KSEBOA - KSEB Officers' Association

Thursday
Nov 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സ്മാര്‍ട്ടാകുന്ന ഊര്‍ജ മേഖല

സ്മാര്‍ട്ടാകുന്ന ഊര്‍ജ മേഖല

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Smart Gridആശയ വിനിമയങ്ങള്‍ സാദ്ധ്യമാകുകയും അതിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനനിരതമാകുകയും ചെയ്യുന്ന ഡിജിറ്റല്‍ വല്‍ക്കരിക്കപ്പെട്ട ഒരു ഇന്റലിജന്റ് ഇലക്ട്രിക്കല്‍ ഗ്രിഡ് ആണ് സ്മാര്‍ട്ട് ഗ്രിഡ്. ഇത് ഉത്പാദകന്റേയും ഉപഭോക്താവിന്റേയും ആവശ്യങ്ങളേയും സ്വഭാവങ്ങളേയും തിരിച്ചറിഞ്ഞ് തുടര്‍ച്ചയായ മാനുഷിക ഇടപെടലുകളുടെ അവശ്യകത ഒഴിവാക്കി എനര്‍ജി സിസ്റത്തിന്റെ കാര്യക്ഷമതയും വിശ്വാസൃതയും നിലനില്‍പ്പും വര്‍ദ്ധിപ്പിക്കുന്നു. പവര്‍ഹൌസ് മുതല്‍ എനര്‍ജിമീറ്റര്‍ വരെയുള്ള ഒരു യൂട്ടിലിറ്റിയുടെ മുഴുവന്‍ ഭാഗങ്ങളുടേയും ഓട്ടമേഷനില്‍ തുടങ്ങി ഉപഭോക്താവിന്റെ പക്കലുള്ള ഇന്റര്‍നെറ്റ് എനേബിള്‍ഡ് ഡിവൈസുകള്‍ വരെ വ്യാപിക്കുന്നതാണ് ഇതിന്റെ വ്യവഹാരമേഖല.

ഈ രംഗത്ത് ഒരു ഇലക്ട്രിക്കല്‍ യൂട്ടിലിറ്റിയുടെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ സ്ട്രോങ്ങ്ഗ്രിഡ്, ഡിജിറ്റല്‍ ലെയര്‍, ബിസിനസ്സ് പ്രോസസ് ട്രാന്‍സ്ഫോര്‍മേഷന്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ഇതില്‍ ഒന്നാമത്തേത് അടിസ്ഥാന സൌകര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ സൂചിപ്പിക്കുമ്പോള്‍ രണ്ടാമത്തേതിനെ സ്മാര്‍ട്ട് ഗ്രിഡിന്റെ ചേതനയായി കണക്കാക്കാം. മൂന്നാമത്തേത് ഇതിലേക്കുള്ള പരിണാമപ്രക്രിയയുടെ അര്‍ഥശാസ്ത്രത്തേയാണ് പ്രതിപാദിക്കുന്നത്.
സ്മാര്‍ട്ട്ഗ്രിഡ് നിലവിലുള്ള ഉത്പാദക-ഉപഭോക്തൃ സങ്കല്‍പ്പങ്ങളെ കീഴ്മേല്‍ മാറ്റിമറിക്കുന്നു. ഊര്‍ജ്ജത്തിന്റെ ഒരു ദിശയിലേക്കുള്ള പ്രയാണം എന്ന സങ്കല്‍പ്പം തന്നെ തിരുത്തിയെഴുതപ്പെടുന്നു. നെറ്റില്‍ അഥവാ ഗ്രിഡില്‍ ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഓരോ യൂണിറ്റുകളും അവരുടെ താത്പര്യമനുസരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നു. വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും സൌരോര്‍ജ്ജം, കാറ്റ്, ബയോഗ്യാസ് തുടങ്ങിയ പാരമ്പര്യേതര സ്രോതസ്സുകളേയോ പാരമ്പര്യ സ്രോതസ്സുകളെ തന്നെയോ അവരുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ബാക്കിവരുന്ന വൈ ദ്യുതി ഗ്രിഡിലൂടെ വില്‍ക്കുകയോ പോരാതെ വരുന്നത് വാങ്ങുകയോ ഒക്കെചെയ്യുന്ന ഒരു തുറന്ന എനര്‍ജി മാര്‍ക്കറ്റെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

ഒരു യൂട്ടിലിറ്റിയെ സംബന്ധിച്ച് പ്രസരണ-വിതരണ വിഭാഗങ്ങളിലെ നവീകരണമാണ് പ്രധാന വെല്ലുവിളിയും ആദ്യ ചുവട് വയ്പും. എനര്‍ജി സിസ്റത്തിലെ റ്റൈം ഓഫ് ഡേ (റ്റി.ഓ.ഡി) പ്രൈസിംഗ് സമ്പ്രദായം എന്‍ഡ് ഉപഭോക്താവിലെത്തിക്കുന്ന താരിഫ് മാതൃക ഏര്‍പ്പെടുത്തുക എന്നതാണ് മറ്റൊരു നാഴികകല്ല്. വൈദ്യുതിക്ക് വിലകൂടിയ പീക്ക് സമയങ്ങളിലെ അധികവില ഉപഭോക്താവിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഊര്‍ജ്ജ ഉപഭോഗത്തില്‍ ശക്തമായ ഒരു മാനേജ്മെന്റ് സാദ്ധ്യമാകുന്നു. വിലകൂടിയ പീക്ക് സമയങ്ങളില്‍ ഒഴിച്ച് കൂടാനാകാത്ത ഉപയോഗങ്ങളിലേക്ക് മാത്രം സ്വയം നിയന്ത്രിക്കപ്പെടുകയും മറ്റുള്ളവ വിലകുറഞ്ഞ ഓഫ് പീക്ക് സമയത്തേക്ക് ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ നിരന്തരമായ ഇടപെടലുകള്‍ ഒഴിവാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ലോഡ് റെഗുലേറ്റര്‍ സ്വിച്ച്കളും വിപണിയില്‍ ലഭ്യമാകും. ഉദാഹരണത്തിന് വൈകിട്ട് 6 മുതല്‍ 10 വരെ വൈദ്യുതി വെളിച്ചത്തിന് മാത്രം ഉപയോഗിക്കുകയും ജലസേചനം, ഇസ്തിരിയിടല്‍ പോലുള്ളവ രാത്രി 10 മണിക്ക് ശേഷം മാത്രം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഉപഭോക്താവിനും വൈദ്യുതിചാര്‍ജ്ജില്‍ ഇളവ് ലഭിക്കുന്നു. ഇതിലൂടെ വൈദ്യു തിയുടെ ഉപഭോഗം കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കുന്നു. യൂട്ടിലിറ്റിയെ സംബന്ധിച്ച് 'റിമോട്ട് മീറ്റര്‍ റീഡിംഗ്' 'റിമോട്ട് ഡിസ്കണക്ഷന്‍' മുതലായ സൌകര്യങ്ങള്‍ നല്‍കുന്ന ആ ശ്വാസം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

സ്മാര്‍ട്ട് ജനറേഷന്‍

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ധാരാളം ചെറുകിട ഉല്പാദന യൂണിറ്റുകളുടെ ഒരു ശൃംഖല തന്നെ നമുക്കിവിടെ കാണാന്‍ കഴിയും. ഗ്രിഡില്‍ ഉടനീളം ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ സ്വതന്ത്രയൂണിറ്റുകള്‍ ബേസ് ലോഡ് സ്റേഷനായി പ്രവര്‍ത്തിക്കുന്നു. ലോഡ് ബാലന്‍സിംഗ് അഥവാ ഡിമാന്റ്-സപ്ളെ മാച്ചിംഗ് ആണ് ഇവിടെ യൂട്ടിലിറ്റിയുടെ പ്രധാന ജോലി. ഇടവിട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധികരിച്ച തോതിലുള്ള ചെറുകിട ഉത്പാദന യൂണിറ്റുകള്‍ സ്റേബിള്‍ ആന്‍ഡ് റിലയബിള്‍ സപ്ളൈസിസ്റം എന്ന ഒബ്ജക്ടീവ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പ്രവര്‍ത്തന ചെലവിന്റെയും കാര്യക്ഷമതയുടെയും അടിസ്ഥാനത്തിലും ലോഡിന്റെ ജ്യോഗ്രഫിക്കല്‍ സ്ഥാനങ്ങളുടെ അടിസ്ഥാനത്തിലും സ്മാര്‍ട്ട്ഗ്രിഡ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നു. ജനറേറ്ററുകളും ലോഡും തമ്മില്‍ ഒരു റിയല്‍ ടൈം വ്യവഹാരത്തിലാകുന്നതോടെ സ്പെക്ക്കള്‍ ഒഴിവാക്കപ്പെടുകയും റിസര്‍വ് ജനറേറ്ററുകളുടെ ആവശ്യം ഇല്ലാതാകുകയും ഉപകരണങ്ങളുടെ ലൈഫ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒരു ഇന്റലിജന്റ് ഓട്ടോമാറ്റിക് റിമോട്ട് കണ്‍ട്രോളബിള്‍ ലോഡ് ഡസ്പാച്ച് സിസ്റമായിരിക്കും ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

സ്മാര്‍ട്ട് സബ്സ്റേഷന്‍

ഒരു മോഡേണ്‍ സബ്സ്റേഷനില്‍ ധാരാളം മൈക്രോപ്രൊസസര്‍ നിയന്ത്രിത ഇന്റലിജന്റ് ഇലക്ട്രോണിക്ക് ഡിവൈസുകള്‍ (ഐ.ഇ.ഡി.) കാണും. ഓപ്പറേഷണല്‍ ഡേറ്റ, നോണ്‍ ഓപ്പറേഷണല്‍ ഡേറ്റ എന്നിങ്ങനെ രണ്ട് തരം വിവരങ്ങളെ കൈ കാര്യം ചെയ്യുന്നു. ഒരു യൂട്ടിലിറ്റിയുടെ പ്രവര്‍ത്തനക്ഷമതയും റിലയബിലിറ്റിയും വര്‍ദ്ധിപ്പിക്കാനുതകുന്നതോടൊപ്പം ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും പ്ളാനിംഗിനും ഒക്കെ സഹായിക്കുന്ന നിരവധി വിവരങ്ങള്‍ ഇവ പ്രദാനം ചെയ്യുന്നു. എന്നാല്‍ ഈ വിവരങ്ങളില്‍ പലതും ഇന്ന് ഉപയോഗപ്പെടുത്തുന്നില്ല. ഒരു സര്‍ക്യൂട്ട് ബ്രേക്കറില്‍ ഘടിപ്പിച്ചിട്ടുള്ള പ്രൊട്ടക്ടീവ് റിലേയ്ക്ക് ആ ബ്രേക്കര്‍ എത്ര തവണ പ്രവര്‍ത്തിച്ചു, എത്ര അളവിലുള്ള ഫാള്‍ട്ട് കറണ്ടില്‍ ഇവ ബ്രേക്ക് ചെയ്തു തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാനും മെയിന്റനന്‍സ് വിഭാഗത്തെ വിവരം ധരിപ്പിക്കുവാനും സാധിക്കും. ഓപ്പറേഷണല്‍ ഡേറ്റയെ കണ്‍ട്രോള്‍ സെന്ററിലേയ്ക്കും നോണ്‍ ഓപ്പറേഷണല്‍ ഡേറ്റയെ കോര്‍പ്പറേറ്റ് ഐ.റ്റി. നെറ്റ് വര്‍ക്കിലേക്കും അയക്കുന്നതിന് സഹായകരമാം വിധം ആയിരിക്കണം ഒരു സബ് സ്റേഷന്റെ രൂപ കല്പന.

സ്മാര്‍ട്ട് ഫീഡര്‍

ഫീഡര്‍ ഓട്ടമേഷന്റെ ആപ്ളിക്കേഷനുകളെ പ്രധാനമായും വോള്‍ട്ടേജ് കണ്‍ട്രോള്‍, റിയാക്ടീവ് പവര്‍ കണ്‍ട്രോള്‍, ഫാള്‍ട്ട് ഡിറ്റക്ഷന്‍ ഐസൊലേഷന്‍ റെസ്റോറേഷന്‍ (എഫ്.ഡി.ഐ.ആര്‍.) എന്നിങ്ങനെ മൂന്നായി തിരിക്കാം. വോള്‍ട്ടേജ് കണ്‍ട്രോള്‍ പീക്ക് സമയങ്ങളില്‍ ഡിമാന്റ് നിയന്ത്രിക്കുന്നതിനും ഓഫ് പീക്ക് വേളകളില്‍ ഉപഭോഗം നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്നു. പവര്‍ ട്രാന്‍ സ്ഫോര്‍മറുകളിലെ ഓണ്‍ ലോഡ് ടാപ് ചെയിഞ്ചറുകള്‍ (ഓ.എല്‍.റ്റി.സി.) സ്മാര്‍ട്ട് ആകുന്നതോടെ ഇവയുടെ റിയല്‍ ടൈം റെസ്പോണ്‍സ് കൂടുതല്‍ കാര്യക്ഷമമാകും. ഉപയോഗ ശൂന്യമായ റിയാക്ടീവ് പവറിന്റെ നിയന്ത്രണമാണ് മറ്റൊരു മേഖല. കപ്പാസിറ്റര്‍ ബാങ്കുകള്‍ ഓട്ടമേറ്റഡ് സ്വിച്ച് ഗിയറുകള്‍ വഴി ഗ്രിഡിലേക്ക് ഘടിപ്പിക്കപ്പെടുന്നതോടെ ഇതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും പവര്‍ ഫാക്ടര്‍ മെച്ചപ്പെടുത്തുന്നതിനും അതുവഴി പ്രസരണനഷ്ടം വലിയൊരളവ് കുറയ്ക്കുന്നതിനും സാധിക്കുന്നു. എഫ്.ഡി.ഐ.ആര്‍. അഥവാ ഫാള്‍ട്ട് ഡിറ്റക്ഷന്‍ ഐസൊലേഷന്‍ റെസ്റൊറേഷന്‍ ഫീഡറിലുണ്ടാകുന്ന ഡിസ്റര്‍ബന്‍സുകള്‍ കണ്ടുപിടിക്കുകയും കേടായഭാഗം സിസ്റത്തില്‍ നിന്ന് ഐ സൊലേറ്റ് ചെയ്യുകയും കേടുപാടിന്റെ വിവരങ്ങള്‍ ബന്ധപ്പെട്ട വിഭാഗത്തെ അറിയിക്കുകയും ചെയ്യുന്നു. ഇത് സിസ്റത്തിന്റെ റിലയബിലിറ്റി വലിയൊരളവ് വരെ വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്നു.

സ്മാര്‍ട്ട് ഡിസ്ട്രിബ്യൂഷന്‍

നിലവില്‍ പവര്‍ സപ്ളൈ ഫ്രിക്വന്‍സിയിലുള്ള വ്യതിയാനമാണ് ഡിമാന്റ് സൈഡ് മാനേജ്മെന്റ് ഉപയോഗപ്പെടുത്തുന്നതെങ്കില്‍ സ്മാര്‍ട്ട് ഗ്രിഡ് വരുന്നതോടെ ഈ ജോലി സ്കാഡയും സ്മാര്‍ട്ട് മീറ്ററും ബി.പി.എല്‍. ബ്രോഡ്ബാന്‍ഡ് ഓവര്‍ പവര്‍ ലൈനും വൈഫൈ പോലുള്ള വയര്‍ലെസ് സങ്കേതങ്ങളും ചേര്‍ന്ന് നിര്‍വഹിക്കും. ഇവയുടെ നിരന്തരമായ വിവര വിനിമയത്തിലൂടെ ഡിമാന്‍ഡ് റിയല്‍ ടൈമില്‍ മോണിട്ടര്‍ ചെയ്യപ്പെടുകയും ഡിമാന്റ് അവയര്‍ ഡിവൈസുകളും സ്മാര്‍ട്ട് സോക്കറ്റുകളുമെല്ലാം ഡിമാന്റ് മാനേജ്മെന്റില്‍ പങ്കാളികളാകുകയും ചെയ്യുന്നു. സ്മാര്‍ട്ട് എനര്‍ജി ഡിമാന്റ് എന്നത് ഒരു വിശാലമായ കാഴ്ചപാടാണ്. പീക്ക് സമയത്തെ ആവശ്യം കുറക്കുക, ഉപഭോഗം ഓഫ് പീക്ക് സമയത്തേയ്ക്ക് മാറ്റിവയ്ക്കുക, ആകെ ഊര്‍ജ്ജ ഉപയോഗത്തില്‍ കുറവു വരുത്തുക, റിലയബിലിറ്റി വര്‍ദ്ധിപ്പിക്കുക എന്നിവയൊക്കെ ഇതിന്റെ ഗുണഫലങ്ങളാണ്. സ്വന്തമായുള്ള ചെറുകിട വൈദ്യുത ജനറേറ്ററുകളെ റ്റി.ഓ.ഡി. താരിഫിന്റെ അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുക, വാഹനങ്ങളുടെ ഇലക്ട്രിക്ക് ചാര്‍ജ്ജ് മാനേജ് ചെയ്യുക, കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കുക തുടങ്ങി ഒട്ടനവധി കൊമേഴ്സ്യല്‍ പ്രവര്‍ത്തനങ്ങളെ ഇക്കണോമിക്കല്‍ ആയി മാനേജ് ചെയ്യാന്‍ സാധിക്കും. ഇതിനായി സ്മാര്‍ട്ട് മീറ്ററുകള്‍, ഡൈനാമിക് പ്രൈസിംഗ്, സ്മാര്‍ട്ട് അപ്ളെയന്‍സുകള്‍ എന്നിവയിലേക്ക് നാം കൂടുമാറേണ്ടതായിട്ടുണ്ട്. സ്മാര്‍ട്ട് മീറ്ററുകള്‍ ഇലക്ട്രിക്കല്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ജനറേഷന്‍ പ്ളാന്റ്കളിലേക്ക് വിവര വിനിമയത്തിന്റെ ഒരു പാത തന്നെ തുറക്കുന്നു. ഉപഭോക്താവ് മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത് വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപകരണങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തെ റ്റി.ഓ.ഡി. താരിഫ് അനുസരിച്ച് ക്രമീകരിക്കുന്നു. അധികവില നല്‍കേണ്ടിവരുന്ന പീക്ക് വേളകളില്‍ ഉപകരണങ്ങളെ പ്രയോറട്ടൈസ് ചെയ്ത് ഷട്ട്ഡൌണ്‍ ചെയ്തോ പ്രവര്‍ത്തനത്തോത് കുറച്ചോ ഉപഭോഗം പരമാവധി നിയന്ത്രിക്കുന്നു. സൌരോര്‍ജ്ജം, ബയോഗ്യാസ് എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളെ വൈദ്യുതി നിരക്ക് കൂടിയ സമയങ്ങളില്‍ ഗ്രിഡില്‍ ഘടിപ്പിച്ച് ഊര്‍ജ്ജം തിരികെ വില്‍ക്കുന്നു. ഓഫ് പീക്ക് വേളകളില്‍ ഇന്‍വെര്‍ട്ടറിലെ അധിക വൈദ്യുതി ശേഖരിച്ച് വച്ച് പീക്ക് വേളകളില്‍ ഗ്രിഡിലേക്ക് കൂടിയ വിലയ്ക്ക് വില്‍ക്കുക, തീപിടുത്തം പോലുള്ള നിര്‍ണ്ണായക പ്രതിസന്ധി ഘട്ടങ്ങളില്‍ ആവശ്യമെങ്കില്‍ വൈദ്യുതി വിഛേദിക്കുക തുടങ്ങി അനന്തമായ സാദ്ധ്യതകളിലേക്കാണ് സ്മാര്‍ട്ട് ഗ്രിഡ് നമ്മെ നയിക്കുന്നത്.

യൂബിക്വിറ്റസ് കംപ്യൂട്ടിംഗ്, ആംബിയന്റ് ഇന്റലിജന്‍സ്, ഓട്ടോണോമിക് കംപ്യൂട്ടിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ നമ്മുടെ ഒരു ഉപഭോക്താവ് അടിമുടി മാറി മറിയും. ഉദാഹരണത്തിന് ഭാവിയിലെ ഒരുവീട് സങ്കല്‍പ്പിക്കാം. നാം അതില്‍ പ്രവേശിക്കുമ്പോഴെ ലൈറ്റുകള്‍ തനിയെ പ്രകാശിക്കുന്നു. ഏസി തണുപ്പ് ക്രമീകരിക്കുന്നു, റ്റി.വി.യില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചാനല്‍, ഇടയ്ക്ക് ഫോണ്‍ റിംഗ് ചെയ്താല്‍ തന്നെ ശബ്ദം താഴുന്ന ഓഡിയോ സിസ്റം. ഇതിലേയ്ക്ക് സ്മാര്‍ട്ട് ഗ്രിഡിന്റെ സവിശേഷതകള്‍ കൂടി കൂട്ടി ഇണക്കുമ്പോള്‍ ഈ ഉപകരണങ്ങളെല്ലാം തന്നെ വൈദ്യുതി ലഭ്യതയും നിരക്കുമൊക്കെ കണക്കിലെടുത്ത് കൂടുതല്‍ ഇക്കണോമിക്കല്‍ ആയിപ്രവര്‍ത്തിച്ച് തുടങ്ങുന്നു. നിങ്ങള്‍ റീഡിംഗ് ചെയറില്‍ ഇരിക്കുമ്പോള്‍ മാത്രം ടേബിളില്‍ ശക്തിയേറിയ വെളിച്ചം, ഊഷ്മാവ് ഒരു പരിധിവിട്ട് കൂടിയിട്ടില്ലെങ്കില്‍ പീക്ക് സമയം വിശ്രമിക്കുന്ന റെഫ്രജറേറ്റര്‍ ഓഫ് പീക്ക് സമയം ഓവര്‍ടൈം ജോലി ചെയ്യാനും തയ്യാര്‍; ഇന്‍വെര്‍ട്ടറിന്റെ ചാര്‍ജ്ജിങ്ങ് നിരക്ക് കുറഞ്ഞ സമയത്ത് മാത്രം.

വെഹിക്കിള്‍ ടു ഗ്രിഡ്
(വി ടു ജി)


പ്ളഗ് ഇന്‍ ചെയ്ത് ചാര്‍ജ് ചെയ്യപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളും സ്മാര്‍ട്ട് ഗ്രിഡും തമ്മിലുള്ള വിനിമയത്തെയാണ് (വി ടു ജി) എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ചെലവ് കുറഞ്ഞ ഓഫ് പീക്ക് വേളകളില്‍ ഈ വാഹനങ്ങള്‍ ഒരു ജനറേറ്റര്‍ പോലെ പ്രവര്‍ത്തിച്ച് വൈദ്യുതി ഗ്രിഡിലേക്ക് തിരിച്ച് പ്രവഹിപ്പിച്ച് പണം സമ്പാദിക്കുകയും ചെയ്യുന്നു. ഗ്രിഡബിള്‍ ആയിട്ടുള്ള (ബി.ഇ.വി.) ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍കളും (പി.എച്ച്.ഇ.വി.) പ്ളഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍കളും (വി ടു ജി) ആയി ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും മൂന്ന് തരത്തിലുള്ള വാഹനങ്ങളാണ് (വി ടു ജി) ആയി ഉപയോഗിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളോ ഹൈഡ്രജനോ ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ച് പീക്ക് സമയങ്ങളില്‍ ഗ്രിഡിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്നവ, ഓഫ് പീക്ക് സമയങ്ങളില്‍ ചാര്‍ജ്ജ് ചെയ്യപ്പെടുകയും പീക്ക് സമയത്ത് ഗ്രിഡിലേക്ക് വൈദ്യുതി കടത്തിവിടുകയും ചെയ്യുന്ന ബി.ഇ.വി./പി.എച്ച്.ഇ.വി.കള്‍, സൌരോര്‍ജ്ജം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ അധിക ചാര്‍ജ്ജിങ്ങ് കപ്പാസിറ്റി ഉപയോഗപ്പെടുത്തി വണ്ടി പാര്‍ക്ക് ചെയ്യുന്ന സമയങ്ങളില്‍ ഗ്രിഡിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്നവ എന്നിവയാണത്.

സാദ്ധ്യതകളും വെല്ലുവിളികളും

അനന്തമായ സാദ്ധ്യതകളാണ് സ്മാര്‍ട്ട്ഗ്രിഡ് പ്രദാനം ചെയ്യുന്നത്. ലോഡ് മാനേജ്മെന്റ്, ഡിമാന്റ് മാനേജ്മെന്റ്, ഫാള്‍ട്ട് റെക്ടിഫിക്കേഷന്‍, റിമോട്ട് മീറ്ററിംഗ്, ആട്ടോമാറ്റിക്ക് ഫാള്‍ട്ട് റെസ്റൊറേഷന്‍ എന്നിവ ഇതില്‍ ചിലത് മാത്രമാണ്. എന്നാല്‍ ഒരു യൂട്ടിലിറ്റിയെ സംബന്ധിച്ചിടത്തോളം ഇത് ഉയര്‍ത്തുന്ന വെല്ലുവിളികളും വലുതാണ്.

ഇതിനൊക്കെയും വലിയ നിക്ഷേപം ആവശ്യമായി വരും. കൂടാതെ പുതിയ സങ്കേതങ്ങളിലൊക്കെ തന്നെയും ആവശ്യമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കേണ്ടതായിട്ടുമുണ്ട്. ഈ മേഖലയില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ നല്‍കുന്ന സൂചന ആശാവഹമാണ്. നിക്ഷേപത്തിന്‍മേല്‍ ഇവ നല്‍കുന്ന മികച്ച തിരിച്ചടവും മികച്ച തിരിച്ചടവ് കാലയളവുകളും പ്രതീക്ഷാ നിര്‍ഭരമായ ഒരു ഭാവിയിലേക്കാണ് വെളിച്ചം വീശുന്നത്.

 

ആലപ്പുഴ സബ് റീജണല്‍ സ്റോറിലെ അസിസ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറാണ് ലേഖകന്‍

This e-mail address is being protected from spambots. You need JavaScript enabled to view it , 9496008415

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5433
mod_vvisit_counterYesterday6581
mod_vvisit_counterThis Month84004
mod_vvisit_counterLast Month185096

Online Visitors: 108
IP: 54.144.100.123
,
Time: 19 : 54 : 36