KSEBOA - KSEB Officers' Association

Thursday
May 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതിപ്രതിസന്ധി പിടിപ്പുകേടുമൂലം - എ.കെ. ബാലന്‍

വൈദ്യുതിപ്രതിസന്ധി പിടിപ്പുകേടുമൂലം - എ.കെ. ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanസംസ്ഥാനം ഇപ്പോള്‍ നേരിടുന്ന വൈദ്യുതിപ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് മുന്‍ വൈദ്യുതിമന്ത്രി എ.കെ. ബാലന്‍ കുറ്റപ്പെടുത്തി. വൈദ്യുതി ആസൂത്രണത്തിലെ ഗുരുതരമായ പാളിച്ചയാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. മുല്ലപ്പെരിയാര്‍ ഡാം അപകടഭീഷണിയിലാണെന്ന പേരില്‍ കൃത്യമായ ആസൂത്രണമില്ലാതെ ഇടുക്കി പദ്ധതിയിലെ വെള്ളം ഒഴുക്കിവിട്ടതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. ഇത് സര്‍ക്കാര്‍ വരുത്തിവെച്ചതാണ്. നല്ല മഴ ലഭിക്കുന്ന സെപ്തംബറില്‍പ്പോലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സ്ഥിതിയാണ്.

വൈദ്യുതി ഉത്പാദനത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ഉത്പാദനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കടുത്തവീഴ്ച സംഭവിച്ചു. കേന്ദ്രനയങ്ങള്‍ക്ക് ബദലായിരുന്ന കേരളത്തിന്റെ വൈദ്യുതിവികസന നയം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിരപ്പിള്ളിയടക്കമുള്ള ജല വൈദ്യുതപദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സമാകുന്ന കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ നടപടികളെ ചെറുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നില്ല.

ചീമേനി താപനിലയമടക്കം കഴിഞ്ഞ സര്‍ക്കാര്‍കാലത്ത് തുടക്കമിട്ട പദ്ധതികളെല്ലാം ഉപേക്ഷിക്കപ്പെടുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി കൊണ്ടുവന്ന് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെങ്കിലും ഇതിന് നടപടിയെടുത്തിട്ടില്ല. വലിയ തോതിലുള്ള പവര്‍കട്ടും വൈദ്യുതിനിരക്ക് വര്‍ധനയുമാണ് വരാന്‍പോകുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും വൈദ്യുതിക്ഷാമം ഉണ്ടായിട്ടും പവര്‍കട്ടോ വൈദ്യുതിവര്‍ധനയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3611
mod_vvisit_counterYesterday4794
mod_vvisit_counterThis Month109931
mod_vvisit_counterLast Month132633

Online Visitors: 58
IP: 54.81.78.135
,
Time: 19 : 32 : 52