KSEBOA - KSEB Officers' Association

Monday
Jul 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കൂടംകുളം: കേന്ദ്രമന്ത്രിമാര്‍ ഇടപെടണം- എ കെ ബാലന്‍

കൂടംകുളം: കേന്ദ്രമന്ത്രിമാര്‍ ഇടപെടണം- എ കെ ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AK Balanകൂടംകുളം ആണവനിലയത്തില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി നേടിയെടുക്കാന്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുന്‍വൈദ്യുതിമന്ത്രി എ കെ ബാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ആയിരം മെഗാവാട്ടിന്റെ റിയാക്ടര്‍ ഉടനെ വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കാനിരിക്കെ കേരളത്തിന് അര്‍ഹതപ്പെട്ട 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പില്ല. മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിന് ലഭിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി കേന്ദ്രത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ്.



വാര്‍ത്താക്കുറിപ്പിന്റെ പൂ
ര്‍ണ്ണ രൂപം

കൂടംകുളം ആണവ നിലയത്തിലെ ഒന്നാമത്തെ ആയിരം മെഗാവാട്ടിന്റെ റിയാക്ടര്‍ ഉടനെതന്നെ വാണിജ്യ ഉല്‍പാദനം ആരംഭിക്കുമെന്നാണ് മനസ്സിലാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തോടെ ഈ റിയാക്ടറില്‍ ഇന്ധനം നിറച്ച് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്‍പാദനം നടന്നുവരുകയായിരുന്നു. ഈ നിലയത്തില്‍ നിന്നും 266മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന്റെ വിഹിതം. കേരളത്തിന്റെ വൈദ്യുതി ആസൂത്രണത്തില്‍ കൂടംകുളം നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഏറെ പ്രധാനപ്പെട്ടതാണ്. മഴക്കുറവ് സൃഷ്ടിച്ച വൈദ്യുതിക്കുറവ് പരിഹരിക്കുന്നതില്‍ ഈ വിഹിതം വലിയ സാഹായമാകുകയും ചെയ്യും. എന്നാല്‍ നിലയത്തില്‍ നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി ലഭ്യമാകുമോ എന്നതുസംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

നിലയത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി രംഗത്തുവന്നിട്ടുള്ളത് നിസ്സാരമായി കാണാനാകില്ല. കഴിഞ്ഞ ജൂണില്‍ ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ശ്രീമതി ജയലളിത നടത്തിയ ചര്‍ച്ചയിലും അവര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കൂടംകുളം നിലയത്തിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ ശക്തമായി നേരിടുന്നതിനുള്ള മുന്നുപാധിയെന്ന നിലയിലാണ് നിലയത്തില്‍ നിന്നുള്ള മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് നല്‍കണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചത്. ഇത് ഏറെക്കുറെ അംഗീകരിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു.

കൂടംകുളം വൈദ്യുതി കേരളത്തിലെത്തിക്കുന്നതിനുള്ള തിരുനെല്‍വേലി- ഈസ്റ്റ് കൊച്ചിന്‍ 400കെവി ലൈന്‍ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നതും തമിഴ്‌നാട് അവരുടെ അവകാശവാദത്തിന് പിന്‍ബലമായി ഉപയോഗിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ എടമണ്‍ മുതല്‍ കൊച്ചി വരെയുള്ള ഭാഗത്തെ കര്‍ഷകരുടെ എതിര്‍പ്പാണ് ലൈന്‍ നിര്‍മ്മാണം മുടങ്ങുന്നതിന് കാരണമായത്. കര്‍ഷകരുടെ ആശങ്ക അകറ്റുന്ന നിലയില്‍ മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കി ലൈന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെങ്കില്‍ ലൈന്‍ നിര്‍മ്മാണം ഗൗരവമായെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യം ഉപയോഗപ്പെടുത്താനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. എന്നാല്‍ ഉദുമല്‍പേട്ട-മാടക്കത്തറ400കെവി ലൈനില്‍ ടാപ്പ് ചെയ്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് പണിയാരംഭിച്ച പാലക്കാട് 400കെവി സബ്സ്റ്റേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. പാലക്കാട് സബ്സ്റ്റേഷന്‍ ഉപയോഗപ്പെടുത്തി ഈ ലൈനിലൂടെ 300മെഗാവട്ടോളം വൈദ്യുതി കൂടുതലായി കൊണ്ടുവരാന്‍ സാധിക്കും.

കൂടംകുളത്തുനിന്ന് നിന്ന് സ്ഥിരമായി വൈദ്യുതി കൊണ്ടുവരുന്നതിന് തിരുനെല്‍വേലി - കൊച്ചിന്‍ 400കെവി ലൈന്‍ നിര്‍മ്മാണം അനിവാര്യമാണെങ്കിലും തല്‍ക്കാലം പാലക്കാട് സബ്സ്റ്റേഷന്‍ ഉപയോഗപ്പെടുത്തി ഉദുമല്‍പേട്ട -മാടക്കത്തറ ലൈനിലൂടെ കൂടംകുളം വിഹിതം കേരളത്തിലെത്തിക്കാവുന്നതാണ്. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടി കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി വിഹിതം നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടതുണ്ട്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ഇക്കാര്യത്തില്‍ ഇടപെടണം. എന്നാല്‍ കേന്ദ്ര മന്ത്രിമാരില്‍ നിന്നും എന്തെങ്കിലുമൊരു പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. ഊര്‍ജ്ജ സഹമന്ത്രിയടക്കം കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും എംപിമാരും തമിഴ്‌നാടിന്റെ നീക്കത്തെ ചെറുക്കാന്‍ സജീവമായി രംഗത്തുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday918
mod_vvisit_counterYesterday5046
mod_vvisit_counterThis Month129954
mod_vvisit_counterLast Month153396

Online Visitors: 83
IP: 54.145.101.33
,
Time: 03 : 59 : 34