KSEBOA - KSEB Officers' Association

Thursday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വെല്ലുവിളി

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വെല്ലുവിളി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Software Freedomകേരളത്തില്‍ ഇ-ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും മൈക്രോസോഫ്റ്റ്‌ എന്ന സ്ഥാപനത്തെ പങ്കാളിയാക്കാനുള്ള ശ്രമം കേരളാസര്‍ക്കാര്‍ തുടങ്ങിവെച്ചതായി പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കേരളാസര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം ഇ-ഭരണം, വിദ്യാഭ്യാസരംഗത്തെ ആധുനികവത്കരണം, ഗ്രാമീണമേഖലയിലെ വിവരസാങ്കേതിക വികസനം, എന്നിവയില്‍ മൈക്രോസോഫ്റ്റ്‌ എന്ന സ്ഥാപനത്തെ പങ്കാളിയാക്കാനുള്ളതാണെന്നു് മനസ്സിലാക്കുന്നു. ഇതു് ഐടി @ സ്കൂള്‍, അക്ഷയ, സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പദ്ധതികള്‍ എന്നിവയെ തകര്‍ത്തു് അവിടങ്ങളിലൊക്കെ കുത്തക കമ്പിനികളോടുള്ള ആശ്രിതത്വമുണ്ടാക്കിയെടുക്കും ആവര്‍ത്തിത സോഫ്റ്റ്‌വെയര്‍ ലൈസന്‍സിങ് മുഖേനെ കേരളത്തിനു് വലിയ സാമ്പത്തികനഷ്ടവുമുണ്ടാക്കും.ഇതു് കേരളീയരുടെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വിലങ്ങുതടിയാകുമെന്നതിനോടൊപ്പം തന്നെ ഭരണ, വിദ്യാഭ്യാസരംഗത്തെ സോഫ്റ്റ്‌വെയറില്‍ സാങ്കേതികപിഴവും സുരക്ഷാവീഴ്ചയുമുണ്ടാക്കും. അതിനാല്‍ ഈ നീക്കത്തില്‍ നിന്നും കേരളാസര്‍ക്കാര്‍ ഉടനടി പിന്തിരിയേണ്ടതാണു്.

 

മൈക്രോസോഫ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ വിപണനംചെയ്യുന്ന സോഫ്റ്റ്‌വെയറുകളും, അതു് മുന്നോട്ടുവെക്കുന്ന സംവിധാനങ്ങളുടേയും ഭീഷണി കേരളം വളരെ മുമ്പേ തിരിച്ചറിഞ്ഞതാണു്. പ്രവര്‍ത്തന രീതികളൊഴിച്ചു് സ്രോതസ്സും (Source code) സാങ്കേതിക വിദ്യയും വിവരങ്ങളുമൊന്നും അവര്‍ ഫലത്തില്‍ കൈമാറില്ല. സ്ഥിരമായി മൈക്രോസോഫ്റ്റിനോടു് ആശ്രിതത്വം സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും അതുവഴി കേരളത്തിന്റെ വിഭവം ചോര്‍ത്തപ്പെടുകയും ചെയ്യും. ഭാവിയില്‍ നിര്‍ബന്ധമായും അടിച്ചേല്‍പ്പിക്കപ്പെടാന്‍ പോകുന്ന പതിപ്പു് പുതുക്കലിനും മറ്റും ആവശ്യമായി വരുന്ന ചെലവു് വേറെ വേണ്ടി വരും. വിവരസുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക സോഫ്റ്റു് വെയറുകളും ശൃംഖലാ സുരക്ഷയ്ക്കാവശ്യമായ പ്രത്യേക സംവിധാനങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ ചെലവും ഭാവിയില്‍ വര്‍ദ്ധിപ്പിക്കും.

അതിനാലാണു്, 2007-ലെ കേരളാ സര്‍ക്കാറിന്റെ വിവരസാങ്കേതികനയം സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്നതു്. സാദ്ധ്യമായ കാര്യങ്ങള്‍ക്കൊക്കെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെ ഉപയോഗിക്കണമെന്നു്, ആ നയത്തില്‍ വളരെ വ്യക്തമായി തന്നെ പറയുന്നു. അതിന്റെ തുടര്‍ച്ചയായി പല ഭരണവകുപ്പുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവരുന്നു. ലോകത്തില്‍ നിന്നാകെ പ്രശംസപിടിച്ചുപറ്റിയതാണു്, കേരളത്തിലെ ഐടി @ സ്കൂള്‍ പദ്ധതി. കേരളത്തിലെ വിദ്യാര്‍ത്ഥി-അദ്ധ്യാപക സമൂഹത്തെ ശാക്തീകരിക്കുന്നതില്‍ പ്രസ്തുത പദ്ധതി നിര്‍ണ്ണായക സേവനമാണു് നല്‍കുന്നതു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷഅഠിതമാണെന്നതാണു്, ഐടി @ സ്കൂള്‍ പദ്ധതിയുടെ പ്രധാന ഗുണം. ഇതിലൂടെയൊക്കെ ലോകത്തിലെ തന്നെ ഒരു പ്രധാന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കേന്ദ്രമായി കേരളം മാറിയിട്ടുണ്ടു്. കേരളത്തിലെ വിവരസാങ്കേതികരംഗത്തെ സ്ഥാപനങ്ങളും, തൊഴിലാളികളും സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ നല്ല സാങ്കേതിക മേന്‍മ കൈവരിച്ചിട്ടുണ്ടു്. ഇതു് കേരളത്തിലെ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനു് വളരെ സഹായമായി വര്‍ത്തിക്കുന്ന ഒരു ഘടകമാണു്. കേരളത്തില്‍ തന്നെ ലഭ്യമായ സാങ്കേതിക കഴിവും, സ്വതന്ത്ര സോഫ്റ്റുവെയറും ഉപയോഗിക്കാന്‍ തയ്യാറായാല്‍ ബഹുരാഷ്ട്ര കുത്തകകളിലുള്ള സ്ഥായിയായ ആശ്രിതത്വം ഒഴിവാക്കാം എന്നു് ഇതിലൂടെ കേരളം തെളിയിച്ചതാണു്.

കേരളത്തിലെ ആരോഗ്യകരമായ വിവരസാങ്കേതികത്തെ തകര്‍ക്കുന്ന കേരളാ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം കേരള ജനതയോടു് ആഹ്വാനംചെയ്യുന്നു.

ജനറല്‍ സെക്രട്ടറി
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3261
mod_vvisit_counterYesterday4928
mod_vvisit_counterThis Month117477
mod_vvisit_counterLast Month152890

Online Visitors: 78
IP: 54.145.118.24
,
Time: 16 : 00 : 46