KSEBOA - KSEB Officers' Association

Friday
Jun 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ എമര്‍ജിങ്ങ് കേരള പദ്ധതികള്‍ ഉല്‍പാദന കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം

എമര്‍ജിങ്ങ് കേരള പദ്ധതികള്‍ ഉല്‍പാദന കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Emerging Kerala 2012സെപറ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കാന്‍ പോകുന്ന എമര്‍ജിങ്ങ് കേരള പരിപാടി ഇതിനകം തന്നെ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണല്ലോ. എന്നാല്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ഇനിയും സന്നദ്ധമായിട്ടില്ല. എമര്‍ജിങ്ങ് കേരള വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള കാര്യങ്ങള്‍വെച്ച് പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ പൊതുവികസനത്തിന് തികച്ചും വിനാശകരമാണ് പല പദ്ധതികളുമെന്നണ് മനസ്സിലാക്കുന്നത്.

ഉയര്‍ന്ന സാമൂഹ്യ സൂചകങ്ങള്‍ ഉണ്ടെങ്കിലും അതനുസരിച്ച് ഉല്‍പാദന മേഖലകള്‍ ശക്തിപ്പെട്ടിട്ടില്ല എന്നതാണ് കേരളം നേരിടുന്ന പ്രധാന വികസനപ്രശ്നം. ഈ വികസന പ്രതിസന്ധി നേരിടുന്നതിന് കൃഷി, അടിസ്ഥാന വ്യവസായങ്ങള്‍, ചെറുകിട വന്‍കിട നിര്‍മ്മാണ വ്യവസായങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയടക്കമുള്ള ആധുനിക ഉല്‍പാദന മേഖലകള്‍ എന്നിങ്ങനെ കേരളത്തിന്റെ സാദ്ധ്യതകള്‍ കണ്ടെത്താനും ആവശ്യമായ നിക്ഷേപം ഉറപ്പുവരുത്താനും കഴിയണം. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാകേണ്ടതുണ്ട്. എന്നാല്‍ എമര്‍ജിങ്ങ് കേരള ഈ ലക്ഷ്യത്തിന് ഉതകുന്നതല്ല.

കേരളത്തിന്റെ വ്യവസായ വികസനത്തിന് ഏറെ പ്രധാനപ്പെട്ട പശ്ചാത്തല മേഖലയാണ് വൈദ്യുതി. എന്നാല്‍ ഈ രംഗത്ത് യാതൊരു ശ്രദ്ധയും കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളം കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ഊര്‍ജ്ജ ലഭ്യത ഉറപ്പുവരുത്താതെ എങ്ങിനെയാണ് വികസനം സാദ്ധ്യമാകുക എന്ന് മനസ്സിലാകുന്നില്ല.

കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് നാലായിരത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിന്നു. ഒറീസ്സയില്‍ ആയിരം മെഗാവാട്ട് വൈദ്യുതിക്കാവശ്യമായ കല്‍ക്കരിപ്പാടം നേടിയെടുക്കാനും ഖനനത്തിനുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയാക്കാനും നമുക്ക് കഴിഞ്ഞു. ബ്രഹ്മപുരത്തും ചീമേനിയിലും ആയിരം മെഗാവാട്ടിന്റെ താപനിലയങ്ങള്‍ക്ക് രൂപം കൊടുത്തു. ഡി.പി.ആര്‍ തയ്യാറാക്കി. ചെറുതും വലുതുമായ ഇരുപതോളം ജലവൈദ്യുതി പദ്ധതികള്‍കള്‍ക്ക് തുടക്കം കുറിച്ചു. മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി, ചെറുകിട ജല വൈദ്യുതിപദ്ധതികള്‍ എന്നിവയടക്കമുള്ള അക്ഷയ ഊര്‍ജ്ജ ഉല്‍പാദനത്തിന് അനര്‍ട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു അക്ഷയ ഊര്‍ജ്ജക്കമ്പനിരൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കാറ്റില്‍ നിന്നും 33 മെഗവാട്ട് ഉല്‍പാദിപ്പിക്കുകയും 600ഓളം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ സാദ്ധ്യതകള്‍ കണ്ടെത്തുകയും ചെയ്തു. ഇങ്ങിനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡില്‍ എത്തിക്കുന്നതിനുള്ള പ്രസരണ ശൃംഖലയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. എന്നാല്‍ പണിയാരംഭിച്ച പദ്ധതികള്‍ പോലും മോണിറ്ററിങ്ങ് ഇല്ലാത്തതിനാല്‍ ഇന്ന് സ്തംഭനാവസ്ഥയിലാണ്. അക്ഷയ ഊര്‍ജ്ജക്കമ്പനി ഉപേക്ഷിക്കപ്പെട്ടു.

ഒറീസയില്‍ ലഭ്യമായ കല്‍ക്കരിപ്പാടത്തുനിന്നുള്ള ഖനന നടപടികളില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കല്‍ക്കരി നിലയം ഉദ്ദേശിച്ചുകൊണ്ട് കാസര്‍ക്കോട്ട് ചീമേനിയില്‍ 1671 ഏക്കാര്‍ ഭൂമി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് അനുവദിച്ചിരുന്നു. അവിടെ ഒന്നാം ഘട്ടമായി 1000മെഗാവാട്ടിന്റെ വാതക നിലയമായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ എമര്‍ജിങ്ങ് കേരളയുടെ മറവില്‍ ഈ ഭൂമി സ്വകാര്യമേഖലക്ക് കൈമാറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗ്യാസ് ബേസ്ഡ് താപനിലയത്തിന് എന്നുപറഞ്ഞുകൊണ്ട് ഈ ഭൂമി പൂര്‍ണ്ണമായും എമര്‍ജിങ്ങ് കേരളയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നു. കല്‍ക്കരി നിലയവും അനുബന്ധസംവിധാനങ്ങളും ലക്ഷ്യമിട്ടുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ഇത്രയും ഭൂമി പദ്ധതിക്ക് അനുവദിച്ചത്. വാതക നിലയത്തിന് പരമാവധി 50 ഏക്കറോളം ഭൂമി മാത്രമാണ് ആവശ്യമായി വരുക. വൈദ്യുതി ബോര്‍ഡ് ബ്രഹ്മപുരത്ത് ലഭ്യമായ അമ്പതോളം ഏക്കര്‍ സ്ഥലത്ത് 1000 മെഗാവാട്ടിന്റെ ഒരു ഡി.പി.ആര്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെ കുറഞ്ഞ ഭൂമി മാത്രം വേണ്ട വാതകനിലയത്തിന് ചീമേനിയിലെ 1671 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കാനുള്ള നീക്കത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണ് എന്ന് ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

ചീമേനിയില്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് വൈദ്യുതി ബോര്‍ഡിന് സ്വന്തമായോ നേരത്തെ തീരുമാനിച്ചപോലെ കെ.എസ്.ഐ.ഡി.സിയുമായി സഹകരിച്ചോ സാദ്ധ്യമാണ്. ഇതിനുപകരം ഇത് സ്വകാര്യമേഖലയെ ഏല്‍പ്പിക്കേണ്ട യാതൊരു കാര്യവുമില്ല. അതുകൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ ഈ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

എമര്‍ജിങ്ങ് കേരളയില്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കി ക്കഴിഞ്ഞ 14ഉം ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായ 22ഉം അടക്കം 57ചെറുകിട ജലപദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള മറ്റു പദ്ധതികളും പരിപാടിയുടെ ഭാഗമായി ലേലത്തിന് അവതരിപ്പിക്കപ്പെടുമെന്നും ഇതുസംബന്ധിച്ച രേഖയില്‍ പറയുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന് ഏറ്റെടുത്തു നടത്തുന്നതിന് യാതൊരു തടസ്സവുമില്ലാത്ത പദ്ധതികള്‍ ഈ നിലയില്‍ സ്വകാര്യമേഖലക്ക് കൈമാറേണ്ട യാതൊരു സാഹചര്യവും നിലവിലില്ല.

കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് നടത്തിയ ജിമ്മിന്റെ ഭാഗമായി 13 പദ്ധതികള്‍ സ്വകാര്യ മേഖലക്ക് കൈമാറിയിരുന്നു. അതില്‍ ഒരു പദ്ധതി മാത്രമാണ് പൂര്‍ത്തിയായത്. മറ്റു പദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. വൈദ്യുതി ഉല്‍പാദനം എന്നതിനപ്പുറമുള്ള മറ്റു താല്‍പര്യങ്ങളാണ് ഇങ്ങിനെ പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിന്റെ പിന്നിലുള്ളത്. ഇങ്ങിനെ വില്‍പനക്ക് വെച്ചിട്ടുള്ള പദ്ധതികള്‍ പലതും വനപ്രദേശത്താണെന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. വനഭൂമി സ്വകാര്യമേഖലക്ക് കൈമാറുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി വേണം ഇതിനേയും കാണാന്‍.

കൃഷി, കാര്‍ഷികാനുബന്ധ വ്യവസായം, മറ്റു നിര്‍മ്മാണ വ്യവസായങ്ങള്‍ എന്നിവകളിലേക്കൊന്നും എമര്‍ജിങ്ങ് കേരള പദ്ധതിയുടെ ഭാഗമായി നിക്ഷേപം പ്രതീക്ഷിക്കുന്നില്ല. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വാണിജ്യ സംരംഭങ്ങള്‍, സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപര്‍സ്പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും എമര്‍ജിങ്ങ് കേരളയിലെ പദ്ധതികള്‍. പ്രത്യേകിച്ച് സര്‍ക്കാര്‍ മുന്‍കയ്യൊന്നുമില്ലാതെ തന്നെ വന്‍തോതില്‍ നിക്ഷേപം നടന്നുവരുന്ന മേഖലകളാണിത്. വിദ്യാഭ്യാസ ആരോഗ്യമേഖലകളുടെ കച്ചവടവല്‍ക്കരണമടക്കമുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ ഇതിന്റെ ഭാഗമായി കേരളം നേരിടുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വളര്‍ന്നുവരുന്നത്. ഇത്തരം മേഖലകളുടെ അനിയന്ത്രിതമായ വളര്‍ച്ച കേരളത്തെ തികഞ്ഞ ഒരു ഉപഭോഗ കേന്ദ്രീകൃതമായ സമ്പദ്ഘടന ആക്കിക്കൊണ്ടിരിക്കുകയാണ്.

ഉല്‍പാദന കേന്ദ്രീകൃതമായ വളര്‍ച്ചയിലേക്ക് കേരളത്തെ നയിക്കുകയെന്ന ഉത്തരവാദിത്തമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഈ ദിശയല്ല എമര്‍ജിങ്ങ് കേരള ലക്ഷ്യമിടുന്നത്. മാനുഫാക്ചറിങ്ങ് മേഖലയില്‍ ലക്ഷ്യമിട്ടിട്ടുള്ള ഏക പ്രധാനപദ്ധതിയായ പെട്രോക്കെമിക്കല്‍ ഹബ് കൊച്ചിയിലെ ജനവാസകേന്ദ്രത്തില്‍ പതിനായിരത്തോളം ഏക്കാര്‍ ഭൂമി ആവശ്യമുള്ളതും വന്‍തോതില്‍ കുടിയിറക്ക് വേണ്ടി വരുന്നതുമാണ്. ഇത്തരമൊരു പദ്ധതി പ്രായോഗികമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണോ എമര്‍ജിങ്ങ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നടപ്പാകാത്ത ഈ പദ്ധതിയൊഴികെയുള്ള 33 സെക്ടറുകളിലേയും പദ്ധതികള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ മുന്‍കയ്യോടെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് സാഹചര്യമൊരുക്കുകയാണ് എമര്‍ജിങ്ങ് കേരളയുടെ ലക്ഷ്യമെന്ന് വ്യക്തമാകും.

തോട്ട ഭൂമിയില്‍ അഞ്ചുശതമാനം കാര്‍ഷികേതര ആവശ്യത്തിന് അനുവദിക്കുന്നതിനുള്ള തീരുമാനം, നെല്ല്യാമ്പതി വനമേഖല റിസോര്‍ട്ട് നിര്‍മ്മാണത്തിന് നല്‍കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്, ചീമേനി പദ്ധതി ലക്ഷ്യമിട്ട 1671 ഏക്കര്‍ പദ്ധതിയുടെ ഭാഗമാക്കിയത് എന്നിങ്ങനെ സര്‍ക്കാര്‍ ഭൂമി റിയല്‍എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഉദാഹരണങ്ങള്‍ അനവധിയാണ്. നെല്ലിയാമ്പതി, വാഗമണ്‍, കക്കയം തുടങ്ങിയ വനമേഖലകളെല്ലാം പദ്ധതിയുടെ ഭാഗമായി വില്‍പ്പനക്ക് വെച്ചിരിക്കുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഏക്കര്‍ കണക്കിന് ഭൂമിയും പദ്ധതിയില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഭൂമിക്കച്ചവടത്തിന്റെ ഇടനിലക്കാരനെന്ന റോളാണ് സര്‍ക്കാരിനുള്ളത്. മുന്‍ യു.ഡി.എഫ് കാലത്ത് മുന്നോട്ടുവെച്ചതും ജനങ്ങള്‍ തള്ളിക്കളഞ്ഞതുമായ കരികണല്‍ ഖനനമടക്കമുള്ള പദ്ധതികള്‍ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. തീരദേശനിയമം, വനസംസംരക്ഷണനിയമം തുടങ്ങിയവയൊക്കെ മറികടന്നുകൊണ്ട് പദ്ധതികള്‍ അനുവദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കടുത്ത പാരിസ്ഥികാഘാതമാണ് ഇതിന്റെ ഭാഗമായി ഉണ്ടാകാന്‍ പോകുന്നത്. ഇത് കേരളത്തിന് താങ്ങാന്‍ കഴിയില്ല.
കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച എട്ട് പുതിയ പൊതുമേഖലാവ്യവസായങ്ങള്‍ ഉപേക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കൊല്ലം മീറ്റര്‍കമ്പനിയടക്കമുള്ള കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ലാഭകരമായി മാറിയ കേരളത്തിലെ പൊതുമേഖലാവ്യവസായങ്ങള്‍ വീണ്ടും തകര്‍ന്നിരിക്കുന്നു. കൊല്ലം മീറ്റര്‍ കമ്പനിയുടെ നഗരമദ്ധ്യത്തിലുള്ള ഭൂമിയും സ്വകാര്യസംരഭകര്‍ക്ക് തുറന്നുകൊടുക്കുകയാണ്.

ടൂറിസം മേഖലകയില്‍ റെസ്പോണ്‍സിബിലിറ്റി ടൂറിസം, മുസിരസ് പൈതൃകനഗരം, തലശ്ശേരി പൈതൃകനഗരം എന്നിങ്ങനെ ഒട്ടേറെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ എല്‍.ഡി.എഫ് കാലത്ത് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തരം മാതൃകകള്‍ ഇല്ലാതാകുകയും ബാങ്കോക്ക്, തായ്‌ലണ്ട് മാതൃകകള്‍ പകരം വെക്കുകയും ചെയ്യുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന പെണ്‍വാണിഭമടക്കമുള്ള സാംസ്കാരിക വൈകൃതങ്ങള്‍ സ്ഥാപനവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളം ഉയര്‍ത്തിപ്പിടിച്ച ബദല്‍ വികസന മാതൃക തകര്‍ക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്.

ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. പരിസ്ഥിതി നാശവും റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുമുള്ള പദ്ധതികള്‍ ഉപേക്ഷിക്കണം. ജനങ്ങള്‍ തള്ളിക്കളഞ്ഞ പദ്ധതികള്‍ വീണ്ടും കൊണ്ടുവരരുത്. ചീമേനി അടക്കമുള്ള ഭൂമിക്കച്ചവടം നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുമെന്ന് ഉറപ്പുവരുത്തണം. ഇത്തരത്തില്‍ സമഗ്രമായ മാറ്റം വരുത്തിക്കൊണ്ട് കേരളത്തിന്റെ സ്ഥായിയായ വികസനത്തിനുതകുന്ന, ഉല്‍പാദന കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കും വിധത്തില്‍ എമര്‍ജിങ് കേരള പദ്ധതികളെ മാറ്റണമെന്ന് ബഹു. മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു.

 

മുന്‍വൈദ്യുതിമന്ത്രി എ കെ ബാലന്‍ എംഎല്‍എയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3158
mod_vvisit_counterYesterday4913
mod_vvisit_counterThis Month97595
mod_vvisit_counterLast Month141147

Online Visitors: 71
IP: 54.198.158.24
,
Time: 16 : 16 : 33