KSEBOA - KSEB Officers' Association

Wednesday
Mar 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മഴകുറഞ്ഞു, ഉണ്ടായിരുന്നത് ഒഴുക്കിവിറ്റു; കേരളം ഇരുട്ടിലേക്ക്

മഴകുറഞ്ഞു, ഉണ്ടായിരുന്നത് ഒഴുക്കിവിറ്റു; കേരളം ഇരുട്ടിലേക്ക്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Crisisമഴയുടെ അസാധാരണമായ കുറവും ഉണ്ടായിരുന്ന വെള്ളം ധൂര്‍ത്തടിച്ചതുംവഴി കേരളം ഇരുട്ട് ഭീഷണിയില്‍. മഴ കനത്തില്ലെങ്കില്‍ സെപ്തംബര്‍ അവസാനത്തോടെ ഇടുക്കിപദ്ധതിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കും. സംസ്ഥാനത്തെ ഉല്‍പ്പാദനത്തിന്റെ 66 ശതമാനവും ഇടുക്കി പദ്ധതിയില്‍ നിന്നാണ്. ഇടുക്കിയില്‍ കഷ്ടിച്ച് 40 ദിവസത്തേക്കുള്ള വെള്ളമേയുള്ളൂ. സംഭരണശേഷിയുടെ വെറും 15 ശതമാനം. ഏറ്റവും കുറഞ്ഞ ജലനിരപ്പായ 2308.62 അടിയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേസമയം 2342.78 അടിയായിരുന്നു. 34 അടിയുടെ കുറവുണ്ട്.

 ജലനിരപ്പ് 2280 അടിയിലേക്ക് താഴ്ന്നാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഏതാണ്ട് എട്ടു ദശലക്ഷം യൂണിറ്റ് അധികം ഉല്‍പ്പാദിപ്പിച്ച് വിറ്റു കാശാക്കി. സംസ്ഥാനത്തിനു ആവശ്യമുണ്ടായിരുന്നത് നാലു ദശലക്ഷം യൂണിറ്റായിരുന്നു. ദിവസേന ഉല്‍പ്പാദിപ്പിച്ചത് 12 ലക്ഷം യൂണിറ്റു വരെയും. അതായത് അധികഉല്‍പ്പാദനം എട്ടു ദശലക്ഷം യൂണിറ്റ്. ഇതുവഴി ഒഴുക്കിവിട്ടത് 540 അടി വെള്ളമാണെന്നാണ് ഔദ്യോഗിക കണക്ക്. അതായത് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കു ഈ ദുര്‍നടപടിയും വലിയതോതില്‍ കാരണമായിട്ടുണ്ടെന്നു വ്യക്തം. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആ വെള്ളം സംഭരിച്ചു തടഞ്ഞു നിര്‍ത്താന്‍ ഇടുക്കി അണക്കെട്ട് ഒഴിച്ചിടാന്‍ വേണ്ടിയാണ് അമിതോല്‍പ്പാദനം നടത്തിയെന്നാണ് സര്‍ക്കാര്‍ വാദം. വെള്ളം സംഭരിച്ചിട്ടാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഭീഷണിയാകുമെന്ന് പ്രചരിപ്പിച്ചത് മന്ത്രി പി ജെ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു. ഇതിന്റെ മറവില്‍ വൈദ്യുതി വില്‍പ്പനയായിരുന്നു ലക്ഷ്യം എന്നു വ്യക്തം.

വര്‍ഷകാലത്ത് ചെറുപദ്ധതികളില്‍ പരമാവധി ഉല്‍പ്പാദനം നടത്തുകയും വേനല്‍ക്കാല ഉപയോഗത്തിന് ഇടുക്കിയിലെ വെള്ളം സൂക്ഷിക്കുകയുമായിരുന്നു പതിവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37.8 സെന്റീമീറ്റര്‍ മഴയുടെ കുറവാണ് ഇടുക്കിയിലും പദ്ധതി പ്രദേശങ്ങളിലും ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഇടുക്കി മേഖലയില്‍ 111.2 സെ.മീ. മഴ ലഭിച്ചപ്പോള്‍ ഇത്തവണ 75 സെ.മീ. ആണ് ലഭിച്ചത്. ജൂണ്‍ അവസാനമാകുമ്പോള്‍ 60 സെന്റിമീറ്റര്‍ ശരാശരി മഴ ഇടുക്കിയില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍, ലഭിച്ചത് 35 സെന്റിമീറ്ററും. ഒരു വര്‍ഷം ആകെ ലഭിക്കേണ്ട 75 ശതമാനം മഴയുടെയും നാളുകള്‍ പിന്നിട്ടിരിക്കുകയാണ്. മൂലമറ്റം പദ്ധതിയിലും ഇനി 40 ദിവസത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂ. 780 മെഗാവാട്ട് പരമാവധി ഉല്‍പ്പാദന ശേഷിയുള്ള ആറ് ജനറേറ്ററാണ് ഇവിടെയുള്ളത്. വാര്‍ഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല.

ജില്ലയിലെ മറ്റു ചെറുകിട ഡാമുകളും വറ്റി. വെള്ളം താഴ്ന്നതിനെ തുടര്‍ന്ന് മാട്ടുപ്പെട്ടിയില്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. ആകെ 54 അടി വെള്ളമാണ് മാട്ടുപ്പെട്ടിയിലുള്ളത്. പന്നിയാര്‍, നേര്യമംഗലം, ലോവര്‍പെരിയാര്‍ പദ്ധതികളില്‍ ഉല്‍പ്പാദനം പീക്ക് അവറില്‍ മാത്രമാക്കി. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. 114.1 അടിയാണ് തിങ്കളാഴ്ച വരെയുള്ളത്. ഇവിടെ 136 അടി കടന്നാല്‍ മാത്രമെ അധികജലം സ്പില്‍വേയിലൂടെ ഇടുക്കി സംഭരണിയിലേക്ക് ഒഴുകൂ. എന്നാല്‍, മഴ കാര്യമായി പെയ്യാത്തതിനാല്‍ ആ പ്രതീക്ഷയും വേണ്ട. മുല്ലപ്പെരിയാറിന്റെ പേരില്‍ സംഭരണിയിലെ ജലം തീര്‍ത്തശേഷം കൂടിയ വിലയ്ക്ക് വേനലില്‍ വൈദ്യുതി വാങ്ങാന്‍ ഉന്നതതലനീക്കം ഉണ്ടായതായി ആക്ഷേപമുണ്ട്.

Source- Deshabhimani

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2098
mod_vvisit_counterYesterday3671
mod_vvisit_counterThis Month130911
mod_vvisit_counterLast Month108586

Online Visitors: 64
IP: 54.158.99.141
,
Time: 12 : 42 : 00