KSEBOA - KSEB Officers' Association

Sunday
Mar 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കൂടംകുളം നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം നിഷേധിക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിക്കുക.

കൂടംകുളം നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം നിഷേധിക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിക്കുക.

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kudankulamശ്രീ. എ.കെ. ബാലന്‍ എം.എല്‍.എയുടെ പത്ര പ്രസ്താവന. കൂടംകുളം ആണവവൈദ്യുതി നിലയത്തിന്റെ ഹോട്ട് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയായി. താമസിയാതെ നിലയം പൂര്‍ണ്ണതോതില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുകയാണ്. ഈ നിലയത്തില്‍ നിന്നും കേരളത്തിന് അര്‍ഹതപ്പെട്ട 266മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നമ്മുടെ വിഹിതം അനുവദിക്കുകയില്ല എന്ന് കേള്‍ക്കുന്നത്. തമിഴ്‌നാടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേരളത്തിന്റെ വിഹിതം കേന്ദ്ര പൂളില്‍ നിലനിര്‍ത്താനും തമിഴ്‌നാടിന് അനുവദിക്കാനും നീക്കം നടക്കുന്നതായാണ് മനസ്സിലാകുന്നത്. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ശ്രീ കെ.സി.വേണുഗോപാല്‍ തന്നെ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ പ്രസരണ ലൈനുകള്‍ക്ക് ശേഷിയില്ല എന്ന ന്യായമാണ് ഇതിനുവേണ്ടി പറയുന്നത്. കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി വിഹിതം പോലും നിഷേധിക്കുന്ന ഈ സമീപനം അംഗീകരിക്കാനാകില്ല.
കൂടംകുളത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള തിരുനെല്‍വേലി നിന്ന് എടമണ്‍ വഴി ഈസ്റ്റ്കൊച്ചിനിലേക്കുള്ള 400കെവി ലൈനിന്റെ പണി തടസ്സപ്പെട്ടുകിടക്കുന്നുവെന്നത് ശരിയാണ്. കേരളത്തിന്റെ വൈദ്യുതി വികസനത്തിന് ഏറെ പ്രധാനപ്പെട്ടതാണ് ഈ ലൈന്‍. ഇതില്‍ തിരുനെല്‍വേലിമുതല്‍ എടമണ്‍ വരെയുള്ള ലൈന്‍ പണി പൂര്‍ത്തിയായിട്ടുണ്ട്. ശേഷിച്ച പ്രദേശത്തുള്ള റബര്‍കര്‍ഷകരുടെ എതിര്‍പ്പാണ് ലൈന്‍ തടസ്സപ്പെടാന്‍ കാരണം. ബഹു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലവും ഈ ലൈന്‍ റൂട്ടിലാണ് വരുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രദേശത്തെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് നിരവധി ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. അന്ന് പ്രതിപക്ഷനേതാവായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയും യോഗങ്ങളില്‍ പങ്കെടുക്കുകയും തീരുമാനങ്ങളില്‍ ഭാഗവാക്കാകുകയും ചെയ്തതാണ്. അതിന്റെ ഭാഗമായി ലൈന്‍ പോകുന്ന ഭാഗത്തെ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി പ്രശ്നപരിഹാരത്തിന് ധാരണയാകുകയും ഒട്ടുമിക്ക പ്രദേശത്തും ലൈന്‍ നിര്‍മ്മാണത്തിനുള്ള സ്റ്റബുകള്‍ സ്ഥപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതുമാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാതെ പണി മുടങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇപ്പോള്‍ ഈ കാരണം പറഞ്ഞാണ് നമുക്ക് കിട്ടേണ്ട വൈദ്യുതി വിഹിതം നിഷേധിക്കുന്ന സ്ഥിതി വന്നിരിക്കുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അനുവദിപ്പിക്കുകയും പണിതുടങ്ങുകയും ചെയ്ത പാലക്കാട് മണ്ണൂക്കാട് 400കെവി സബ്സ്റ്റേഷന്‍ പണി പൂര്‍ത്തിയായി 2012 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യുകയുണ്ടായി. ഇതോടെ കേരളത്തിലേക്ക് ഉദുമല്‍പ്പേട്ടവഴി കൊണ്ടുവരാവുന്ന വൈദ്യുതിയുടെ അളവ് 1600-1800മെഗാവാട്ടായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ മാടക്കത്തറ 400കെവി സബ്സ്റ്റേഷന്‍ മാത്രമായിരുന്നപ്പോഴും പലസമയത്തും 1500മെഗാവാട്ടുവരെ വൈദ്യുതി കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര പൂളില്‍ നിന്ന് കിട്ടുന്ന 1326 മെഗാവാട്ട് വൈദ്യുതി പൂര്‍ണ്ണതോതില്‍ എടുത്താലും ഉദുമല്‍പ്പേട്ട് വഴി കൂടംകുളത്തുനിന്നുള്ള വിഹിതം കൂടി താല്‍ക്കാലികമായി കേരളത്തില്‍ എത്തിക്കാന്‍ പ്രയാസമില്ല എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി നിഷേധിക്കുന്നതിന് ലൈന്‍ കപ്പാസിറ്റിയില്ല എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. തമിഴ്‌നാടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം. ഉദുമല്‍പേട്ട 400കെവി ലൈനില്‍ക്കൂടി കൂടങ്കുളത്തുനിന്നും കേരളത്തിന്റെ വിഹിതം കൊണ്ടുവരാനും തിരുനെല്‍വേലി-ഈസ്റ്റ് കൊച്ചിന്‍ ലൈന്‍ പണിപൂര്‍ത്തിയാക്കാനുംമുഖ്യമന്ത്രി ഇടപെടണം. കേരളം വൈദ്യുതി പ്രതിസന്ധിയില്‍പ്പെട്ട് വികസനമുരടിപ്പിലേക്ക് പോകുമ്പോഴും തമ്മില്‍തല്ലും ചക്കളത്തിപോരാട്ടവുമായിക്കഴിയുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ശക്തമായ ജനകീയപ്രതിരോധം ഉണ്ടാകണം.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4135
mod_vvisit_counterYesterday5536
mod_vvisit_counterThis Month120590
mod_vvisit_counterLast Month108586

Online Visitors: 63
IP: 54.167.188.64
,
Time: 22 : 20 : 14