KSEBOA - KSEB Officers' Association

Monday
Mar 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കപട പരിസ്ഥിതിവാദികളുടെ മുഖം കൂടുതല്‍ വികൃതമാകുന്നു

കപട പരിസ്ഥിതിവാദികളുടെ മുഖം കൂടുതല്‍ വികൃതമാകുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Athirappilly"ഇന്ത്യയിലെ ആണവോര്‍ജ പദ്ധതികള്‍ കുഴപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ, അമേരിക്ക ആസ്ഥാനമായ സര്‍ക്കാരേതര സന്നദ്ധസംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ഇന്ത്യയിലെ വര്‍ദ്ധിച്ച വരുന്ന ഊര്‍ജാവശ്യകതയെക്കുറിച്ചും ഇന്ത്യ നേരിടുന്ന വികസന വെല്ലുവിളികളെക്കുറിച്ചും പൂര്‍ണ്ണമായും ബോധവാന്‍മാരാകുന്നുമില്ല.''
നമ്മുടെ പ്രധാനമന്ത്രി ശ്രീ. മന്‍മോഹന്‍സിംഗിന്റേതാണ് ഈ വാക്കുകള്‍. ഒരു പക്ഷേ അമേരിക്കന്‍ മുതലാളിത്തത്തിന് എല്ലാവിധ അനുകൂല സാഹചര്യങ്ങളും ഇന്ത്യയില്‍ സൃഷ്ടിച്ച് അവരെ ചുവന്ന പരവതാനി വിരിച്ച് ഇന്ത്യയിലേക്കാനയിക്കുന്ന പ്രധാനമന്ത്രിയാണ് അമേരിക്കയെ പ്രതിക്കൂട്ടിലാക്കി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയുടെ വാദത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി വി. നാരായണസ്വാമിയും രംഗത്തെത്തി. അമേരിക്കയിലും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലുമുള്ള സ്വകാര്യ സംഘടനകള്‍ ഇന്ത്യയിലെ സന്നദ്ധ സംഘടനകള്‍ക്ക് പണം നല്‍കുന്നുണ്ടെന്നും തിരുനെല്‍വേലിയിലും മറ്റും പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് കൂടങ്കുളത്തിനടുത്ത് നാഗര്‍കോവിലില്‍ നിന്നും സോണ്‍റ്റെഗ് റീനര്‍ ഹെര്‍മാന്‍ എന്ന ജര്‍മന്‍ പൌരനെ ഇതേ കാരണത്തില്‍ ഇന്ത്യയില്‍ നിന്നും നാടുകടത്തുകയും ചെയ്തു. കുടങ്കുളം പദ്ധതിക്കെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കുന്ന ആണവോര്‍ജ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ ആയ എസ്.പി. ഉദയകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഈ ജര്‍മ്മന്‍ പൌരന്‍ എന്ന കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഈ നാടുകടത്തല്‍ നടപടി.
കൂടങ്കുളം പദ്ധതിയുടെ തുടക്കം റഷ്യന്‍ സാമ്പത്തിക സാങ്കേതിക സഹകരണത്തോടെയായിരുന്നു. ഐക്യ റഷ്യ പിന്നീട് തകര്‍ന്നെങ്കിലും കുടങ്കുളം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇന്ത്യാ സര്‍ക്കാരും തുടര്‍ന്നു വന്ന റഷ്യന്‍ സര്‍ക്കാരും പ്രതിജ്ഞാബദ്ധരായിരുന്നു.
നമ്മുടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കും വലിയ ഒരളവില്‍ പരിഹാരം കാണാന്‍ ഉതകുന്നതായിരുന്നു ഈ പദ്ധതി. ഒന്നാംഘട്ടം ഇതിനകം തന്നെ കമ്മീഷന്‍ ചെയ്തിരുന്നെങ്കില്‍ 133 മെഗാവാട്ട് വൈദ്യുതി കേരളത്തിനും ലഭിക്കുമായിരുന്നു. അങ്ങിനെയായിരുന്നെങ്കില്‍ നമ്മുടെ സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കായംകുളത്തുനിന്നുമുള്ള വിലകൂടിയ വൈദ്യുതിയുടെ വാങ്ങല്‍ തന്നെ ഒഴിവാക്കാമായിരുന്നു.എന്നാല്‍ കൂടങ്കുളം പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ആരംഭിച്ചപ്പോള്‍ തന്നെ മദ്ധ്യകേരളത്തില്‍ അബദ്ധജടിലങ്ങളായ എതിര്‍വാദങ്ങളാണ് കപട പരിസ്ഥിതി വാദികള്‍ ഉയര്‍ത്തിവിട്ടത്. ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി കൊണ്ടുപോകുന്ന ലൈനില്‍ നിന്നും ആണവ വികിരണം ഉണ്ടാകുമെന്ന്വരെ അവര്‍ തട്ടിവിട്ടപ്പോള്‍ തന്നെ നമ്മളടക്കമുള്ള സംഘടനകള്‍ ഈ കപട വാദങ്ങളുയര്‍ത്തുന്നവരുടെ സത്യസന്ധതയെ ചോദ്യം ചെയ്തതാണ്. കാറ്റില്‍ നിന്നും വൈദ്യുതിക്കായി കാറ്റാടികള്‍ സ്ഥാപിക്കുമ്പോള്‍ അവ മഴമേഘങ്ങളെ കാറ്റടിച്ച് പറത്തിക്കളയുമെന്നും അങ്ങിനെ നമ്മുടെ സംസ്ഥാനം മഴയില്ലാ സംസ്ഥാനമായി മാറുമെന്നും ഈ കൂട്ടര്‍ പറഞ്ഞുപരത്തിയിരുന്നു.
അതിരപ്പിള്ളി ജലവൈദ്യുതി, ചീമേനി താപനിലയം എന്നീ പദ്ധതികള്‍ക്കെതിരെയും ഇത്തരത്തില്‍ സര്‍ക്കാരിതരസന്നദ്ധസംഘടനകള്‍ എന്ന മുഖംമൂടി ധരിച്ച് കപട പരിസ്ഥിതിവാദികള്‍ രംഗത്ത് വന്നിരുന്നതാണ്.
കേരളത്തിലെ വൈദ്യുതിപദ്ധതികള്‍ക്കെതിരെ ഈ കപട പരിസ്ഥിതി മൌലിക വാദികള്‍ ശബ്ദമുയര്‍ത്തിയതിനെ എപ്പോഴും എതിര്‍ത്ത് അവരുടെ പൊയ്മുഖം സമൂഹത്തില്‍ തുറന്നുകാട്ടാന്‍ വളരെയധികം മുന്നിട്ടിറങ്ങിയ സംഘടനയാണ് നമ്മുടേത്.
അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി ഇത്രയധികം മുന്നിട്ടിറങ്ങി വാദിച്ചതും, ചീമേനിയിലെ പദ്ധതിക്കായി പദ്ധതി പ്രദേശത്ത് വച്ച് തന്നെ ജനസമ്പര്‍ക്ക പരിപാടി നടത്തിയതും ഏറ്റവുമൊടുവില്‍ കൂടങ്കളം പദ്ധതിയെച്ചൊല്ലി പൊതു സംവാദം സംഘടിപ്പിച്ചതുമൊക്കെ, ഇത്തരത്തിലെ കപട പരിസ്ഥിതി മൌലിക വാദികളുടെ തനിനിറം സമൂഹത്തില്‍ തുറന്നു കാട്ടുന്നതും പുതിയ വൈദ്യുതി പദ്ധതികളുടെ ആവശ്യവും എല്ലാ വിധേനയുമുള്ള ഊര്‍ജസ്രോതസുകളുടെ ഉപയോഗത്തിന്റെ ആവശ്യകതയും സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയും ലക്ഷ്യമിട്ടായിരുന്നു.
ഇന്ന് നമ്മുടെ സംസ്ഥാനം നേരിടുന്ന അതി രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈ കപട പരിസ്ഥിതി വാദികള്‍ വഹിച്ച പങ്ക് വളരെയാണ് എന്ന് ഇപ്പോള്‍ പൊതുസമൂഹവും തിരിച്ചറിയുന്നു.
രാജ്യത്ത് ഉണ്ടാകുന്ന വികസനപ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുക എന്ന ലക്ഷ്യത്തോടെ നിസഹായരായ ജനസമൂഹത്തിനെ തെറ്റിദ്ധരിപ്പിച്ച് വിദേശ ഏജന്‍സികളില്‍ നിന്നും സഹായം പറ്റി നടക്കുന്ന ഒരു വിഭാഗത്തിനെക്കുറിച്ചുള്ള സൂചനകള്‍ നമ്മള്‍ പലപ്പോഴായി സമൂഹത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.
രാജ്യത്തിന്റെ വികസനത്തിനെതിരായി നില്‍ക്കുന്നവരെയും, അതിനായി സഹായധനം നല്‍കുന്നവരെയും, അത് കൈപ്പറ്റി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്ന ശക്തികളെയും നമ്മള്‍ കൂടുതല്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. അവരുടെ മുഖം ഇപ്പോള്‍ കൂടുതല്‍ വികൃതമായ രീതിയില്‍ സമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടതും ആവശ്യമാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday660
mod_vvisit_counterYesterday4752
mod_vvisit_counterThis Month74594
mod_vvisit_counterLast Month107167

Online Visitors: 64
IP: 54.156.61.117
,
Time: 03 : 39 : 59