KSEBOA - KSEB Officers' Association

Thursday
Apr 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി നിയന്ത്രണവും പവര്‍കട്ടും വരുന്നു

വൈദ്യുതി നിയന്ത്രണവും പവര്‍കട്ടും വരുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Restrictionവൈദ്യുതി നിരക്ക് കൂട്ടിയതിനു പിന്നാലെ ഇരുട്ടടിയായി വൈദ്യുതി നിയന്ത്രണവും പവര്‍കട്ടും വരുന്നു. വൈദ്യുതി നില അതീവ പരുങ്ങലിലായ സാഹചര്യത്തില്‍, പവര്‍കട്ട് ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷനെ അടുത്തയാഴ്ച വൈദ്യുതി ബോര്‍ഡ് സമീപിച്ചേക്കും. അതേസമയം, നിരക്കുവര്‍ധനയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പവര്‍കട്ട് നീട്ടിവയ്ക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കാനും സാധ്യതയുണ്ട്.

 ജലസംഭരണികളില്‍ 82.4 കോടി യൂണിറ്റിനുള്ള വെള്ളം മാത്രം ശേഷിച്ചിരിക്കെ, പവര്‍കട്ടും വൈദ്യുതി നിയന്ത്രണവും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ വിചാരിച്ചാലും സാധിക്കില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 216.1 കോടി യൂണിറ്റിന്റെ വെള്ളം സംഭരണികളില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം പ്രതിദിനം ആറു കോടി യൂണിറ്റിന്റെ നീരൊഴുക്ക് ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നതു 2.8 കോടി യൂണിറ്റിന്റെ വെള്ളം മാത്രമാണ്. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേന്ദ്ര വിഹിതം 2.7 കോടി യൂണിറ്റില്‍ നിന്നു 2.2 കോടി യൂണിറ്റായി കുറഞ്ഞതും തിരിച്ചടിയായി. നിരക്ക് കൂട്ടി പ്രഖ്യാപനം വന്നിട്ടും ജനങ്ങള്‍ വൈദ്യുതോപയോഗം കുറയ്ക്കുന്നില്ല. നിരക്ക് കൂട്ടിയ ദിവസം ഉപയോഗം 5.56 കോടി യൂണിറ്റായിരുന്നു. ഈ സാഹചര്യത്തില്‍ ജലവൈദ്യുത നിലയങ്ങളിലെ ഉല്‍പാദനം 1.6 കോടി യൂണിറ്റായി വര്‍ധിപ്പിക്കേണ്ടിവന്നു. യൂണിറ്റിന് 9.76 രൂപയ്ക്കു കായംകുളം വൈദ്യുതിയും ഏഴു രൂപയ്ക്കു പവര്‍ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതിയും എടുത്താണു സംസ്ഥാനത്തെ വൈദ്യുതി വിതരണം നിര്‍വഹിച്ചത്.

ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. പത്തുവര്‍ഷംമുമ്പ് ഇത് 60 ശതമാനമായിരുന്നു. 65 ശതമാനം വൈദ്യുതി പുറമെനിന്ന് വാങ്ങുന്നത് നിരക്ക് കുതിക്കാന്‍ ഇടയാക്കുന്നു. പുതിയ പദ്ധതികളില്ലാത്തതിനാല്‍ വൈദ്യുതി വാങ്ങല്‍ ഇനിയും കൂട്ടേണ്ടിവരും. എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഇപ്പോഴത്തെ നിരക്ക് വര്‍ധനയ്ക്ക് 2013 മാര്‍ച്ച് 31 വരെ കാലാവധി നിശ്ചയിച്ചത് ഇതിന് കേരളം വഴങ്ങിയെന്നതിന്റെ സൂചനയാണ്. ഇനിയുള്ള വര്‍ധന ഇതിലും രൂക്ഷമാകുമെന്നും ഉറപ്പാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും വ്യവസായമേഖലയുടെ തകര്‍ച്ചയ്ക്കും ഇതിടയാക്കും.

പത്തുവര്‍ഷത്തെ ആവശ്യകത കണക്കാക്കി 3000-4000 മെഗാവാട്ടിന്റെ പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. കാറ്റില്‍നിന്നുള്ള 33 മെഗാവാട്ട് അടക്കം 96 മെഗാവാട്ടിന്റെ പദ്ധതികള്‍ കമീഷന്‍ചെയ്യാനും എല്‍ഡിഎഫ് ഭരണത്തില്‍ കഴിഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 26.6 മെഗാവാട്ടുമാത്രം ഉല്‍പ്പാദിപ്പിച്ച സ്ഥാനത്താണിത്. 730 മെഗാവാട്ടിന്റെ മുപ്പതോളം പദ്ധതിക്ക് തുടക്കമിടാനും എല്‍ഡിഎഫിനു കഴിഞ്ഞിരുന്നു. എന്നാല്‍, അവയെല്ലാം ഉപേക്ഷിച്ചമട്ടാണ്.

വന്‍കിട പദ്ധതികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒഡിഷയില്‍ കല്‍ക്കരിപ്പാടത്തിന് അനുമതി നേടിയെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി മുടങ്ങി. കല്‍ക്കരിയില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന് ശരാശരി മൂന്നുരൂപമാത്രമാണ് ചെലവു വരിക. അതിരപ്പിള്ളി (163 മെഗാവാട്ട്), പൂയംകുട്ടി (240 മെഗാവാട്ട്), പാത്രക്കടവ് (70 മെഗാവാട്ട്) ജലവൈദ്യുതപദ്ധതികള്‍ പരിസ്ഥിതി പ്രശ്നത്തിലും കുരുങ്ങി. നാഫ്ത വിലവര്‍ധനയെത്തുടര്‍ന്ന് കായംകുളം അടക്കമുള്ള താപനിലയങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനത്തിന് ഇപ്പോഴത്തെ ചെലവ് 9.48 രൂപയാണ്. നാഫ്തയുടെ വില കുത്തനെ വര്‍ധിച്ചപ്പോള്‍ പ്രകൃതിവാതക പദ്ധതികളിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. കായംകുളം എക്സ്പാന്‍ഷന്‍ (1050 മെഗാവാട്ട്), കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്റ് (1050 മെഗാവാട്ട്), ചീമേനി (1200 മെഗാവാട്ട്) എന്നീ പ്രകൃതിവാതക വൈദ്യുതപദ്ധതികളില്‍നിന്ന് 24,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, പ്രകൃതിവാതകത്തിന്റെ വില വര്‍ധിച്ചത് തിരിച്ചടിയായി. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതി വാതകം ന്യായവിലയ്ക്ക് വിതരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. ഇപ്പോഴത്തെ നിരക്കനുസരിച്ച് പ്രകൃതിവാതക വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ യൂണിറ്റിന് എട്ടുമുതല്‍ ഒമ്പതുരൂപവരെ ചെലവുവരും. താപനിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാനുള്ള പദ്ധതികളും ഇതോടെ മുടങ്ങി.

കൂടംകുളം ആണവനിലയത്തില്‍നിന്ന് ലൈന്‍ വലിക്കാനുള്ള പദ്ധതികളും ചിലരുടെ എതിര്‍പ്പിനാല്‍ മുടങ്ങി. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മൂന്നുരൂപ നിരക്കില്‍ കൂടംകുളത്തുനിന്ന് വൈദ്യുതി ലഭിക്കാനുള്ള സാധ്യതയാണ് അടയുന്നത്. വൈദ്യുതിവിലയും വിതരണച്ചെലവും ഉള്‍പ്പെടെ യൂണിറ്റിന് 4.64 രൂപ ഇപ്പോള്‍ ചെലവാകുന്നുണ്ടെന്നാണ് റെഗുലേറ്ററി കമീഷന്‍ ചൂണ്ടിക്കാട്ടുന്നത്. അതിന്റെ 95 ശതമാനം മാത്രമേ നിരക്കു വര്‍ധനവഴി ഈടാക്കുന്നുള്ളൂവെന്നും കമീഷന്‍ പറയുന്നു.

വൈദ്യുതി ബോര്‍ഡ് നല്‍കിയ താരിഫ് പെറ്റീഷന്‍ അനുസരിച്ചാണു റഗുലേറ്ററി കമ്മിഷന്‍ നിരക്ക് കൂട്ടിയത് എന്നിരിക്കെ അതിനെ തള്ളിപ്പറയാന്‍ സര്‍ക്കാരിനു ധാര്‍മികമായി സാധിക്കില്ല. വൈദ്യുതി ബോര്‍ഡ് ഇല്ലാതായതോടെ ഇപ്പോഴത്തെ ബോര്‍ഡ് സര്‍ക്കാര്‍ വകുപ്പായി പ്രവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരക്കുവര്‍ധന സര്‍ക്കാരിനു തള്ളാനോ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനോ സാധിക്കില്ല. നിരക്കുവര്‍ധനയ്ക്കെതിരെ ഉപയോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഹൈക്കോടതിയെയോ അപ്ലറ്റ് ട്രൈബ്യൂണലിനെയോ സമീപിക്കാം. എന്നാല്‍ അപ്ലറ്റ് ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണു നിരക്ക് വര്‍ധിപ്പിച്ചത് എന്നിരിക്കെ അപ്പീല്‍ നല്‍കുന്നതുകൊണ്ട് എത്രത്തോളം പ്രയോജനം ഉണ്ടാകുമെന്നു സംശയമാണ്.

ഇപ്പോഴത്തെ നിരക്കുവര്‍ധനയ്ക്കു ശേഷവും തമിഴ്നാട്, കര്‍ണാടക,ആന്ധ്ര എന്നിവിടങ്ങളിലെക്കാള്‍ കേരളത്തിലാണു നിരക്ക് കുറവെന്നു വൈദ്യുതി ബോര്‍ഡും റഗുലേറ്ററി കമ്മിഷനും ചൂണ്ടിക്കാട്ടുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം ഗവണ്മെന്റ് വൻതോതിൽ സബ്സിഡിയും നൽകുന്നുണ്ട്.  നിരക്കുവര്‍ധന അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. സബ്സിഡി തുക മുന്‍കൂര്‍ നല്‍കിയാല്‍ മാത്രമേ നിരക്കുവര്‍ധന ഒഴിവാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ തയാറാവൂ.

നിയമസഭാ സമ്മേളനം കഴിയുന്നതുവരെ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവ് വൈകിപ്പിച്ചുവെന്ന ആക്ഷേപം ശരിയല്ലെന്നും ഹൈക്കോടതിയില്‍ കേസ് ഉണ്ടായിരുന്നതാണ് ഉത്തരവ് വൈകാന്‍ കാരണമെന്നും റഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു. നിരക്കുവര്‍ധനയ്ക്കു ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന്റെ പിറ്റേന്നാണ് ഉത്തരവ് ഇറക്കിയത്.

Source- malayala Manorama, deshabhimani

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4076
mod_vvisit_counterYesterday4572
mod_vvisit_counterThis Month137062
mod_vvisit_counterLast Month142377

Online Visitors: 86
IP: 54.198.245.233
,
Time: 20 : 29 : 13