KSEBOA - KSEB Officers' Association

Wednesday
Mar 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഓമനത്തിങ്കള്‍ക്കിടാവോ... നല്ല കോമളത്താമരപ്പൂവോ...

ഓമനത്തിങ്കള്‍ക്കിടാവോ... നല്ല കോമളത്താമരപ്പൂവോ...

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Greece Child"ഓമനത്തിങ്കള്‍ കിടാവോ..... നല്ല കോമളത്താമര പൂവോ... പൂവില്‍ നിറഞ്ഞ മധുവോ.....'' എന്ന ഇരയിമ്മന്‍ തമ്പിയുടെ വരികള്‍ മൂളാത്ത മലയാളി കാണില്ല. ഈ വരികള്‍ മനസ്സില്‍ ഉണര്‍ത്തുന്ന വാത്സല്യവും ഓമനത്തവും ആസ്വദിക്കാത്ത മലയാളിയും കാണില്ല.
ഉണ്ണിവാവോ പൊന്നുണ്ണിവാവോ എന്നു തുടങ്ങി പാലാഴി മുഴുവന്‍ നെഞ്ചിലേറ്റി തന്റെ ഉണ്ണിക്കു നല്‍കുന്ന അമ്മ മൂലോകം മുഴുവന്‍ ഉറങ്ങാനായി ആവശ്യപ്പെടുമ്പോള്‍ അതും എല്ലാ അമ്മമാരുടെയും ആവശ്യമായി നാം കണ്ടു.
"താരാട്ടു പാടിയാലേ ഉറങ്ങാറുള്ളു.... ഞാന്‍ പൊന്നുമ്മ നല്‍കിയാലെ ഉണരാറുള്ളു..... കഥയൊന്നു കേട്ടാലെ ഉണ്ണാറുള്ളു.... എന്റെ കൈയ് വിരല്‍ തുമ്പു പിടിച്ചേ നടക്കാറുള്ളു....'' എന്നു കൈതപ്രം പാടുമ്പോള്‍ നാമറിയാതെ പൊന്നുമ്മ നല്‍കി, കഥ പറഞ്ഞു, പാല്‍ക്കുറുക്കു നല്‍കി, വിരല്‍ പിടിച്ചു നടന്ന കുഞ്ഞിനെ ഓര്‍ത്തു പോകും.
നിങ്ങള്‍ താലോലിച്ചോമനിച്ചു വളര്‍ത്തിയ പൊന്നോമനയെ തെരുവിലുപേക്ഷിക്കുന്നത് ഒന്നോര്‍ത്തു നോക്കു....
നെറ്റി ചുളിയുന്നുവോ.....
താരാട്ടുപാട്ടിന്റെ ഈരടി മൂളി മനസ്സിന്റെ ഏതോ ഒരു കോണില്‍ ഉറങ്ങിക്കിടന്ന ആ നൈര്‍മല്യതയെ തട്ടിയുണര്‍ത്തിയിട്ട് അസ്വസ്ഥതയുടെകൂരമ്പുകള്‍ എയ്യുന്നുവോ......?
അതെ....
നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ആ നൈര്‍മല്യതയെ ഒന്നുണര്‍ത്താനാണു ഈ താരാട്ടു പാട്ടിന്റെ ഈരടികള്‍ ഇവിടെ കുറിച്ചത്. നമ്മളെപ്പോലെ സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് മെച്ചപ്പെട്ട ശമ്പളം വാങ്ങി മാന്യമായി കുടുംബ ജീവിതം നയിച്ച അനേകം ആള്‍ക്കാര്‍ തങ്ങള്‍ ലാളിച്ചും, കൊഞ്ചിച്ചും, താരാട്ടു പാടിയും വളര്‍ത്തിയ പൊന്നോമനകളെ ഗ്രീസിലെ ഏഥന്‍സിലെ തെരുവുകളില്‍ ഉപേക്ഷിച്ചിട്ടോടിപ്പോയി, അല്ലെങ്കില്‍ ഒന്നിച്ചാത്മഹത്യ ചെയ്യുകയേയുള്ളു മാര്‍ഗ്ഗം. കാരണം ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ കുത്തനെ വെട്ടിക്കുറച്ചു. കിട്ടുന്ന പണം കൊണ്ടു ഒരാള്‍ക്കുപോലും ജീവിക്കാനാകുന്നില്ല. ഈ വേദനയുടെ കൂരമ്പുകള്‍ ഏറ്റു പിടയുന്ന ഇവരുടെ ജീവിതം വിവരിക്കുമ്പോള്‍ അസ്വസ്ഥതയോടെയല്ലാതെ പിന്നെങ്ങനെ പറയാനാകും....
വായിക്കുന്ന നിങ്ങള്‍ക്കും....

 

സാമ്പത്തിക പ്രതിസന്ധി: ഗ്രീസില്‍ പോറ്റാനാകാതെ കുഞ്ഞുങ്ങളെ വഴിയില്‍ ഉപേക്ഷിക്കുന്നു.

'എനിക്ക് ഇവളെ പോറ്റാന്‍ കഴിവില്ല' എന്നകുറിപ്പെഴുതി ഏതന്‍സിലെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തി.
നാലുവയസുകാരി അന്നയെ സ്കൂളിലാക്കി, അമ്മ ഒരു കുറിപ്പെഴുതി അവളുടെ കൈയില്‍ കൊടുത്തു. "ഇന്ന് വൈകുന്നേരം അന്നയെ കൂട്ടികൊണ്ടു പോകാന്‍ ഞാന്‍ വരില്ല. അവളെ വളര്‍ത്താനുള്ള പണം എനിക്കില്ല. അവളെ നോക്കി വളര്‍ത്തണം. സോറി.'' കുറിപ്പ് കണ്ട് അന്നയുടെ ടീച്ചര്‍ ഞെട്ടിത്തെറിച്ചുപോയി. ഏതന്‍സിലെ ആര്‍ക്ക് ഓഫ് ദി വേള്‍ഡ് യൂത്ത് സെന്ററിന്റെ വാതില്‍പ്പടിയില്‍ നാലു കുട്ടികളെയാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയത്. നവജാത ശിശുവും ഇതില്‍ പെടുന്നു. രണ്ടു വയസുകാരി നടാഷയെ കൈമാറിയിട്ട് അമ്മ ഓടിപ്പോയി.
ജോലി പോയ അനസ്താസിയ എന്നയുവതി തന്റെ എട്ടുവയസുള്ള മരിയ എന്ന മകളെ വഴിയില്‍ ഉപേക്ഷിച്ചു കളഞ്ഞു. അടുത്തുള്ള പള്ളിയില്‍ നിന്നുകിട്ടുന്ന ഭക്ഷണം കൊണ്ടായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി ആ അമ്മയും മകളും കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഒരു കഫേയില്‍ ജോലി നോക്കുന്ന ആ അമ്മയ്ക്ക് വെറും പതിനാറ് പൌണ്ട് മാത്രമാണ് ദിവസ വേതനം. മകളെ നോക്കാന്‍ അത് തികയില്ല. അതുകൊണ്ടുതന്നെ രാത്രി മുഴുവന്‍ കരഞ്ഞ് അമ്മയുടെ സങ്കടം തീര്‍ക്കുന്നു. നൂറുകണക്കിനു പേരാണ് കഴിഞ്ഞ വര്‍ഷം കുട്ടികളെ ഉപേക്ഷിച്ചു പോയതെന്ന് വേള്‍ഡ് യൂത്ത് സെന്ററിന്റെ ഡയറക്ടര്‍ ഫാ. അന്റോണിയോ പാനിക്കൊളാവ് പറയുന്നു.
പണമോ, വീടോ, ആഹാരമോ ഇല്ലാത്തതിനാല്‍ കുട്ടികളെ ഉപേക്ഷിക്കുന്നുവെന്നാണ് പലമാതാപിതാക്കളും പറയുന്നത്. സാമ്പത്തികസ്ഥിതി മോശമായതോടെ രാജ്യത്തെ മിക്കവരുടെയും സ്ഥിതി കഷ്ടത്തിലായി. ദാരിദ്യ്രം മൂലം കുട്ടികളെ തെരുവില്‍ ഉപേക്ഷിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. യൂറോയുടെ പതനം ഒരു രാജ്യത്തെ പുതിയ തലമുറയെ തന്നെ കഷ്ടത്തിലാക്കുന്നതാണ് ഗ്രീസില്‍ കാണുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഗ്രീസിലെ രക്ഷിതാക്കള്‍ കൂട്ടികളെ ഉപേക്ഷിക്കുന്നതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ വളര്‍ത്താനുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതു മൂലമാണ് ഉപേക്ഷിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നുത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് കുട്ടികളെയാണ് തങ്ങള്‍ ഏറ്റെടുത്തതെന്ന് ഫാദര്‍ അന്റോണിയോസ് പറഞ്ഞു. ബാങ്കിങ് മേഖലകളടക്കമുള്ള പൊതുമേഖലകളില്‍ അമിതമായി സ്വകാര്യവല്‍ക്കരണം നടപ്പാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണം.

സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ പദ്ധതിക്കെതിരെ ആരംഭിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ഗ്രീസ് നിശ്ചലമായി. തലസ്ഥാന നഗരമായ ആതന്‍സില്‍ സമരക്കാരും പോലീസും ഏറ്റുമുട്ടി. പോലീസിനെ കല്ലും പുകബോംബുമെറിഞ്ഞ് നേരിട്ട സമരക്കാര്‍ക്കുനേരെ കണ്ണീര്‍ വാതക പ്രയോഗമുണ്ടായി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവു ചുരുക്കല്‍ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്ലിന്റെ അംഗീകാരത്തിനായുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് പുറത്ത് ജനങ്ങളുടെ പ്രതിഷേധം അലയടിച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ ജയില്‍ ഗാര്‍ഡുകളുള്‍പ്പെടെ മിക്കവാറും എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുത്തു.
ചെറുകിട വ്യാപാരികളും കച്ചവടക്കാരും കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പണിമുടക്ക് പൂര്‍ണ്ണ വിജയമായി. ആതന്‍സില്‍ നടന്ന റാലിയില്‍ രണ്ടുലക്ഷത്തോളം പേര്‍ അണിനിരന്നു. മറ്റ് പ്രധാന നഗരങ്ങളിലും പതിനായിരങ്ങള്‍ പങ്കെടുത്ത റാലിനടന്നു. ചെറുകിട വ്യാപാരികളും കച്ചവടക്കാരും ആദ്യമായാണ് സമരത്തിന്റെ ഭാഗമായത്. എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാര്‍ 12 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചതിനാല്‍ നൂറ്റമ്പതോളം വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കി. തീവണ്ടി-ബസ്സര്‍വീസുകളും പൂര്‍ണ്ണമായും സ്തംഭിച്ചു. തുറമുഖ-കപ്പല്‍ നിര്‍മാണ തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തു. നിയമമന്ത്രാലയത്തിന്റെ മുന്നില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ജയില്‍ ഗാര്‍ഡുമാരാണ് പങ്കെടുത്തത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന ചെലവ് ചുരുക്കല്‍ പദ്ധതിയില്‍ പൊതുമേഖലാജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കല്‍, ആനുകൂല്യങ്ങള്‍ എടുത്തുമാറ്റല്‍, നികുതിവര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. ഈ നിര്‍ദ്ദേശങ്ങള്‍ സാധാരണക്കാരനെ ഞെക്കിക്കൊല്ലുന്നതാണെന്നാണ് തൊഴിലാളി യുണിയനുകളുടെ ആരോപണം.
ചെലവു ചുരുക്കല്‍ മൂലം ഫാര്‍മസികളില്‍ ആസ്പിരിന്‍ പോലും കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗവണ്‍മെന്റ് മരുന്നുകളുടെ വില കൃത്രിമമായി കുറച്ചു നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ മരുന്നു കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ വിറ്റ് പണം നേടുന്നു. ഗ്രീസിലെ ഫാര്‍മസികളില്‍ മരുന്നുകള്‍ കിട്ടാനില്ല.
ഇതേ സമയം ബാങ്കുകളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളൊന്നു വിജയം കണ്ടില്ല. കൂടുതല്‍ പണമൊഴുക്കാതെ കാര്യങ്ങള്‍ നേരെയാവില്ല എന്നു തന്നെയാണ് സ്ഥിതി. ഗ്രീസിനെ രക്ഷിക്കാന്‍ 130 ബില്യണ്‍ യൂറോ സമാഹരിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. ഇതിനായി പരിശ്രമിച്ച ജര്‍മ്മനിക്കും കൂടുതല്‍ മുന്നോട്ടു പോകാനാവാത്ത രാഷ്ട്രീയകാലാവസ്ഥയാണ്.
ഗ്രീസിന്റെ കടബാധ്യത മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 162 ശതമാനമായി വര്‍ധിച്ച സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കണമെന്നാണ് അന്താരാഷ്ട്ര നാണയനിധിയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെടുന്നത്. ധനക്കമ്മിയില്‍ ഗണ്യമായ കുറവുവരുത്തിയാല്‍ മാത്രമേ സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ വ്യവസ്ഥവെക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ സമ്പന്നവിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്തി സാധാരണക്കാന്റെ മേല്‍ കടുത്തബാധ്യതകള്‍ അടിച്ചേല്പ്പിക്കുന്നുവെന്നാണ് പ്രക്ഷോഭകരുടെ ആക്ഷേപം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3974
mod_vvisit_counterYesterday4640
mod_vvisit_counterThis Month82548
mod_vvisit_counterLast Month107167

Online Visitors: 84
IP: 54.198.149.239
,
Time: 18 : 17 : 23