KSEBOA - KSEB Officers' Association

Saturday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ മോഡല്‍ സെക്ഷന്‍ പ്രവര്‍ത്തനം അവതാളത്തിലേക്ക്

മോഡല്‍ സെക്ഷന്‍ പ്രവര്‍ത്തനം അവതാളത്തിലേക്ക്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Model Sectionവൈദ്യുതി വിതരണരംഗത്ത് നിലവിലുണ്ടായിരുന്ന പരാതികള്‍ക്ക് കുറെയേറെ പരിഹാരം കാണാന്‍ മോഡല്‍ സെക്ഷനുകള്‍ എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങളുടെ ഇടയില്‍ വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മതിപ്പുളവാക്കാനും ഈ പരിഷ്കാരങ്ങള്‍ക്ക് കഴിഞ്ഞു. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ പണം സ്വീകരിക്കല്‍, 24 മണിക്കൂര്‍ വാഹനലഭ്യത, ബ്രേക്ക്ഡൌണ്‍-റവന്യൂ-മെയിന്റനന്‍സ് എന്നീ വിഭാഗങ്ങളിലായുള്ള പ്രവര്‍ത്തനം എന്നിവയാണ് മോഡല്‍ സെക്ഷന്‍ പ്രവര്‍ത്തനത്തിലെ പ്രധാന സവിശേഷതകള്‍. ഈ പരിഷ്കാരങ്ങളോട് വൈദ്യുതി ബോര്‍ഡിലെ തൊഴിലാളികളും ഓഫീസര്‍മാരും കാണിച്ച അര്‍പ്പണ മനോഭാവത്തോടെയുള്ള സമീപനമാണ് ഈ വിജയങ്ങള്‍ക്ക് കാരണം. പോരായ്മകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തുന്നതിനു പകരം മോഡല്‍ സെക്ഷനുകളെ കൊല്ലാതെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് ഇന്ന് ബോര്‍ഡില്‍ നടക്കുന്നത്.

ഏറ്റവും അവസാനമായി വാഹനം ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കാര്യമായി ബാധിക്കുന്നത് വിതരണ ഓഫീസുകളെയാണ്. 24 മണിക്കൂര്‍ വാഹനലഭ്യതയുടെ സ്ഥാനത്ത് വാഹനംതന്നെ ലഭ്യമല്ലാത്ത സ്ഥിതിയാണ് വരാന്‍ പോകുന്നത്. നിലവില്‍ 2000 കിലോമീറ്റര്‍ പരിധിയില്‍ 24 മണിക്കൂറും വാഹനം ലഭ്യമാക്കുന്നതിന് ബോര്‍ഡ് നല്‍കുന്ന നിരക്കുതന്നെ ഒട്ടും മാന്യമല്ല. ഈ കാരണംകൊണ്ട് തന്നെ പല സെക്ഷനുകളിലും വാഹനം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ പെടാപ്പാടുപെടുന്ന സമയത്താണ് ഇടിത്തീപോലെ പുതിയ ഉത്തരവ് വന്നത്.

സെക്ഷനുകളുടെ ഭൂവിസ്തൃതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനാ വിധേയമാക്കണമെന്നതു ന്യായം തന്നെയാണ്. എന്നാല്‍ ഇതിന്റെ മറവില്‍ കിലോമീറ്റര്‍ പരിധി കുറച്ചത് ശരിയായില്ല. വൈദ്യുതിബോര്‍ഡിന് കെട്ടിടങ്ങളും വാഹനങ്ങളും എല്ലാം സൌജന്യനിരക്കില്‍ ലഭിക്കണമെന്ന പഴഞ്ചന്‍ സങ്കല്പങ്ങളാണ് ഇന്നും വാഴുന്നത് എന്ന് കാണാവുന്നതാണ്. നിലവില്‍ എ.ബി.സി എന്നീ വിഭാഗങ്ങളിലായി 1750, 2000, 2500 കിലോമീറ്റര്‍ പരിധിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് പല സ്ഥലങ്ങളിലും പോരാതെ വരും. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍ തലത്തില്‍ പരിധി നിശ്ചയിച്ച് അനുമതി നല്‍കാന്‍ അധികാരം നല്‍കേണ്ടതാണ്. എ.ബി. എന്നീ രണ്ടു വിഭാഗങ്ങളിലായി 2000, 2500 കിലോമീറ്റര്‍ പരിധി ഏര്‍പ്പെടുത്തുന്നതാണ് അഭികാമ്യം.

എല്ലാ കാര്യങ്ങളും മുകളില്‍ നിന്ന് തീരുമാനിക്കുകയും ഉത്തരവാദിത്തങ്ങള്‍ മുഴുവനായും അസിസ്റന്റ് എഞ്ചിനീയര്‍ തലത്തില്‍ ഏല്‍പ്പിക്കുന്നതുമാണ് പുതിയ ഉത്തരവ്. ഉദാഹരണത്തിന് 12 മണിക്കൂര്‍ കഴിഞ്ഞാല്‍ സെക്ഷനില്‍ ആവശ്യമെങ്കില്‍ വാഹനം നിലനിര്‍ത്താമെന്നും അങ്ങനെയെങ്കില്‍ ഒരു മണിക്കൂറിന് 25 രൂപ വീതം പരമാവധി 300 രൂപ വരെ ആകാമെന്നുമാണ് ഉത്തരവിലുള്ളത്. രാത്രി 8 മണി കഴിഞ്ഞ് നിലവിലുള്ള വാഹനലഭ്യത വൈദ്യുതി തടസ്സങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണാനും അപകടങ്ങള്‍ ഒഴിവാക്കാനും സഹായകമാകുന്നുണ്ട്. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞ് തിരിച്ചുപോയ വാഹനം അത്യാവശ്യ സമയങ്ങളില്‍ വീണ്ടും വിളിച്ചുവരുത്തി അത്തരത്തില്‍ ഇടപെടാന്‍ കഴിയില്ല എന്നതാണ് വസ്തുത. മാത്രമല്ല രാത്രി മണിക്കൂറിന് 25 രൂപയ്ക്ക് സെക്ഷനില്‍ എത്താന്‍ വാഹന ഉടമകള്‍ തയ്യാറാകുകയുമില്ല. ഫലത്തില്‍ വാഹനം ലഭിക്കാത്ത സാഹചര്യമുണ്ടാവുകയും ഉത്തരവാദിത്തങ്ങള്‍ താഴെ തലത്തില്‍ വരികയും ചെയ്യും. രാത്രി 8 മണിയുടെ നിശ്ചിതസമയം കഴിഞ്ഞ് വീണ്ടും രാത്രി 10 മണിക്ക് വാഹനം ആവശ്യമായി വന്നാല്‍, ആ സമയത്ത് സെക്ഷന്‍ ഓഫീസില്‍ നിന്നുള്ള വിളി കേട്ട് തിരികെ വരാന്‍ വാഹനവും ഡ്രൈവറും തയാറായി നില്‍ക്കണം എന്നുള്ളത് എത്രത്തോളം പ്രായോഗികമാകും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.

ഡീസല്‍ വില, ഡ്രൈവര്‍മാരുടെ കൂലി, അറ്റകുറ്റപണികള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ ഇനങ്ങളിലെ വര്‍ദ്ധനവുകള്‍ മുതലായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് വാഹനം നല്‍കുന്ന ഒരാള്‍ക്ക് മാന്യമായ തുക നല്‍കിക്കൊണ്ട് വാഹനം ലഭ്യമാക്കുകയും ഉപയോഗിക്കുന്നതില്‍ മിതത്വം പാലിക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. 2000 കിലോമീറ്റര്‍ ദൂരം ഒരു ടാക്സി വാഹനം ഒരു മാസം എല്ലാ ദിവസവും 24 മണിക്കൂര്‍ ലഭ്യമാക്കാന്‍ ആവശ്യമായ ചെലവ് കണക്കാക്കിക്കൊണ്ട് വാഹനനിയന്ത്രണത്തില്‍ വേണ്ട മാറ്റം വരുത്താന്‍ ബോര്‍ഡ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

മോഡല്‍ സെക്ഷനുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നത് വൈദ്യുതി ബോര്‍ഡ് കൈവരിച്ച നല്ല അഭിപ്രായങ്ങള്‍ തകര്‍ക്കും. ഈ ലക്ഷ്യവും പുതിയ ഉത്തരവിനു പിറകിലുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നേരിട്ട് തകര്‍ക്കാന്‍ കഴിയാത്തപ്പോള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുക സ്വാഭാവികം.

ഫോണ്‍: 9446161686
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1655
mod_vvisit_counterYesterday3868
mod_vvisit_counterThis Month116155
mod_vvisit_counterLast Month132633

Online Visitors: 68
IP: 54.81.183.183
,
Time: 09 : 55 : 10