KSEBOA - KSEB Officers' Association

Sunday
Apr 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ നവീകരണപദ്ധതി വൈകിച്ച മുഖ്യമന്ത്രി മാപ്പുപറയണം: എ കെ ബാലന്‍

നവീകരണപദ്ധതി വൈകിച്ച മുഖ്യമന്ത്രി മാപ്പുപറയണം: എ കെ ബാലന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
AB Balanവൈദ്യുതി നവീകരണപദ്ധതിക്ക് ദക്ഷിണ കൊറിയന്‍ കമ്പനിയുമായി കരാര്‍ ഉറപ്പിക്കാന്‍ വൈദ്യുതിബോര്‍ഡ് യോഗം തീരുമാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാപ്പു പറയണമെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആര്‍എപിഡിആര്‍പി പദ്ധതിക്ക് കൊറിയന്‍ കമ്പനിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ ഉറപ്പിക്കുന്നത് രണ്ടാം ലാവ്ലിന്‍ ഇടപാടാണെന്ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി ലേഖനമെഴുതുകയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയുംചെയ്തു. രാഷ്ട്രീയപ്രേരിതമായി സൃഷ്ടിച്ച വിവാദത്തിന്റെ ഫലമായി, വിലപ്പെട്ട രണ്ടുവര്‍ഷവും ഗ്രാന്റായി ലഭിക്കേണ്ട 215 കോടിയും സംസ്ഥാനത്തിന് നഷ്ടമാകുന്ന് സ്ഥിതി വന്നു.

 വൈദ്യുതിമേഖലയുടെ നവീകരണത്തിനും വിവരസാങ്കേതികവിദ്യ മെച്ചപ്പെടുത്താനുമുള്ള കേന്ദ്രപദ്ധതിയായ ആര്‍എപിഡിആര്‍പി (റീസ്ട്രക്ചേര്‍ഡ് ആക്സിലറേറ്റര്‍ പവര്‍ ഡെവലപ്മെന്റ് റിഫോംസ് പ്രോഗ്രാം) നടപ്പാക്കാന്‍ 2010ലാണ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊറിയന്‍ കമ്പനിയായ കെഡിഎന്നുമായി കരാറുണ്ടാക്കിയത്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്‍റ പണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിക്കാണ് ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെപ്‌കോ ഡാറ്റാ നെറ്റ്‌വര്‍ക്കിനെ സംസ്ഥാനസര്‍ക്കാര്‍ തിരഞ്ഞെടുത്തത്. 1000 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടമായി 240 കോടിക്കാണ് കരാര്‍ നല്‍കിയത്. 2010 ലായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള ടെന്‍ഡറിലൂടെയാണ് 239 കോടിയുടെ കരാര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയത്. എന്നാല്‍, കുറഞ്ഞ തുക ക്വാട്ടുചെയ്ത കമ്പനിക്കല്ല കരാര്‍ നല്‍കിയതെന്ന് ആരോപിച്ച് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയും ഐഎന്‍ടിയുസി യൂണിയന്‍ നേതാവ് ആര്യാടന്‍ മുഹമ്മദും രംഗത്തെത്തി. ടെന്‍ഡര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ലേഖനം എഴുതുകയും അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കത്ത് നല്‍കുകയും ചെയ്തു. വൈദ്യുതി മന്ത്രിയായിരുന്ന എ.കെ. ബാലന്‍ അഴിമതിയാരോപണം നിഷേധിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന്, കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ചട്ടങ്ങള്‍ക്കുവിരുദ്ധമായി കരാര്‍ റദ്ദാക്കിയതിനെതിരെ കൊറിയന്‍ കമ്പനി കോടതിയെ സമീപിച്ചു. കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അനുമതി ലഭിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയായാല്‍ 90 ശതമാനം തുകയും കേന്ദ്രഗ്രാന്റായി ലഭിക്കുമായിരുന്നു. കരാര്‍പ്രകാരം പദ്ധതി ഈവര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍, വിവാദത്തെതുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഗ്രാന്റ് തുകയായ 215 കോടി നഷ്ടപ്പെടുമെന്നതാണ് സ്ഥിതി.

ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ തുറന്നുപറഞ്ഞതാണ്. അനാവശ്യവിവാദമുണ്ടാക്കി പദ്ധതി തടഞ്ഞതിന് ഉമ്മന്‍ ചാണ്ടി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു.

കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന ഫുള്‍ബോര്‍ഡ് യോഗം തീരുമാനിച്ചു. ബോര്‍ഡും കൊറിയന്‍ കമ്പനിയും തമ്മില്‍ രേഖാമൂലമുള്ള കരാറില്‍ ഏര്‍പ്പെടുംമുമ്പാണ് സര്‍ക്കാര്‍ ഇത് റദ്ദാക്കിയത്. അതിനാല്‍ കമ്പനിയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ പ്രോജക്ട് വിഭാഗം ചീഫ് എന്‍ജിനീയറെ യോഗം ചുമതലപ്പെടുത്തി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3987
mod_vvisit_counterYesterday4302
mod_vvisit_counterThis Month119843
mod_vvisit_counterLast Month142377

Online Visitors: 70
IP: 107.22.127.78
,
Time: 23 : 15 : 42