KSEBOA - KSEB Officers' Association

Monday
Mar 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ എടുത്തു ചാടിയുള്ള നടപടി വേണ്ട

എടുത്തു ചാടിയുള്ള നടപടി വേണ്ട

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEBപന്ത്രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടായിരത്തിലാണ് വൈദ്യുതി ബോര്‍ഡുകളെ പിരിച്ചുവിടാന്‍ അനുശാസിക്കുന്ന നിയമം രൂപപ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചത്. ഇലക്ട്രിസിറ്റി ബില്‍ - 2000 എന്ന രേഖ ചര്‍ച്ചക്കായി കേന്ദ്രഗവണ്‍മെന്റ് പുറത്തുവിട്ടു. സംസ്ഥാന വൈദ്യുതിബോര്‍ഡുകളെ പിരിച്ചുവിടുക, അവയെ പലതായി വിഭജിച്ച് സ്വകാര്യവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു പ്രധാനമായും അതിലുണ്ടായിരുന്നത്.

വൈദ്യുതി ബോര്‍ഡുകളെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങളാണ് വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയത്. സമരങ്ങളും, പണിമുടക്കുകളും, നിരവധി പാര്‍ലമെന്റ് മാര്‍ച്ചുകളും നടന്നു. ബില്ലിനെതിരെ ഇടതുപക്ഷകക്ഷികളുടെ നേതൃത്വത്തില്‍ ജനമുന്നേറ്റങ്ങളും ഉണ്ടായി. ഇതിന്റെയെല്ലാം ഫലമായി ബില്ലിലെ പ്രതിലോമകരമായ പല വ്യവസ്ഥകളും പിന്‍വലിക്കുവാനും ബില്‍ അവതരണം നീട്ടികൊണ്ടു പോകാനും കേന്ദ്രഗവണ്‍മെന്റ് നിര്‍ബന്ധിതമായി.

പാര്‍ലമെന്റില്‍ ഒറ്റക്ക് നിന്ന് ബില്ല് പാസാക്കാനാവില്ല എന്ന് വന്നപ്പോള്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ഒന്നിച്ച് നിന്നാണ് 2003-ല്‍ ബില്ല് നിയമമാക്കിയെടുത്തത്. ഇതിനെതുടര്‍ന്ന് ശ്രീ കടവൂര്‍ ശിവദാസന്‍ മന്ത്രിയായിരിക്കുമ്പോള്‍ കെ.എസ്.ഇ.ബി.യെ പിരിച്ച് വിടാന്‍ നീക്കം നടത്തിയെങ്കിലും ശക്തമായ പ്രക്ഷോഭങ്ങള്‍ മൂലം പിന്തിരിയേണ്ടിവന്നു. തുടര്‍ന്ന് പാര്‍ലമെന്റിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ മൂലം ആ അജണ്ട അന്നത്തെ ഗവണ്‍മെന്റിന് നടപ്പാക്കാനായില്ല.

2006-ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ഗവണ്‍മെന്റ് കേന്ദ്രനയം കേരളത്തില്‍ നടപ്പാക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് കാണിച്ചത്. ജനതാല്പ്പര്യം കണക്കിലെടുത്ത് റഗുലേറ്ററി കമ്മീഷന് നയപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്ത്യയിലാദ്യമായി ആ സര്‍ക്കാര്‍ തയ്യാറായി. പഴുതുകള്‍ അടച്ച് നിയമം കൂടുതല്‍ കര്‍ക്കശമാക്കും എന്ന് കൊമ്പുകുലുക്കിയാണ് കേന്ദ്രം അതിനോട് പ്രതികരിച്ചത്. പക്ഷേ കേരള ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അതൊന്നും വിലപ്പോയില്ല.

ഒന്നാം യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതോടെ കേന്ദ്രഗവണ്‍മെന്റ് പല്ലും നഖവും കൂടുതല്‍ പുറത്തുകാട്ടി. കെ.എസ്.ഇ.ബിയെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് തിട്ടൂരം അയക്കുക, കേന്ദ്രഫണ്ട് തരില്ല എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുക, വൈദ്യുതി ബോര്‍ഡിനെ പിരിച്ചുവിട്ടില്ലെന്നു പറഞ്ഞ് ദേശീയവികസന സമിതി യോഗത്തില്‍ കേരളത്തെ കുറ്റപ്പെടുത്തുക, സംസ്ഥാന മന്ത്രിയെ മറികടന്ന് പവര്‍ സെക്രട്ടറിയേയും ഉദ്യോഗസ്ഥരേയും ഡല്‍ഹിലേക്ക് വിളിച്ച് വരുത്തി മൂക്ക് വിറപ്പിച്ചു കാണിക്കുക, വശത്താക്കലു കളും ഭീഷണികളും കേരളത്തോട് ചിലവാകില്ല എന്നു മനസ്സിലായപ്പോള്‍ ബോര്‍ഡിന്റെ കാലാവധി നീട്ടിതരാതെ തൃശങ്കുവില്‍ നിര്‍ത്തുക.....

2008 സെപ്തംബര്‍ 9 ന് വൈദ്യുതി ബോര്‍ഡിന്റെ കാലാവധി തീര്‍ന്നപ്പോള്‍ ട്രാന്‍സ്മിഷന്‍ മേഖല വേര്‍തിരിക്കുമെന്ന ഉറപ്പ് കിട്ടിയാല്‍ മാത്രമേ കാലാവധി നീട്ടി തരാനാകൂ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അതിനു കേരളം തയ്യാറാകാതിരുന്നപ്പോള്‍ സെപ്തംബര്‍ 9 മുതല്‍ 16വരെ കാലാവധി നീട്ടി നല്‍കാതെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചു. കേരളം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ സെപ്തംബര്‍ 24 വരെ കേവലം 5 ദിവസത്തേക്കാണ് പിന്നീട് കാലാവധി നീട്ടി നല്‍കിയത്. 'ഇനി ഇല്ല' എന്ന മുന്നറിയിപ്പോടെ. കേന്ദ്രഗവണ്മെന്റ് കെ.എസ്.ഇ.ബി.യുടെ ചരമകുറിപ്പ് എഴുതികഴിഞ്ഞപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വീണ്ടും ഒരു സ്തംഭനാവാസ്ഥ ഒഴിവാക്കാനാണ് കേരള ഗവണ്‍മെന്റ് ബോര്‍ഡിന്റെ ആസ്തിബാദ്ധ്യതകള്‍ ഏറ്റെടുത്തത്. അപ്പോഴും ബോര്‍ഡിനെ പൊതുമേഖലയില്‍ ഒറ്റ സ്ഥാപനമായി നിലനിര്‍ത്തി സംരക്ഷിക്കും എന്ന് കേന്ദ്രത്തെ വെല്ലുവിളിക്കുകയും ചെയ്തു.

ബോര്‍ഡിന്റെ ആസ്തി ബാദ്ധ്യതകള്‍ ഒരു കമ്പനിയിലേക്ക് പുനര്‍നിക്ഷേപിക്കേണ്ട ഒരു അടിയന്തിര സാഹചര്യവും ഇപ്പോള്‍ നിലവിലില്ല. മറ്റ് സംസ്ഥാനങ്ങളിലെ പുനസംഘടനകള്‍ പരാജയമാണെന്ന് കേന്ദ്രഗവണ്‍മെന്റ് തന്നെ സമ്മതിച്ചിരിക്കുകയാണ്. തടിക്കച്ചവടം നടത്തുന്ന ലാഘവത്തോടെ ബോര്‍ഡിന്റെ പുനസംഘടന നടത്താന്‍ പിന്നെ ഇവിടെ മാത്രമെന്താണിത്ര തിടുക്കം? കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും, താല്‍പര്യമോ കഴിവോ ഇല്ലാത്തവരാണ് ബോര്‍ഡ് തലപ്പത്തിരിക്കുന്നവരില്‍ ഭൂരിഭാഗവും.

പെന്‍ഷന്‍ ഫണ്ട്, ത്രികകഷി കരാര്‍ എന്നിവയുടെയൊക്കെ കാര്യത്തില്‍ ചര്‍ച്ചചെയ്ത് വ്യക്തത വരുത്താത പുനസംഘടനയുമായി മുന്നോട്ട് പോകാമെന്ന ധാരണ ആര്‍ക്കും വേണ്ട. പുനസംഘടനപോലെ ഗൌരവമായ കാര്യത്തില്‍ എടുത്തുചാടിയുള്ള നടപടി ഒട്ടും തന്നെ സ്വീകാര്യമല്ല. സംസ്ഥാന ഗവണ്മെന്റും വൈദ്യുതിമന്ത്രിയും ഇക്കാര്യത്തില്‍ നടത്തുന്ന ഒളിച്ചുകളിയും അവസാനിപ്പിക്കണം.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday624
mod_vvisit_counterYesterday4752
mod_vvisit_counterThis Month74558
mod_vvisit_counterLast Month107167

Online Visitors: 50
IP: 54.156.61.117
,
Time: 03 : 29 : 21