KSEBOA - KSEB Officers' Association

Wednesday
Jun 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Madhav Gadgilപ്രൊഫസര്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിനുള്ള വിദഗ്ധ പാനല്‍ (വെസ്റ്റേണ്‍ ഘാട്ട് എക്സ്പേര്‍ട്ട് എക്കോളജി പാനല്‍) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് ഇതിനകം പുറത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ വൈദ്യുതി വികസനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.  2010ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ശ്രീ ജയറാം രമേഷ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ പരിസ്ഥിതി അനുമതി സംബന്ധിച്ച് പഠിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. അതിരപ്പിള്ളി പദ്ധതിയെ നിരന്തരം എതിര്‍ത്തുകൊണ്ടിരുന്ന ഡോ. വിജയനായിരുന്നു ഈ പാനലില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി എന്നതിനാല്‍ റിപ്പോര്‍ട്ടിന്റെ സ്വഭാവം എന്താകുമെന്നത് അന്നുതന്നെ വ്യക്തമായിരുന്നു. തുടര്‍ന്ന്, അതിരപ്പിള്ളിയെ കുറിച്ച് പഠിക്കാന്‍ പദ്ധതിക്കെതിരെ നിരന്തരമായി സമരം നടത്തിവന്നിരുന്ന ചാലക്കുടി പുഴ സംരക്ഷണസമിതി പ്രവര്‍ത്തകയായ ഡോ. ലതയെ ചുമതലപ്പെടുത്തുക കൂടി ചെയ്തതോടെ ഗൂഢാലോചനയുടെ ചിത്രം പൂര്‍ണ്ണമായി. അതുകൊണ്ടുതന്നെ സമിതിയുടെ റിപ്പോര്‍ട്ട് പദ്ധതിക്കെതിരായതില്‍ അത്ഭുതവുമില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട് കേവലം അതിരപ്പിള്ളിയെ മാത്രം ബാധിക്കുന്ന ഒന്നല്ല. അതിനപ്പുറം ഗുരുതരമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ട്. അവയെല്ലാം ഈ കുറിപ്പിന്റെ പരിമിതിയില്‍ പരിശോധിച്ചുപോകാനാകില്ല. എങ്കിലും ചില കാര്യങ്ങള്‍ സംഘനാംഗങ്ങളുടെ ശ്രദ്ധതിയില്‍പ്പെടുത്തേണ്ടതുണ്ടെന്നു തോന്നുന്നു.

കേരളത്തിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളേയും ഈ റിപ്പോര്‍ട്ട് ഗുരുതരമായി ബാധിക്കും. സംസ്ഥാനത്തെ 63താലൂക്കുകളില്‍ 42 താലൂക്കുകളും പരിസ്ഥിതിലോലമേഖലയില്‍ പെടുമെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ തന്നെ 14 താലൂക്കുകളെ അതീവ ലോലം എന്ന നിലയില്‍ സോണ്‍ ഒന്നില്‍ ആണ് പെടുത്തിയിട്ടുള്ളത്. ഇടുക്കി ജില്ല പൂര്‍ണ്ണമായും സോണ്‍ ഒന്നിലാണ്. മൊത്തത്തില്‍ 10മെഗാവാട്ടില്‍ കൂടിയ ഒരു ജലവൈദ്യുതി പദ്ധതിപോലും ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. അതായത് അതിരപ്പിള്ളി മാത്രമല്ല പൂയംകുട്ടി, പാത്രക്കടവ് എന്നിങ്ങനെയുള്ള ഒരു പദ്ധതിയെപറ്റിയും ഇനി ചിന്തിക്കേണ്ടതില്ല എന്നു സാരം. ആനക്കയം, മാങ്കുളം, ചിന്നാര്‍, തോട്ടിയാര്‍ എന്നിങ്ങനെ വലുതും ചെറുതുമായ പദ്ധതികളെല്ലാം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ നടപ്പാക്കാനാകാതെ വരും. 50 വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാഡാമുകളും ഡീ കമ്മീഷന്‍ ചെയ്യണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇടുക്കിയും, മൂഴിയാറുമടക്കം നമ്മുടെ ജലവൈദ്യുതി പദ്ധതികളെയെല്ലാം ഗുരുതരമായി ബാധിക്കുന്ന നിര്‍ദ്ദേശമാണിത്.

ജല വൈദ്യുതി പദ്ധതികളെ മാത്രമല്ല റിപ്പോര്‍ട്ട് ലക്ഷ്യം വെക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കും സോണ്‍ ഒന്നിലാണെന്നത് ചീമേനി താപവൈദ്യുതി പദ്ധതിയെയാണ് ബാധിക്കുക. സോണ്‍ ഒന്നില്‍പ്പെട്ട പ്രദേശങ്ങളില്‍ അക്ഷയ ഊര്‍ജ്ജമായ കാറ്റാടി നിലയങ്ങള്‍ പോലും അനുവദിക്കാനാകില്ല എന്ന സമീപനമാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ കാറ്റാടി നിലയങ്ങള്‍ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളായ രാമക്കല്‍മേട്, അട്ടപ്പാടി പ്രദേശങ്ങളൊക്കെ സോണ്‍ ഒന്നില്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അത്തരം സാദ്ധ്യതകളും നിഷേധിക്കപ്പെടുകയാണ്. റിവര്‍ ഡൈവേര്‍ഷന്‍ പദ്ധതികള്‍ ഉടനടി നിര്‍ത്തി വെക്കണം എന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പാക്കിയാല്‍ ഇടുക്കിയടക്കമുള്ള നിലയങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണമെന്നാണ് വരുക.

മലയോര ഹൈവേ, ശബരി പാത എന്നിങ്ങനെ ഗാഡ്ഗില്‍ കമ്മിറ്റി ബാധിക്കുന്ന വികസന പ്രശ്നങ്ങള്‍ നിരവധിയാണ്. ഒരിലപോലും നുള്ളരുത്, ഒരു ചില്ലപോലും വെട്ടരുത് എന്ന നിലയിലുള്ള പരിസ്ഥിതി മൌലീകവാദം എത്രത്തോളം ആപത്താണ് സമൂഹ്യ വികസനത്തിനുണ്ടാക്കുക എന്നതിന് നല്ലൊരുദാഹരണമാണ് ഈ റിപ്പോര്‍ട്ട്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒന്നിച്ചുകൊണ്ടുപോകുക എന്ന എക്കോ മാനേജ്മെന്റ് സമീപനത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന സമീപനമാണ് റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്. കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പശ്ചിമഘട്ട പര്‍വത നിരകളുടെ സാന്നിദ്ധ്യമുണ്ട്. ഈ സംസ്ഥാനങ്ങളെയെല്ലാം ഈ റിപ്പോര്‍ട്ട് ഗുരുതരമായി ബാധിക്കുന്നുമുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ സമീപനങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ഈ ആറു സംസ്ഥാനങ്ങളുടെയും സര്‍ക്കാരുകള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ റിപ്പോര്‍ട്ട് അംഗീകരിക്കരുത് എന്ന കേവലമായ ആവശ്യമൊന്നുകൊണ്ടു മാത്രം റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന മൌലികവാദ സമീപനങ്ങളെ ചെറുക്കാനാകില്ല. അതിലെ ഓരോ വാദത്തേയും കൃത്യമായി വിശകലനം ചെയ്യുകയും ശാസ്ത്രീയമായ പഠനങ്ങളുടെ പിന്തുണയോടെ ശരിയായ മറുവാദങ്ങള്‍ രൂപപ്പെടുത്തുകയും വേണം. ഇതില്‍ നമുക്കും വലിയ ചുമതലകളുണ്ട്.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday117
mod_vvisit_counterYesterday5034
mod_vvisit_counterThis Month89641
mod_vvisit_counterLast Month141147

Online Visitors: 74
IP: 54.224.235.183
,
Time: 00 : 33 : 38