KSEBOA - KSEB Officers' Association

Saturday
Jun 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ജില്ലാതലയോഗങ്ങള്‍

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ജില്ലാതലയോഗങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Chairmanവൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ വിവിധ ജില്ലകളില്‍ ഓഫീസര്‍മാരുടെ യോഗങ്ങള്‍ നടത്തിവരുന്നുണ്ട്. ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാരോടും ബോര്‍ഡ് ചെയര്‍മാന്‍ നേരിട്ട് സംവദിക്കുന്ന ഇത്തരം യോഗങ്ങള്‍ നല്ലതു തന്നെയാണെന്നാണ് അസോസിയേഷന്റെ അഭിപ്രായം. പക്ഷേ ഇത്തരം യോഗങ്ങളില്‍ ചെയര്‍മാന്‍നടത്തുന്ന ചില പരാമര്‍ശങ്ങള്‍ വസ്തുതകളുടെ ശരിയായ അവതരണമല്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദവുമുണ്ട്.

 വൈദ്യുതി ബോര്‍ഡില്‍ തനിക്കും, ഫിനാന്‍സ് മെമ്പര്‍ക്കും ബോര്‍ഡ് സെക്രട്ടറിക്കും ലീഗല്‍ അഡ്വൈസര്‍ക്കുമല്ലാതെ മറ്റെല്ലാവര്‍ക്കും ഏതെങ്കിലും ഒരു യൂണിയനില്‍ അംഗത്വമുണ്ടെന്നും അതിനാല്‍ ഈ നാലുപേരൊഴികെ എല്ലാവരും കാര്യങ്ങളെ കാണുന്നത് പക്ഷപാതപരമായാണെന്നുമാണ് ചെയര്‍മാന്‍ യോഗങ്ങളില്‍ തുടക്കത്തില്‍ തന്നെ പറയുന്നത്. ജീവനക്കാരുടെ സ്ഥലം മാറ്റങ്ങളിലെ അപാകതകള്‍, മറ്റു പരാതികള്‍ എന്നിവയൊക്കെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘടനാ പ്രവര്‍ത്തനം സഹായകമാണെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ മറ്റുകാര്യങ്ങളിലൊക്കെ സംഘടനകള്‍ അഭിപ്രായം പറയുന്നത് അംഗീകരിക്കാവുന്നതല്ല എന്നതാണ് ചെയര്‍മാന്റെ നിലപാട്. ഓഫീസര്‍മാരുടെ ചിലസംഘടനകള്‍ വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനം ഇങ്ങിനെയാകണം എന്ന നിലയില്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. വിവിധ കാലങ്ങളിലെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ താരതമ്യപ്പെടുത്തി ചിലപ്പോള്‍ നല്ലതെന്നും മറ്റു ചിലപ്പോള്‍ മോശമെന്നും വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം തന്റെ പരാമര്‍ശങ്ങളില്‍ വ്യക്തമാക്കുന്നു. ഭരണമാറ്റങ്ങളോ രാഷ്ട്രീയനയങ്ങളോ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ബാധകമേ അല്ല എന്നാണ് ചെയര്‍മാന്‍ മുന്നോട്ടുവെക്കുന്ന വാദം.


ബോര്‍ഡ് ചെയര്‍മാന്‍ അവതരിപ്പിച്ചിട്ടുള്ള കണക്കുകള്‍ തന്നെ അദ്ദേഹത്തിന്റെ വാദം പൊളിക്കുന്നതാണ്. വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര പ്ളാനിങ്ങ് കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, ഷൂഗ്ളൂ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തുടങ്ങി ഒട്ടേറെ പഠനരേഖകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവയുടെയൊക്കെ ഉള്ളടക്കം സംബന്ധിച്ച് നമുക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. പക്ഷേ വൈദ്യുതിമേഖലയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യമാണെന്ന് ഈ റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നുണ്ട്. സംഘടനാ പ്രസിഡന്റ് ശ്രീ ബി.പ്രദീപ് ഈ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചെഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെയര്‍മാനും ഇവയൊക്കെ കാണുന്നുണ്ടാകുമെന്ന് കരുതുന്നു.

"അശോക ഭരണകാലത്തെപ്പറ്റിയും മുഗള ഭരണകാലത്തെപ്പറ്റിയുമൊക്കെ'' എന്ന് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞ ചിലകാര്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കാതെ നിവൃത്തിയില്ല. പ്രസരണ വിതരണ വിഭാഗത്തിന്റെ മുന്‍ ബോര്‍ഡ് മെമ്പര്‍ അശോകന്‍ സാറിന്റെ സാങ്കേതിക വൈദഗ്ദ്യത്തെ പരിഹസിച്ചുകൊണ്ട് ബഹു. ചെയര്‍മാന്‍ ചോദിക്കുന്നു. "നമ്മുടെ പീക്ക് ലോഡ് ഡിമാന്റ് 3350 മെഗാവാട്ട്, ഇവിടെ ഇപ്പോള്‍ 63000ത്തിലധികം വിതരണ ട്രാന്‍സ്ഫോര്‍മറുകളുണ്ട്. ശരാശരി 100കെ.വി.എ ശേഷിയാണ് ഓരോ ട്രാന്‍സ്ഫോര്‍മറിനുമെന്ന് കണക്കാക്കിയാല്‍പ്പോലും 6300മെഗാവാട്ടിലധികം ശേഷി. എന്താണിതിന്റെ അര്‍ത്ഥം?''
11കെ.വി ലൈനുകളുടെ നിര്‍മ്മാണത്തിലും വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ സ്ഥാപനത്തിലും കൈവരിച്ച റിക്കോര്‍ഡ് നേട്ടം വലിയൊരു വിഡ്ഡിത്തമായിരുന്നു വെന്നതാണ് ബഹു.ചെയര്‍മാന്‍ ഉയര്‍ത്തുന്ന ചോദ്യത്തിന്റെ ലളിതയുക്തി. കേള്‍ക്കുമ്പോള്‍ നമുക്കും അങ്ങിനെ തോന്നിപ്പോകും.
എച്.ടി., ഇ.എച്.ടി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി ഒഴിവാക്കിയാല്‍പ്പോലും 2000മെഗാവാട്ടിലധികം വൈദ്യുതി കെ.എസ്.ഇ.ബി. പീക്ക് ലോഡ് സമയത്ത് വിതരണം ചെയ്യുന്നുണ്ട്. വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് വേണ്ട റിഡന്റന്‍സി രണ്ട്, ലോഡ് ഡൈവേഴ്സിറ്റി രണ്ട് എന്ന നിലയില്‍ കണക്കാക്കിയാല്‍പ്പോലും ഇതിന് 80,000ത്തിലേറെ ട്രാന്‍സ്ഫോര്‍മറുകള്‍ വേണ്ടിവരും. കേരളത്തിലെ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളുള്ള ആവാസവ്യവസ്ഥ എല്‍.ടി. ലൈനുകളുടെ നീളം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. സ്വാഭാവികമായും നിശ്ചിത വോള്‍ട്ടേജ് ഉറപ്പുവരുത്തുന്നതിന് വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ അധികമായി സ്ഥാപിക്കേണ്ടിവരും. വിതരണ നഷ്ടം കുറക്കുന്നതിന് എല്‍.ടി. ലൈനുകളുടെ നീളം കൂടുന്നതിനനുസരിച്ച് 11 കെ.വി. ലൈനും ട്രാന്‍സ്ഫോര്‍മറുകളും വേണ്ടതുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ശാസ്ത്രീയമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറച്ചുകാലമായി നമ്മള്‍ വിതരണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിപ്പോന്നത്. അങ്ങിനെയാണ് നമ്മുടെ പ്രസരണ വിതരണ നഷ്ടം 16%ത്തോളമായി കുറക്കാനായത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രസരണവിതരണ നഷ്ടമുള്ള രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറിയത് ഈ ആസൂത്രണത്തിന്റെ ഭാഗമായാണ്. ഈ നേട്ടം തന്റെ തന്നെ പ്രസന്റേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ചെയര്‍മാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നു.
ഇതൊന്നും അറിയാതെ വന്നുപോയ കമന്റല്ല. വൈദ്യുതിമേഖലയിലെ മൂലധനനിക്ഷേപം വെട്ടിക്കുറക്കുകയെന്ന ലക്ഷ്യം നടപ്പാക്കുന്നതിന് ഇത്തരം ലളിതയുക്തികള്‍ വേണമെന്ന ബോധ്യത്തോടെ നടത്തിയ പ്രയോഗങ്ങളാണ്. ഇതുപോലെ മറ്റൊരു പ്രയോഗം കാണുക. 'ഒരു ജീപ്പിനെന്തിനാ രണ്ട് ഡ്രെെവര്‍' എന്നതാണത്. വിതരണ സെക്ഷനുകളില്‍ 24 മണിക്കൂറും വാഹനമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ഡ്രെെവര്‍മാരുടെ കൂലി കണക്കാക്കി വാടക നിശ്ചയിക്കുന്നതാണ് ഇവിടെ പരാമര്‍ശവിഷയം. ഇത് വലിയ ധൂര്‍ത്താണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 24 മണിക്കൂര്‍ വാഹനമേര്‍പ്പെടുത്തിയതിലൂടെ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിലും ഉപഭോക്തൃസംതൃപ്തി ഉറപ്പുവരുത്തുന്നതിലും കൈവരിച്ച നേട്ടം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ചെലവുകുറക്കലിന്റെ ഭാഗമായി വിതരണ സെക്ഷനുകളിലെ വാഹനസൌകര്യം ഇല്ലാതാക്കുന്ന പരിഷ്കാരങ്ങളാണ് നടപ്പാക്കാന്‍ പോകുന്നതെങ്കില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്നു മാത്രം പറഞ്ഞുവെക്കട്ടെ.
ഓപ്പണ്‍ അക്സസിനെക്കുറിച്ച് ചിന്തിക്കുന്നതിന് മൂന്‍പ് തന്നെ ബംഗാളില്‍ നിന്നുള്ള വൈദ്യുതി കൊണ്ടുവന്നു വരെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുള്ള നാടാണ് കേരളം. ആവശ്യത്തിന് പ്രസരണ കോറിഡോര്‍ കണ്ടെത്തി ഇതൊക്കെ പ്രായോഗികമാക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിനൊക്കെ നേതൃത്വം കൊടുക്കാന്‍ ബോര്‍ഡ് അധികാരികള്‍ക്ക് കൂട്ടുത്തരവാദിത്തം വേണം. പ്രശ്നങ്ങളെ ഗൌരവത്തോടെ കാണണം. അത് ചൂണ്ടിക്കാട്ടുന്നതില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാകേണ്ട കാര്യമില്ല.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday593
mod_vvisit_counterYesterday5105
mod_vvisit_counterThis Month104950
mod_vvisit_counterLast Month141147

Online Visitors: 78
IP: 54.92.153.90
,
Time: 03 : 04 : 09