KSEBOA - KSEB Officers' Association

Wednesday
Mar 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ആര്‍.എ.പി.ഡി.ആര്‍.പി കരാര്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞു

ആര്‍.എ.പി.ഡി.ആര്‍.പി കരാര്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kerala High Courtസംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല നവീകരിക്കാനുള്ള കേന്ദ്രാവിഷ്കൃതപദ്ധതിയുടെ കരാര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയ കെഎസ്ഇബി തീരുമാനം പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. പദ്ധതി നടത്തിപ്പിനുള്ള കരാര്‍ ആര്‍ക്കു നല്‍കണമെന്ന് തീരുമാനിക്കേണ്ടത് വൈദ്യുതി ബോര്‍ഡ് മാത്രമാണെന്നും സര്‍ക്കാരിന് ഇടപെടാന്‍അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കരാര്‍ റദ്ദാക്കി സെപ്തംബര്‍ നാലിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത്.

വൈദ്യുതി വിതരണ - പ്രസരണ നഷ്ടം കുറയ്ക്കല്‍, വൈദ്യുതി മോഷണം തടയല്‍, വൈദ്യുതി ബോര്‍ഡ് നവീകരിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളുമായി 2008 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ കമ്പനിയായ കൊറിയ ഇലക്ട്രിക് പവര്‍ ഡേറ്റാ കമ്പനിക്ക് 2010 ജൂണില്‍ കെ.എസ്.ഇ.ബി കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ അതിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ച് ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാരിനു കരാര്‍ റദ്ദാക്കാതെ വേറെ വഴിയില്ലായിരുന്നു.

ഇതിനെതിരെ കെഡിഎന്‍ ഹൈക്കോടതിയെ സമീപിച്ചു. കരാര്‍ റദ്ദാക്കുന്നതിന് മുമ്പ് തങ്ങള്‍ക്കു പറയാനുള്ളത് സര്‍ക്കാര്‍ കേട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ പട്ടികയിലുണ്ടെന്നും കൊറിയന്‍ കമ്പനി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.പ്രസരണനഷ്ടം കുറയ്ക്കാനും പ്രസരണശൃംഖല ശക്തിപ്പെടുത്തുന്നതിനുമുള്ള ആര്‍-എപിഡിആര്‍പി പദ്ധതിയുടെ കരാര്‍ റദ്ദാക്കിയ കെഎസ്ഇബി നടപടി ചോദ്യംചെയ്ത് കൊറിയ ഇലക്ട്രിക് ഡാറ്റാ നെറ്റ്വര്‍ക്ക് കമ്പനി സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് പി എന്‍ രവീന്ദ്രന്റെ ഉത്തരവ്.


കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയനുസരിച്ച് വൈദ്യുതി ബോര്‍ഡ് നല്‍കിയ കരാറില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച്, റീ ടെന്‍ഡറിംഗ് നടത്താനുള്ള ബോര്‍ഡിന്റെ തീരുമാനവും വിലക്കി. കേന്ദ്ര ഫണ്ട് വിനിയോഗിച്ച് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായിരുന്നില്ലെന്നും ഏജന്‍സിയെ നിയമിക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയതായി കരാറില്‍ പറയുന്നില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ഇലക്ട്രിസിറ്റി റെഗുലേറ്ററി, ഡിസ്ട്രിബ്യൂഷന്‍ റിഫോംസ് കമ്മിറ്റികളെ നിയമിക്കാനുള്ള അധികാരം മാത്രമാണ് സര്‍ക്കാരിനുള്ളത്. ഊര്‍ജ്ജ നവീകരണ പദ്ധതി നടപ്പാക്കാന്‍ ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍, മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും കത്തുകളുടെ അടിസ്ഥാനത്തില്‍ കരാര്‍ റദ്ദാക്കുന്നു വെന്നാണ് പറഞ്ഞിരിക്കുന്നത്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിച്ച ബോര്‍ഡിന്റെ തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 43 നഗരങ്ങളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള കേന്ദ്ര പദ്ധതി, കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പുതിയ സാഹചര്യത്തില്‍ പദ്ധതിയുടെ കാലാവധി നീട്ടുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ട ഗ്രാന്റിന് അപേക്ഷിച്ചു കഴിഞ്ഞു. കേരളത്തിന് ആദ്യ ഘട്ടം പോലും നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ രണ്ടാം ഘട്ടത്തില്‍ ലഭിക്കേണ്ട 600 കോടി രൂപയുടെ ഗ്രാന്റും നഷ്ടമാകുമെന്നതാണ് അവസ്ഥ.

അവാസ്തവമായി അഴിമതി ആരോപണം ഉന്നായിച്ച് പദ്ധതിയെ അവതാളത്തിലാക്കിയതിനു ആര്യാടൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. ആര്യാടൻ പറഞ്ഞിട്ടാണത്രേ ഉമ്മൻ ചാണ്ടിയും അഴിമതി ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ വില കുറഞ്ഞ രാഷ്ട്രീയക്കളിക്ക് അരോപണം ഉന്നയിച്ച് കെ.എസ്.ഇ.ബിയുടെ വികസന പദ്ധതികളെ തകർത്ത അര്യാടനും അര്യാടന്റെ ഫോട്ടോ സഹിതം അഴിമതി ആരോപണം ' രണ്ടാം ലാവ്ലിൻ' എന്ന് പറഞ്ഞ് ആഘോഷിച്ച ഐ.എൻ.ടി.യു.സി വേതാളങ്ങൾക്കും കാലം മാപ്പ് നൽകുമോ?

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1375
mod_vvisit_counterYesterday3671
mod_vvisit_counterThis Month130188
mod_vvisit_counterLast Month108586

Online Visitors: 74
IP: 54.205.251.237
,
Time: 08 : 50 : 39