KSEBOA - KSEB Officers' Association

Sunday
Jun 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കുശേഷം ലോഡ് ഷെഡിങ്ങും പവര്‍കട്ടും

എസ്എസ്എല്‍സി പരീക്ഷയ്ക്കുശേഷം ലോഡ് ഷെഡിങ്ങും പവര്‍കട്ടും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Aryadanസംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കുശേഷം ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. പുറത്തുനിന്നും വൈദ്യുതി ലഭ്യമാക്കാന്‍ നടപടികള്‍ എടുക്കുന്നുണ്ട്. ലഭിക്കാതെ വന്നാല്‍ മാത്രമേ ലോഡ്‌ഷെഡ്ഡിങ് ഉണ്ടാകൂവെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഇടുക്കിയില്‍നിന്നും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിച്ചതിനാല്‍ ഡാമിലെ വെള്ളത്തില്‍ കുറവുണ്ടായിട്ടുണ്ട്. 3 മുതല്‍ 3.5 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കേണ്ട സ്ഥാനത്ത് 10 മുതല്‍ മെഗാവാട്ടുവരെ ഉല്‍പ്പാദിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

അനെര്‍ട്ടിനു കീഴില്‍ രണ്ടായിരത്തോളം വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് തുടങ്ങും. ഇവയില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദനത്തിനുകൂടിയാണ് സ്വകാര്യ പങ്കാളിത്തവും തേടുന്നത്. വൈദ്യുതി ബോര്‍ഡിന് 3000 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ട്. ഇതുകൂടി പരിഗണിച്ചേ പുതിയ സെക്ഷന്‍ ഓഫീസുകള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി പുറത്തുനിന്നു കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ , കെ വി വിജയദാസ്, സി കെ സദാശിവന്‍ , കെ വി അബ്ദുള്‍ഖാദര്‍ , മഞ്ഞളാംകുഴി അലി, എന്‍ എ നെല്ലിക്കുന്ന്, രാജു എബ്രഹാം, എ കെ ബാലന്‍ , പി ശ്രീരാമകൃഷ്ണന്‍ , കെ ദാസന്‍ , കെ കെ ലതിക എന്നിവരെ മന്ത്രി അറിയിച്ചു.

കാലവര്‍ഷം നേരത്തെ നിലച്ചത് ജലസ്രോതസുകളെ പ്രതികൂലമായി ബാധിച്ചതിനൊപ്പം ആസൂത്രണത്തിലെ പാളിച്ചകളുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇടുക്കിയില്‍ ഒരു മാസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളംമാത്രമാണുള്ളത്. സംഭരണശേഷിയുടെ 36.82 ശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 17 അടിയുടെ കുറവുണ്ട്. അതേസമയം നേരത്തെമുതല്‍ വൈദ്യുതോല്‍പാദനം കൂട്ടിയതിനാല്‍ വെള്ളത്തിന്റെ ഉപഭോഗം കൂടുതലായി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദീര്‍ഘവീക്ഷണത്തോടും ഭാവനയോടുംകൂടിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ, ഭീതിയകറ്റാനായി ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളയുകയായിരുന്നു. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 75ശതമാനവും നിറവേറ്റുന്നത് ഇടുക്കി പദ്ധതിയില്‍നിന്നാണ്.

കഴിഞ്ഞവര്‍ഷം ഇതേദിവസം അണക്കെട്ടില്‍ 2356.48 അടി വെള്ളം ഉണ്ടായിരുന്നു. ഡാമിന്റെ സംഭരണശേഷി 2403 അടിയാണ്. ഇപ്പോഴുള്ള വെള്ളംകൊണ്ട് 814 മില്യന്‍ യൂണിറ്റ് വൈദ്യതി മാത്രമെ ഉല്‍പ്പാദിപ്പിക്കാനാവൂ. ശനിയാഴ്ചത്തെ വൈദ്യുതോല്‍പ്പാദനം 12.55 മില്യന്‍ യൂണിറ്റിലെത്തി. ഉപഭോഗം 62.27 മില്യന്‍ യൂണിറ്റും. അണക്കെട്ട് നിറഞ്ഞ് കിടക്കുകയാണെങ്കില്‍ 206.15 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവും. ആറ് ജനറേറ്ററുകളില്‍ നിന്നായി 780 മെഗാവാട്ടാണ് ഇടുക്കി പദ്ധതിയുടെ ശേഷി. മഴക്കാലത്ത് ചെറിയ അണക്കെട്ടുകളില്‍നിന്നുള്ള ഉല്‍പാദനം പരമാവധി കൂട്ടിയശേഷം ഇടുക്കിയിലെ വെള്ളം കടുത്തവേനലിലേക്ക് കരുതി വയ്ക്കുകയായിരുന്നു സാധാരണ പതിവ്. മുന്‍വര്‍ഷങ്ങളില്‍ വേനല്‍ കടുത്തശേഷമാണ് ഇടുക്കിയില്‍ ഉല്‍പാദനം കൂട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ പരമാവധി വെള്ളം ഉപയോഗപ്പെടുത്തി തീര്‍ത്തശേഷം കൂടിയവിലയ്ക്ക് വേനലില്‍ വൈദ്യുതി വാങ്ങാന്‍ ഉന്നതതല നീക്കം നടന്നിരുന്നു. ഏകദേശം 35 ദിവസത്തിലധികം ഉപയോഗിക്കാന്‍ കഴിയുമായിരുന്ന വൈദ്യുതിക്കുള്ള വെള്ളം ഇടുക്കി ഡാമില്‍ നിന്ന് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

 

Source- mathrubhumi, Deshabhimani

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1880
mod_vvisit_counterYesterday5953
mod_vvisit_counterThis Month122004
mod_vvisit_counterLast Month149108

Online Visitors: 85
IP: 54.224.247.75
,
Time: 07 : 19 : 39