KSEBOA - KSEB Officers' Association

Tuesday
Aug 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കൂടംകുളം വൈദ്യുതി നേടിയെടുക്കണം: എ കെ ബാലന്‍

കൂടംകുളം വൈദ്യുതി നേടിയെടുക്കണം: എ കെ ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanകൂടംകുളം ആണവനിലയം കമീഷന്‍ചെയ്യുമ്പോള്‍ കേരളത്തിന്റെ വിഹിതം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ കെ ബാലന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ വിഹിതമായ 276 മെഗാവാട്ട് ഒരു കാരണവശാലും നഷ്ടപ്പെടാനുള്ള അവസരം ഒരുക്കരുതെന്ന് വൈദ്യുതി, ഗതാഗതം, എക്സൈസ് വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ബാലന്‍ പറഞ്ഞു. വൈദ്യുതി കൊണ്ടുവരാന്‍ ലൈനില്ലെന്ന ന്യായം ഉയര്‍ത്തി കേരളത്തിന്റെ വിഹിതം നിഷേധിക്കാനാണ് തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ശ്രമിക്കുന്നത്.

കൂടംകുളം-കൊച്ചി ലൈനിനു ബദലായി തിരുനെല്‍വേലി-ഉദുമല്‍പേട്ട-മാടക്കത്തറ ലൈന്‍ ഉയര്‍ത്തിക്കാട്ടി എതിര്‍ന്യായങ്ങള്‍ക്ക് തടയിടാന്‍ നമുക്ക് കഴിയണം. ഒപ്പം, കൂടുംകുളം-കൊച്ചി ലൈന്‍ പ്രായോഗികമാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പത്തോളം ഭൂവുടമകള്‍മാത്രമാണ് ഇപ്പോള്‍ തടസ്സവാദവുമായി രംഗത്തുള്ളത്. ഇവരെ പിന്തിരിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണം.

വൈദ്യുതി ബോര്‍ഡിന്റെ കമ്പനിവല്‍ക്കരണം യാഥാര്‍ഥ്യമായതിനാല്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം. ബോര്‍ഡായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സേവന-വേതന വ്യവസ്ഥകളും പെന്‍ഷനും സംരക്ഷിക്കണം. ഇതിനായി ത്രികക്ഷി കരാര്‍ വേണം. ജീവനക്കാരെ വിശ്വാസത്തിലെടുത്തായിരിക്കണം നടപടി. പെന്‍ഷന്‍ഫണ്ടിന് ആവശ്യമായ തുകയ്ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കണം. 7000 കോടി രൂപയുടെ ഫണ്ടാണ് രൂപീകരിക്കേണ്ടതെന്നും ബാലന്‍ പറഞ്ഞു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday758
mod_vvisit_counterYesterday2960
mod_vvisit_counterThis Month108179
mod_vvisit_counterLast Month165538

Online Visitors: 32
IP: 54.198.235.165
,
Time: 07 : 06 : 06