KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
power shortageഉത്തരേന്ത്യയിലെ വൈദ്യുതി പ്രസരണ ശൃംഖലയിലുണ്ടായ തകരാറിനെത്തുടര്‍ന്ന് കേരളത്തിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ്ങാണ് തല്‍ക്കാലം ഏര്‍പ്പെടുത്തിയത്. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ബുധനാഴ്ചയും ഇതു തുടരും. ഇതിനിടെ, കാലവര്‍ഷക്കുറവും വൈദ്യുതി ആസൂത്രണത്തിലെ പാളിച്ചയും മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്താന്‍ ധാരണയായി. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ചേക്കും.

 പ്രസരണ ഗ്രിഡിലെ തകരാര്‍ കാരണം കേരളത്തിനുകിട്ടേണ്ട 650 മെഗാവാട്ട് വൈദ്യുതിയാണ് ചൊവ്വാഴ്ച മുടങ്ങിയത്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച ഉച്ചമുതല്‍ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരുന്നു. പലയിടത്തും ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങി. പരമാവധി ഉപയോഗ സമയത്ത് കേരളത്തിനാകെ ആവശ്യമുള്ളത് 3300 മെഗാവാട്ട് വൈദ്യുതിയാണ്. ഇതില്‍ 1000 മെഗാവാട്ടോളം കേന്ദ്രപൂളില്‍ നിന്നാണ് കിട്ടിക്കൊണ്ടിരുന്നത്. ഇതില്‍ കിഴക്കന്‍ ഗ്രിഡില്‍ നിന്ന് കേരളത്തിന് കിട്ടിക്കൊണ്ടിരുന്ന 100 മെഗാവാട്ട് തിങ്കളാഴ്ച തന്നെ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രാപ്രദേശിനു മറിച്ചുകൊടുത്തു. കേരളത്തേക്കാള്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് ആന്ധ്രയിലെന്ന ന്യായം ചൂണ്ടിക്കാണിച്ചാണ് കേരളത്തിനു കിട്ടേണ്ട വിഹിതത്തിന്റെ ഒരു ഭാഗം ആന്ധ്രയ്ക്ക് നല്‍കിയത്. ഉത്തരേന്ത്യന്‍ പ്രസരണ ഗ്രിഡ് തകര്‍ന്നതു കാരണം ചൊവ്വാഴ്ച ഒറ്റയടിയ്ക്ക് 650 മെഗാവാട്ട് വൈദ്യുതി കേരളത്തില്‍ നിന്ന് മറ്റുസംസ്ഥാനങ്ങളിലേയ്ക്ക് മാറ്റി. കിഴക്കന്‍ ഗ്രിഡില്‍ നിന്ന് കിട്ടേണ്ട വിഹിതത്തിന് പുറമെ താല്‍ച്ചര്‍ കോളാര്‍ ലൈനില്‍ നിന്നുള്ള 420 മെഗാവാട്ടാണ് കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുവിട്ടത്. ഇതോടെ അപ്രതീക്ഷിതമായി വന്‍ പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി അഭിമുഖീകരിച്ചത്. സംസ്ഥാനത്ത് മഴയുടെ കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുന്നതു കാരണം ജലവൈദ്യുതി ഉത്പാദനം കൂട്ടാനും കഴിയാത്ത സ്ഥിതിയില്‍ ലോഡ് ഷെഡ്ഡിങ് അല്ലാതെ വേറെ നിവൃത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

താല്‍ച്ചര്‍ കോളാര്‍ ലൈനിലെ പ്രശ്‌നങ്ങള്‍ ബുധനാഴ്ച രാവിലെ പരിഹരിക്കപ്പെട്ടാല്‍ വൈകീട്ടോടെ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന കാര്യം സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം പെട്ടെന്നുണ്ടായിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംസ്ഥാനം കുറേ മാസമായി നേരിടുന്ന വൈദ്യുതി പ്രതിസന്ധി ബുധാഴ്ചത്തെ മന്ത്രിസഭായോഗം ചര്‍ച്ചചെയ്യുമെന്നും ആര്യാടന്‍ പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയുടെ കാര്യവും വൈദ്യുതി നിരക്കിന്റെ കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Source- Mathrubhumi, Manorama, Deshabhimani

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3445
mod_vvisit_counterYesterday4270
mod_vvisit_counterThis Month75493
mod_vvisit_counterLast Month134230

Online Visitors: 54
IP: 54.224.197.251
,
Time: 18 : 27 : 16