തടയണയും 29.00 ഃ 28.00 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പവ്വര്‍ഹൌസും 10 മീറ്റര്‍ നീളവും 3 മീറ്റര്‍ വ്യാസവും ഉള്ള രണ്ട് പെന്‍സ്റോക്കുകളും 2 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളും ടര്‍ബൈനുകളും നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതിയുടെ വാര്‍ഷിക ഉത്പാദനശേഷി 16.73 ദശലക്ഷം യൂണിറ്റ് ആണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി റാന്നി-പെരുനാട് 33 കെ.വി. സബ്സ്റേഷന്‍ ഗ്രിഡിലെത്തുന്നു.
36 കോടി രൂപ ചെലവായ ഈ പദ്ധതിയില്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് യൂണിറ്റിന് 2.89 രൂപ ഉദ്പാദനചെലവ് കണക്കാക്കിയിരിക്കുന്നു. പദ്ധതിയ്ക്കായി മുടക്കിയ തുക 12 വര്‍ഷം കൊണ്ട് തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഈ പദ്ധതിയുടെ നിര്‍മ്മാണം 2009 ഫെബ്രുവരി 1-ാം തീയതി അന്നത്തെ വൈദ്യുതിമന്ത്രി ശ്രീ. എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഇതിന്റെ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയത് മെസ്സേഴ്സ് കെ.ബി.എല്‍-കെ.സി.എല്‍ - ആര്യന്‍ കണ്‍സോഷ്യം എന്ന കമ്പനിയാണ്.
ഈ ജലവൈദ്യുത പദ്ധതിയുടേയും റാന്നി-പെരുനാട് 33 കെ.വി. സബ്സ്റേഷന്റെയും ഉദ്ഘാടനം 2012 ഫെബ്രുവരി 16-ാം തീയതി ബഹു. ഊര്‍ജ വകുപ്പുമന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരും അഭിനന്ദനമര്‍ഹിക്കുന്നു.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2326
mod_vvisit_counterYesterday4631
mod_vvisit_counterThis Month83844
mod_vvisit_counterLast Month134230

Online Visitors: 62
IP: 54.81.110.114
,
Time: 14 : 52 : 42