KSEBOA - KSEB Officers' Association

Monday
Oct 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ബോര്‍ഡിന്റെ ആസൂത്രണമില്ലായ്മയെന്ന് കമീഷന്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ബോര്‍ഡിന്റെ ആസൂത്രണമില്ലായ്മയെന്ന് കമീഷന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power crisisസംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ബോര്‍ഡിന്റെ ആസൂത്രണമില്ലായ്മയാണെന്ന് റെഗുലേറ്ററി കമീഷന്‍. 2011-12ലെ ബോര്‍ഡിന്റെ ഊര്‍ജ മാനേജ്മെന്റില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കമീഷന്‍ വൈദ്യുതി നിയന്ത്രണം ചെറുവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. എല്‍.ടി വിഭാഗത്തിലുള്ളവര്‍ക്കും നിയന്ത്രണം ബാധകമാക്കുന്നതിനുള്ള നിര്‍ദേശം അടിയന്തരമായി നല്‍കാനും ബോര്‍ഡിനോട് നിര്‍ദേശിച്ചു. അരമണിക്കൂര്‍ ലോഡ്ഷെഡിങ്ങും വ്യവസായികള്‍ക്ക് പത്ത് ശതമാനം വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് ബോര്‍ഡിനെ കമീഷന്‍ നിശിതമായി വിമര്‍ശിച്ചത്.

 

ഉപഭോഗത്തിലെ വ്യത്യാസം മുന്‍കൂട്ടി കാണാത്തതും വിപണിസാഹചര്യങ്ങള്‍ വേണ്ടവണ്ണം ചൂഷണം ചെയ്യാത്തതുമാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. ശരാശരിയെക്കാള്‍ ഉയര്‍ന്ന ജലനിരപ്പുമായി ആരംഭിച്ച ഈ വര്‍ഷം കഴിഞ്ഞ അഞ്ച്് വര്‍ഷത്തെക്കാള്‍ മികച്ച നീരൊഴുക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭരണികളിലെ ജലനിരപ്പ് അഞ്ച് വര്‍ഷത്തിലെ ഏറ്റവും താഴ്ന്നതാണ്. ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമെങ്കിലുമായിരുന്നുവെങ്കില്‍ ആറ് ദശലക്ഷം യൂനിറ്റ് വീതം അധികം ഉല്‍പാദിപ്പിക്കാമായിരുന്നു.

വിപണിസാധ്യത കണ്ടറിഞ്ഞ് ആസൂത്രണത്തോടെ വൈദ്യുതി വാങ്ങുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. ബോര്‍ഡിന് കാഴ്ചപ്പാടില്ലെന്നതിന് തെളിവാണ് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ ജലവൈദ്യുതി ഉല്‍പാദനം. ഡിസംബറില്‍ കമീഷന്‍ വൈദ്യുതിനില വിലയിരുത്തിയപ്പോള്‍ നല്ല ചിത്രമാണ് ബോര്‍ഡ് നല്‍കിയത്. ലോഡ്ഷെഡിങ്ങും പവര്‍കട്ടും വേണ്ടിവരില്ലെന്നും അറിയിച്ചു. എന്നാല്‍ പെട്ടെന്ന് സ്ഥിതി മാറുകയും നിയന്ത്രണം വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെടുകയുമായിരുന്നു. ഹ്രസ്വ-മധ്യകാലത്തേക്കുള്ള ആസൂത്രണമില്ലായ്മയാണ് ഇത് കാണിക്കുന്നത്. അപായം സംഭവിച്ചശേഷമുള്ള രക്ഷാപ്രവര്‍ത്തനമാണ് ബോര്‍ഡ് എപ്പോഴും നടത്തുന്നത്.

നിയന്ത്രണം ആവശ്യപ്പെടുന്നുവെങ്കിലും വൈദ്യുതിനില ആശങ്കാജനകമല്ലെന്നാണ് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വൈദ്യുതിയുടെ ലഭ്യതക്കുറവില്ല. താപവൈദ്യുതി വാങ്ങുമ്പോഴുള്ള അധിക ബാധ്യത ഒഴിവാക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. വൈദ്യുതി വാങ്ങാന്‍ ദിവസം 10.34 കോടി രൂപയുടെ ബാധ്യത വരുന്നു. നേരത്തെ ഗുരുതരമായ സ്ഥിതി വന്നപ്പോഴാണ് കമീഷന്‍ ലോഡ്ഷെഡിങ്ങിന് അനുമതി നല്‍കിയത്. ആ സ്ഥിതി ഇപ്പോഴില്ല.

വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെങ്കില്‍ അത് എല്ലാ വിഭാഗത്തിനും വേണം. 99 ശതമാനത്തിലേറെ ഉപഭോക്താക്കളെ ഒഴിവാക്കി ചുരുക്കം ചിലര്‍ക്കുമേല്‍ പ്രതിസന്ധിയുടെ ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് താരിഫ് നയത്തിനും വൈദ്യുതി നിയമത്തിനും എതിരാണ്.

ഇത്തരത്തില്‍ നിരവധി വാദങ്ങള്‍ ഉയര്‍ത്തിയ കമീഷന്‍ ലോഡ്ഡെഷിങ് ജൂണ്‍വരെ വേണമെന്ന ബോര്‍ഡിന്റെ ആവശ്യം മേയ് വരെയായി കുറക്കുകയായിരുന്നു. 11 കെ.വി. ലൈനില്‍നിന്ന് വിതരണം ചെയ്യുന്നവര്‍ക്ക് മാത്രം ലോഡ്ഷെഡിങ് എന്ന ആവശ്യം എല്ലാ എല്‍.ടി ഉപഭോക്താക്കള്‍ക്കും കമീഷന്‍ ബാധകമാക്കി. പവര്‍കട്ട് 20ല്‍നിന്ന് 10 ശതമാനമായി കുറക്കുകയും ചെയ്തു. എച്ച്.ടി, ഇ.എച്ച്.ടി വിഭാഗത്തിന് ഏപ്രില്‍ അഞ്ചുമുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍വന്നത്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2410
mod_vvisit_counterYesterday4639
mod_vvisit_counterThis Month102839
mod_vvisit_counterLast Month134230

Online Visitors: 65
IP: 54.81.210.99
,
Time: 11 : 34 : 55