KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി നിയന്ത്രണത്തിന് വീണ്ടും നീക്കം

വൈദ്യുതി നിയന്ത്രണത്തിന് വീണ്ടും നീക്കം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power crisisരൂക്ഷമായ വൈദ്യുതിക്ഷാമം നേരിടാന്‍ വൈദ്യുതി നിയന്ത്രണത്തിന് വീണ്ടും നീക്കം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന വൈദ്യുതി ബോര്‍ഡിന്റെ യോഗം ചര്‍ച്ചചെയ്യും. വീടുകളില്‍ ഉള്‍പ്പെടെ 20-30 ശതമാനം വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും നിശ്ചിത പരിധിയില്‍ക്കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കാനുമുള്ള നിര്‍ദേശങ്ങള്‍ സജീവ പരിഗണനയിലുണ്ട്. എമര്‍ജിങ് കേരള നിക്ഷേപക സംഗമം കണക്കിലെടുത്താണ് ബോര്‍ഡ് ഇതിനുള്ള നീക്കം ഇതുവരെ വൈകിപ്പിച്ചത്.

 വൈദ്യുതിയുടെ ലഭ്യതക്കുറവിനെക്കാളും പുറത്തുനിന്ന് വാങ്ങാനുള്ള പണമില്ലാത്തതാണ് ബോര്‍ഡിനെ ഞെരുക്കുന്നത്. ഇടയ്ക്കിടയ്ക്ക് മഴ ലഭിക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവുണ്ടെന്നല്ലാതെ സംഭരണികളിലെ നില ആശാവഹമായി മെച്ചപ്പെട്ടിട്ടില്ലെന്ന് ബോര്‍ഡ് കേന്ദ്രങ്ങള്‍ പറയുന്നു. അതുകൊണ്ട് കായംകുളം താപനിലയത്തിന്റെ ശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്തുകയാണിപ്പോള്‍.

പലദിവസങ്ങളിലും 70 ലക്ഷം യൂണിറ്റാണ് കായംകുളത്തുനിന്ന് വാങ്ങേണ്ടിവരുന്നത്. യൂണിറ്റിന് 11.80 രൂപയ്ക്കുവാങ്ങി 4.35 രൂപയ്ക്കാണ് വില്‍ക്കുന്നത്. കായംകുളം വൈദ്യുതി വാങ്ങാന്‍ മാസം 200-300 കോടി ചെലവാകുന്നതായി ബോര്‍ഡ് കേന്ദ്രങ്ങള്‍ പറയുന്നു. ഇതിനുപുറമെ കേന്ദ്രനിലയങ്ങളില്‍ നിന്നും സ്വകാര്യ ഏജന്‍സികളില്‍ നിന്നും വാങ്ങുന്നതിന് 200 കോടിയോളം വേണം. മാസം 120 കോടിയോളം ശമ്പളത്തിനും പെന്‍ഷനും ചെലവാകുന്നുണ്ട്. മാസം 600 കോടി വരുന്ന ബോര്‍ഡിന്റെ വരുമാനം ഇങ്ങനെപോയാല്‍ വൈദ്യുതി വാങ്ങാന്‍പോലും തികയാത്ത സ്ഥിതിയിലെത്തും. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചെങ്കിലും പ്രതിസന്ധി അതിജീവിക്കാനുള്ള വരുമാന വര്‍ധനയുണ്ടാവുന്നില്ലെന്നാണ് വിലയിരുത്തല്‍. ബാങ്കുകള്‍ വായ്പ നല്‍കാനും തയാറാകുന്നില്ല.

സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിന്‍ഡറുകള്‍ പരിമിതപ്പെടുത്തിയത് പാചകത്തിന് വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് ഇടയാക്കും. ഇപ്പോള്‍ത്തന്നെ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വ്യാപകമാണ്. രാവിലെയുള്ള വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് ഇതിന് തെളിവാണ്. പാചകത്തിനും കൂടി വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നത് ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

Source - Mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3752
mod_vvisit_counterYesterday5545
mod_vvisit_counterThis Month135654
mod_vvisit_counterLast Month149108

Online Visitors: 78
IP: 54.161.74.104
,
Time: 17 : 35 : 45