KSEBOA - KSEB Officers' Association

Monday
Oct 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ താക്കീതായി സൂചനാ സത്യാഗ്രഹങ്ങള്‍

താക്കീതായി സൂചനാ സത്യാഗ്രഹങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

MV Jayarajanവൈദ്യുതി ബോര്‍ഡ് പുനഃസംഘടനയില്‍ ത്രികക്ഷി കരാര്‍ ഉറപ്പുവരുത്തുക, തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുക പെന്‍ഷന്‍ ഫണ്ട് അപര്യാപ്തത പരിഹരിക്കുക, പെന്‍ഷന്‍ തുടര്‍ച്ചക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുക, സ്തംഭനത്തിലായ പ്രൊമോഷനുകളും നിയമനങ്ങളും പുനഃസ്ഥാപിക്കുക വൈദ്യുതി വികസനത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കേന്ദ്രങ്ങളില്‍ 2012 മെയ് 31 ന് രാവിലെ 10 മണിമുതല്‍ സൂചനാസത്യാഗ്രഹം സംഘടിപ്പിച്ചു.വനിതകള്‍ ഉള്‍പ്പടെ 1600 ഓളം ഓഫീസര്‍മാര്‍ സംസ്ഥാന വ്യാപകമായി നടന്ന സത്യാഗ്രഹത്തില്‍ പങ്കെടുത്തു.P Sreeramakrishnan
തിരുവനന്തപുരത്ത് വൈദ്യുതിഭവന് മുന്നില്‍ നടന്ന സത്യാഗ്രഹം ശ്രീ: ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി.സുരേഷ്കുമാര്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ അസിസ്റന്റ് സെക്രട്ടറി ശ്രീ. അജിത്കുമാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീ.ഗോപകുമാര്‍ ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീ. വിജയന്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍ വൈസ്പ്രസിഡന്റ് ശ്രീ.കൃഷ്ണന്‍കുട്ടി എന്നിവര്‍ സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്തു.
എറണാകുളത്ത് മുന്‍ വൈദ്യുതി മന്ത്രിയും എം.എല്‍.എ യുമായ എസ്.ശര്‍മ്മ കോഴിക്കോട് മുന്‍ എം.എല്‍.എ ആയ എം.വി.ജയരാജന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളിലെ സത്യാഗ്രഹം ഉത്ഘാടനം ചെയ്തു.

kozhikkode കോഴിക്കോട് വൈദ്യുത ഭവനു മുൻപിൽ നടത്തിയ സത്യാഗ്രഹം മുൻ കെ.എസ്.ഇ. ബോർഡ് മെമ്പർ ശ്രീ.എം.വി ജയരാജൻ ഉത്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് ശ്രീ. ജെ.സത്യരാജൻ, Kannurവൈസ് പ്രസിഡന്റ് ശ്രീ. ആര്‍ സുകു, ശ്രീ പി.വി.പ്രദീപ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ശ്രീ ഒ.പുഷ്പൻ അദ്ധ്യക്ഷനായിരുന്നു. 32 വനിതകള്‍ അടക്കം 153 പേർ ധർണ്ണയിൽ പങ്കെടുത്തു. കെ.എസ്.ഇ.ബി വര്‍ക്കേര്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീ. പി.എ.സന്ദീപ്, കെ.ജി.ഒ.എ  ജില്ലാ സെക്രട്ടറി ശ്രീ. ബേബി സുന്ദര്‍ രാജ്, ശ്രീ. ശ്രീഹരി (കേരള ഇലക്ട്രിസിറ്റി ഓഫീസേർസ് ഫെഡറേഷന്‍), ശ്രീ.എ.പി.അശോകന്‍ (കെ.എസ്.ഇ.ബി പെന്‍ഷനേര്‍സ് അസോസിയേഷന്‍) എന്നിവര്‍ സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം  ശ്രീ. സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.pv lathish ജില്ലാ സെക്രട്ടറി ശ്രീ. സി.എന്‍.ഹരിനാരായണന്‍ നന്ദി രേഖപ്പെടുത്തി.

കണ്ണൂര്‍ വൈദ്യുതി ഭവനു മുന്നില്‍ നടന്ന സത്യാഗ്രഹം കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടരിയേറ്റ് മെമ്പര്‍ ശ്രീ. സി.സുരേശന്‍ ഉത്ഘാടനം ചെയ്തു. സത്യാഗ്രഹത്തിനാധാരമായ വിഷയങ്ങള്‍ പലതും സര്‍ക്കാര്‍ സര്‍വീസിലും ബാധകമാണെന്ന് ഉത്ഘാടകന്‍ പറഞ്ഞു. പല തസ്തികകളുമ് ഒഴിഞ്ഞു കിടക്കുന്നു. അര്‍ഹിക്കുന്ന പ്രമോഷനുകള്‍ പോലും നല്‍കുന്നില്ല. പെന്‍ഷന്‍ പോലും നിഷേധിക്കാനും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. യോജിച്ച പോരാട്ടങ്ങള്‍ വഴി മാത്രമേ ഇത്ത്രം നയങ്ങളെ തിരുത്താന്‍ പറ്റൂ എന്നുമ് അദ്ദേഹം പറഞ്ഞു.
 കെ.എസ്.ഇ.ബി.ഓഫീസേർസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി മെമ്പര്‍ ശ്രീമതി . പി.ശ്രീജ അദ്ധ്യക്ഷയായിരുന്നു.kannur കെ.എസ്.ഇ.ബി.ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ.പി.വി.ലതീഷ് സത്യാഗ്രഹത്തിനിടയാക്കിയ സാഹചര്യം വിശദീകരിച്ചു. കെ.എസ്.ഇ.ബി വര്‍ക്കേര്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീ. കെ.പുരുഷോത്തമന്‍ , കെ.എസ്.ഇ.ബി പെന്‍ഷനേര്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീ. എ.പി.പ്രസാദ്, BSNLEU കണ്ണൂര്‍ എസ്.എസ്.എ സെക്രട്ടറി ശ്രീ.പി. മനോഹരന്‍, KSTA ജില്ലാ സെക്രട്ടറി ശ്രീ. ടി.പ്രകാശന്‍ , ശ്രീ. ലക്ഷ്മണന്‍ പി , കേരള ഇലക്ട്രിസിറ്റി വര്‍ക്കേര്‍സ് ഫെഡറേഷന്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിവാദ്യം ചെയ്തു. ശ്രീ. കെ. അശോകന്‍ സ്വാഗതം പറഞ്ഞു.  11 വനിതകളടക്കം 75 പേര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.
കൊല്ലം പ്രസ് ക്ലബ് മൈതാനിയില്‍ നടന്ന സത്യാഗ്രഹം ശ്രീ പി.കെ.ഗുരുദാസൻ  എം.എല്‍.എ ഉത്ഘാടനം ചെയ്തു.ധർണ്ണ കൊല്ലം  കെ.എസ്.ഇ.ബി.ഓഫീസേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ . വി.വി സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബി.ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ.എൻ. ഹരിദേവൻ സത്യാഗ്രഹത്തിനിടയാക്കിയ സാഹചര്യം വിശദീകരിച്ചു. കെ.എസ്.ഇ.ബി വര്‍ക്കേര്‍സ് അസോസിയേഷന്‍ , കെ.എസ്.ഇ.ബി പെന്‍ഷനേര്‍സ് അസോസിയേഷന്‍  കേരള ഇലക്ട്രിസിറ്റി വര്‍ക്കേര്‍സ് ഫെഡറേഷന്‍ എന്നീ സംഘടനകൾ സത്യാഗഹത്തിൽ പങ്കെടുക്കുകയും അഭിവാദ്യം ചെയ്യുകയും ഉണ്ടായി. കെ.എസ്.ഇ.ബി.ഓഫീസേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. അനൂപ് കുമാർ സ്വാഗതം പറഞ്ഞു.  25 വനിതകളടക്കം 106 പേര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

 

 

 

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2391
mod_vvisit_counterYesterday4639
mod_vvisit_counterThis Month102820
mod_vvisit_counterLast Month134230

Online Visitors: 70
IP: 54.81.210.99
,
Time: 11 : 28 : 44